UPDATES

17 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ചത് 4 തവണ; ഒരു തെരഞ്ഞെടുപ്പു കൊണ്ട് തങ്ങൾ ഇല്ലാതാകില്ലെന്ന് എൽഡിഎഫ് കൺവീനർ

ഒരു വിഭാഗം വിശ്വാസികള്‍ക്ക് എൽഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്.

ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാപക ശ്രമം നടന്നെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളെ മുന്നണി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. അതെസമയം ബി.ജെ.പിയും യു.ഡി.എഫും നടത്തിയ പ്രചാരണങ്ങളെ മറികടക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വിഭാഗം വിശ്വാസികള്‍ക്ക് എൽഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തിരിച്ചു കൊണ്ടു വരാൻ ശ്രമം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ അറിയിച്ചു. ഒരു തെരഞ്ഞെടുപ്പു കൊണ്ട് ഇടതുപക്ഷം ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നവോത്ഥാന പ്രവർത്തനമല്ലെന്നും അതൊരു തുടർച്ചയായ പ്രവർത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് എല്ലാക്കാലത്തും ജനങ്ങളോട് സ്നേഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് അതില്ലാതാകില്ല. 17 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് തവണ മാത്രമാണ് ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണ്ടായിട്ടുള്ളത്. ഇത്തവണത്തെ തോൽവി ഒരു പുതിയ കാര്യമല്ലെന്നും അത് ഇടതുപക്ഷം ഇല്ലാതായി എന്ന വാദത്തിന് സാധ്യത നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍