UPDATES

ട്രെന്‍ഡിങ്ങ്

അടിമാലിയില്‍ ഭൂമിയില്ലാത്തവര്‍ ഫ്‌ളാറ്റില്‍; ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഫ്‌ളാറ്റില്‍ 217 കുടുംബങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 271 ഫ്‌ളാറ്റുകളാണ് ഭവനരിഹതിര്‍ക്കായി അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ചത്.

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി വീടും ഭൂമിയുമില്ലാത്തവര്‍ക്കായി ഏഴ് നില ഫ്‌ളാറ്റ് സമുച്ചയമാണ് അടിമാലിയില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തില്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 271 ഫ്‌ളാറ്റുകളാണ് ഭവനരഹിതര്‍ക്കായി അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 26 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം. ആദ്യ ഘട്ടത്തില്‍ 217 കുടുംബങ്ങളാണ് ഫ്‌ളാറ്റിലേയ്ക്ക് താമസം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 169 കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറിയിരുന്നു.

രണ്ട് ബെഡ് റൂമുകള്‍, രണ്ട് ബാത്ത് റൂമുകള്‍, അടുക്കള, ഹാള്‍, എന്നിവയടങ്ങുന്നവയാണ് ഒരു ഫ്‌ളാറ്റ്. ഇതില്‍ ആറ് ഫ്‌ളാറ്റുകളിലായി ആശുപത്രി, വായനശാല, അംഗന്‍വാടി എന്നിവ ക്രമീകരിച്ചിരിക്കുന്നു. ഓരോ ഫ്‌ളാറ്റും 500 സ്‌ക്വയര്‍ഫീറ്റ് വീതം. വെള്ളത്തിനും സെക്യൂരിറ്റി ചാര്‍ജും ചേര്‍ത്ത് പ്രതിമാസം 750 രൂപ മാത്രം നല്‍കണം.

ആദ്യഘട്ടത്തില്‍ 473 ഭവന – ഭൂരഹിതരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കിയിരുന്നു. പഞ്ചായത്തില്‍ ലഭിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചിരുന്നു. 280 പേരെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചിരുന്നു. എട്ട് മാസത്തെ സര്‍വയ്ക്ക് ശേഷമാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.

കൂലിത്തൊഴിലാളികളടക്കമുള്ള ഭവനരഹിതരാണ് പുതിയ ഫ്‌ളാറ്റുകളിലേയ്ക്ക് താമസം മാറിയത്. പലരും വാടകയ്ക്ക് താമസിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുകയോ ആയിരുന്നു. 170 കുടുംബങ്ങള്‍ ഇതുവരെ ഇവിടേയ്ക്ക് താമസം മാറ്റി. ബാക്കിയുള്ളവരും ഉടെനെത്തുമെന്ന് പഞ്ചായത്തിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ലൈഫ് മിഷന്റെ ഭാഗമായി 50,000 വീടുകള്‍ ഇതിനകം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ വീടില്ലാത്ത എന്നാല്‍ ഭൂമിയുള്ളവര്‍ക്ക് നാല് ലക്ഷം രൂപയുടെ ധനഹായം നല്‍കും.

12 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച സലോമി മത്തായ് ഇതിലൊരാളാണ്. സലോമിയും രണ്ട് മക്കളും ബന്ധുക്കളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഏപ്രില്‍ ഏഴിന് ഇവിടേയ്ക്ക് താമസം മാറ്റി. എന്റെ ഭര്‍ത്താവ് എന്നേയും മക്കളേയും പുറന്തള്ളി. ബന്ധുക്കളെ ആശ്രയിച്ച് കഴിയുക മാത്രമായിരുന്നു വഴി. കഴിഞ്ഞ 12 വര്‍ഷമായി വീടിനെക്കുറിച്ച് സ്വപ്‌നം കാണുന്നു. എന്റെ മകനും മകള്‍ക്കും രാത്രി പേടി കൂടാതെ കഴിയാന്‍ പറ്റിയ ഒരു വീട്.

45 കാരനായ തമിഴ്‌നാട് സ്വദേശി മുളത്തൊഴിലാളി ശരവണന്‍ പറയുന്നത് ഈ പ്രായം വരെയും വാടക വീട്ടില്‍ മാത്രമാണ് താന്‍ താമസിച്ചിട്ടുള്ളത് എന്നാണ്. അച്ഛനും അമ്മയും മരിച്ച ശേഷം ഞാനും ഭാര്യയും ഒരു വാടക വീട്ടില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പോവുകയാണ്. ശരവണന്റെ അയല്‍ക്കാര്‍ കെപി സന്തോഷ്, ഭാര്യ പ്രീതി എന്നിവര്‍ പ്ലാസ്റ്റിക് ഷീറ്റുള്ള കുടിലിലാണ് താമസിച്ചിരുന്നത്. ഭൂമി വാങ്ങാനോ വീട് വയ്ക്കാനോ ഉള്ള പണം ഒരിക്കലും കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് ഇവര്‍ പറയുന്നു. ഇനി ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി നോക്കാം. കുട്ടികളെ അടിമാലി ടൗണിലെ സ്‌കൂളില്‍ വിടാം. മേല്‍ക്കൂരയെക്കുറിച്ച് ആശങ്കയില്ലാതെ ഉറങ്ങാം – സന്തോഷ് പറയുന്നു.

അടിമാലി കോംപ്ലക്‌സില്‍ നാല് എലിവേറ്ററുകളുണ്ട്. 80 കിലോ വാട്ട് പവര്‍ സിസ്റ്റം, സെക്യൂരിറ്റി, മാലിന്യ സംസ്‌കരണ സംവിധാനം ഇതെല്ലാമുണ്ട്്. ഒരു ഫ്‌ളാറ്റിന് 11 ലക്ഷം രൂപ ചിലവ്, നേരത്തെ ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ഒരാള്‍ക്ക് മൂന്ന് സെന്റ് ഭൂമിയെങ്കിലും വേണമായിരുന്നു. ലൈഫ് മിഷന്റെ ഭാഗമായി 50,000 വീടുകള്‍ ഇതിനകം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ വീടില്ലാത്ത എന്നാല്‍ ഭൂമിയുള്ളവര്‍ക്ക് നാല് ലക്ഷം രൂപയുടെ ധനഹായം നല്‍കും.

പുതിയ ഫ്‌ളാറ്റ് കോംപ്ലക്‌സ് ഇത്തരം പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാന്‍ സഹായകമാകും എന്ന് പഞ്ചായത്ത് സെക്രട്ടറി സഹജന്‍ പറയുന്നു. നേരത്തെ ഭൂരഹിതര്‍ പല ഭാഗത്തായി ചിതറിക്കിടക്കുകയായിരുന്നു. ഇവരെ പദ്ധതിയുടെ ഭാഗമാക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടുകയാണ്. വിവിധ വരുമാന പദ്ധതികള്‍ ഫ്‌ളാറ്റിലെ സ്ത്രീകള്‍ക്കായി ആവിഷ്‌കരിക്കുന്നുണ്ട്. ഇവര്‍ക്കായി തുന്നല്‍ യൂണിറ്റുകള്‍ അടക്കമുള്ള പദ്ധതികള്‍ കൊണ്ടുവരും. രണ്ട് വര്‍ഷത്തിനകം ഭവനരഹിതരായ എല്ലാവര്‍ക്കും വീട് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ലൈഫ് മിഷന്‍ പദ്ധതിയുടെ സ്റ്റേറ്റ് കോര്‍ഡനേറ്ററായ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കേരളത്തില്‍ 5.78 ലക്ഷം കുടുംബംഗങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ല. ഭവനരഹിതര്‍ക്ക് എല്ലാ ജില്ലകളിലും അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകള്‍ നിര്‍മ്മിച്ചുനല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍