UPDATES

മദ്യനയത്തിലെ വിവേചനം പരിശോധിക്കും

അഴിമുഖം പ്രതിനിധി

മദ്യ നയത്തില്‍ വിവേചനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. വിവേചനമുണ്ടെങ്കില്‍ ഫൈവ്സ്റ്റാറിനുള്ള ലൈസന്‍സും റദ്ദാക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. കേസില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകുന്നതിനെ വിലക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ വാദിച്ചു. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇല്ലാത്തപ്പോഴല്ല ഇക്കാര്യം ചൂണ്ടിക്കാണിക്കേണ്ടതെന്ന് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. അറ്റോര്‍ണി ജനറല്‍ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നിയമ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കോടതിയല്ലെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു.
കേരളത്തിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാദം കേള്‍ക്കുകയായിരുന്നു കോടതി. മദ്യ വില്‍പ്പന മൗലികാവകാശമല്ലെന്ന് ഇന്നലെ ജസ്റ്റിസുമാരായ വിക്രംജിത് സെന്നും ശിവകീര്‍ത്തി സിംഗും അഭിപ്രായപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍