UPDATES

വായന/സംസ്കാരം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2016 ന് നാളെ തുടക്കം

Avatar

അഴിമുഖം പ്രതിനിധി

പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട്ട് നാളെ ആരംഭിക്കും. ഫെബ്രുവരി ഏഴു വരെ കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുക. എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന വേദികളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ദിവസവും സാഹിത്യ പ്രേമികളെ കാത്തിരിക്കുന്നത്.

എഴുത്തോലയില്‍ ഫെബ്രുവരി 4ന് വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയ അധ്യക്ഷത വഹിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ .കെ.സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷം നടത്തും. വനം- പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്, ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ്, യു എ ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്ങാട്ട്, എസ് ആദികേശവന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് ബി ടി, എം. ടി. വാസുദേവന്‍ നായര്‍, പ്രതിഭാ റായ്, എം.പി. വീരേന്ദ്രകുമാര്‍, ഗീതാഹരിഹരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രവി ഡി സി സ്വാഗതവും എ. കെ അബ്ദുല്‍ ഹക്കിം നന്ദിയും പറയും.

തുടര്‍ന്ന് 6.30 മുതല്‍ ‘ദുഷ്‌കാലങ്ങളിലെ സാഹിത്യം’ എന്ന വിഷയത്തില്‍ സംവാദം നടക്കും. എം.ടി. വാസുദേവന്‍ നായര്‍, പ്രതിഭാ റായ്, കെ.സച്ചിദാനന്ദന്‍, ഗീതാഹരിഹരന്‍ എന്നിവര്‍ പങ്കെടുക്കും. തൂലികയില്‍ 7.00 മുതല്‍ 8.30 വരെ ‘ആത്മീയതയും സംസ്‌കാരവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സംവാദത്തില്‍ എം പി അബ്ദുസമദ് സമദാനി, ഷൗക്കത്ത്, പി എന്‍ ദാസ്, റോസി തമ്പി, ടി കെ ഉമ്മര്‍ എന്നിവര്‍ പങ്കെടുക്കും. അക്ഷരം വേദിയില്‍ വൈകിട്ട് 6.00 മുതല്‍ പ്രസിദ്ധ ഫുഡ് ബ്ലോഗറും ഗ്രന്ഥകാരിയുമായ മരിയ ഗൊറേറ്റിയുടെ പാചകോത്സവം നടക്കും. 

ഫെബ്രുവരി 5ന് രാവിലെ 9.15 മുതല്‍ എഴുത്തോലയില്‍ ‘നോവല്‍ ഇന്ന്’ എന്ന ചര്‍ച്ചയില്‍ എം.ടി. വാസുദേവന്‍ നായര്‍, ആനന്ദ്, എം മുകുന്ദന്‍, എന്‍ എസ് മാധവന്‍ എന്നിവര്‍ പങ്കെടുക്കും. പി കെ രാജശേഖരന്‍ മോഡറേറ്റര്‍ ആയിരിക്കും. 10.00 മുതല്‍ പ്രൊഫ വി മധുസൂദനന്‍ നായരുടെ ‘കാവ്യാഞ്ജലി ‘നടക്കും. തൃപ്പൂണിത്തുറ കൃഷ്ണദാസ് ഇടക്കയില്‍ നാദം പകരും. 11.00 മുതല്‍’ഫെമിനിസ്റ്റ് റൈറ്റിങ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചയില്‍ജയശ്രീ മിശ്ര, അനിതാ നായര്‍, കെ ആര്‍ മീര എന്നിവര്‍ പങ്കെടുക്കും. കെ.സച്ചിദാനന്ദന്‍ മോഡറേറ്ററായിരിക്കും. 12.30 മുതല്‍ ദിലീപ്രാജ് മോഡറേറ്ററാകുന്ന ആശയരൂപീകരണവും സമരങ്ങളും സാമൂഹ്യ മാധ്യമങ്ങളും എന്ന ചര്‍ച്ചയില്‍എന്‍ എസ് മാധവന്‍, വി കെ ആദര്‍ശ്, ദീപ നിശാന്ത്, മഹേഷ് മംഗലാട്ട്, കമാല്‍ വരദൂര്‍ എന്നിവര്‍ പങ്കെടുക്കും. 1.30 മുതല്‍ 1.30 മുതല്‍’ ആത്മീയതയും സാഹിത്യവും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വി കെ ശ്രീരാമന്‍, പി കെ പാറക്കടവ്,സിസ്റ്റര്‍ ജെസ്മി, സന്ദീപാനന്ദഗിരി, പി എസ് ശ്രീധരന്‍പിള്ള, ടി പി ചെറൂപ്പ എന്നിവര്‍ പങ്കെടുക്കും. ഡോ. എം സി അബ്ദുല്‍ നാസര്‍ മോഡറേറ്ററാകും. ‘കണ്‍വെന്‍ഷലിസം ആന്റ് കര്‍ണ്ണാടിക്ക് മ്യൂസിക്’ എന്ന വിഷയത്തില്‍ ടി എം കൃഷ്ണയും ഗീത ഹരിഹരന്‍ പങ്കെടുക്കും. തുടര്‍ന്ന് ടി എം കൃഷ്ണയുടെ സംഗീത കച്ചേരി അരങ്ങേറും. 7.30 മുതല്‍ നടക്കുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന’ ട്രിപ്പിള്‍ തായമ്പക’യോടെയാണ് എഴുത്തോലയിലെ ആദ്യ ദിവസത്തെ പരിപാടികള്‍ക്ക് പരിസമാപ്തിയാകുന്നത്.

വെള്ളിത്തിരയില്‍ 9.30ന് ആര്‍. വി. രമണിയുടെ ‘നീ യാര്‍’, 11.45 മുതല്‍ രവി സുബ്രഹ്മണ്യന്റെ ‘ദ റൈറ്റര്‍ ഹു എക്സറ്റന്റ് ബൗണ്ടറീസ് ഓണ്‍ ജയകാന്ത്’, 2 മുതല്‍ കെ ആര്‍ മോഹനന്റെ ‘പുരുഷാര്‍ത്ഥം’, 4.30 മുതല്‍ എം പി സുകുമാരന്‍ നായരുടെ’ ശയനം’, 7 മുതല്‍ ലെവ് കുലിറ്റ്ഷാനോവിന്റെ ‘ക്രൈം ആന്റ് പണിഷ്മെന്റ്’ എന്നീ ഡോക്യുമെന്റ്റികള്‍ പ്രദര്‍ശിപ്പിക്കും. 6.30ന് നടക്കുന്ന മുഖാമുഖം പരിപാടിയില്‍ കെ ആര്‍ മോഹനനും എം പി സുകുമാരന്‍ നായരും പങ്കെടുക്കും.

പ്രഭാതഗീതത്തോടെയാണ് തൂലികയിലെ പരിപാടികള്‍ ആരംഭിക്കുക. 10 മുതല്‍ ‘മതം സംസ്‌കാരം പ്രതിരോധം ‘എന്ന ചര്‍ച്ചയില്‍ ബി. രാജീവന്‍, കെ വേണു, കെ പി രാമനുണ്ണി, ഹമീദ് ചേന്ദമംഗലൂര്‍, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ പങ്കെടുക്കും. എ കെ അബ്ദുല്‍ ഹക്കിമാണ് മോഡറേറ്റര്‍. 11.00 മുതല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധി’ എന്ന ചര്‍ച്ചയില്‍ ആനന്ദ്, എം മുകുന്ദന്‍, സാറാ ജോസഫ്, കമല്‍, സിവിക് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. രവിചന്ദ്രന്‍ സി മോഡറേറ്ററാകും. 1.30 മുതല്‍ എം എം ബഷീര്‍, കെ പി രാമനുണ്ണി, എം എന്‍ കാരശ്ശേരി, പി. പവിത്രന്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘മലയാളത്തിന്റെ വര്‍ത്തമാനവും ഭാവിയും ‘എന്ന ചര്‍ച്ചയില്‍ സി ആര്‍ പ്രസാദ് മോഡറേറ്ററാകും. 3.00 മുതല്‍’ ഭാഷയും അനുഭവവും’ എന്ന മുഖാമുഖം പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍, സാറാ ജോസഫ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 4.30ന് ‘വുമണ്‍സ് ലിറ്ററേച്ചര്‍ ഇന്‍ സൊസൈറ്റി’ എന്ന വിഷയത്തില്‍ കെ ആര്‍ മീരയും അനിത നായരും സംസാരിക്കും.

അക്ഷരം വേദിയില്‍ 10ന് ടി പത്മനാഭനുംകെ ആര്‍ മീരയും ‘കഥയിലെ ഞാന്‍’ എന്ന വഷയത്തില്‍ മുഖാമുഖത്തില്‍ ഏര്‍പ്പെടും. 11.00മുതല്‍’ കവിതയും പരിസ്ഥിതിയും’ എന്ന ചര്‍ച്ചയില്‍ ആറ്റൂര്‍ രവിവര്‍മ്മ, പ്രൊഫ വി മധുസൂദനന്‍ നായര്‍, സെബാസ്റ്റ്യന്‍, റഫീക് അഹമ്മദ്, കെ ആര്‍ ടോണി എന്നിവര്‍ പങ്കെടുക്കും. കല്പറ്റ നാരായണനാണ് മോഡറേറ്റര്‍. 1.30ന് ബി രാജീവന്‍, ടി പി രാജീവന്‍, പി എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘ കവിതയുടെ രാഷ്ട്രീയം’ എന്ന ചര്‍ച്ച നടക്കും. സജയ് കെ വി മോഡറേറ്ററായിരിക്കും. 3.00 മുതല്‍ ഭാഗ്യലക്ഷ്മിയും ദീദി ദാമോദരനും പങ്കെടുക്കുന്ന ‘ശബദത്തിലെ ലിംഗഭേദങ്ങള്‍’ എന്ന മുഖാമുഖം നടക്കും. തുടര്‍ന്ന് 4.30 മുതല്‍ നൗഷാദിന്റെ പാചകോത്സവം നടക്കും. 6.00 നടക്കുന്ന ‘കവിയരങ്ങില്‍’ ആറ്റൂര്‍ രവിവര്‍മ്മ, സച്ചിദാനന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍, അന്‍വര്‍ അലി, വി എം ഗിരിജ, കല്പറ്റ നാരായണ, പി. രാമന്‍, പി. എന്‍ ഗോപീകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, സെബാസ്റ്റ്യന്‍, വീരാന്‍ കുട്ടി, മോഹനകൃഷ്ണന്‍ കാലടി, എസ്. ജോസഫ്, കുഴൂര്‍ വില്‍സണ്‍, പവിത്രന്‍ തീക്കുനി, ഒ പി സുരേഷ്, വിഷ്ണുപ്രസാദ്, മങ്ങാട് രത്നാകരന്‍, ഗിരിജ പാതേക്കര, എല്‍ തോമസുകുട്ടി എന്നിവര്‍ പങ്കെടുക്കും.

ഫെബ്രുവരി 6ന് എഴുത്തോലയില്‍ 9.30 മുതല്‍ ‘സ്ത്രീ സമൂഹം സാഹിത്യം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കെ അജിത, ബി എം സുഹ്റ, ജെ ദേവിക, ഖദീജ മുംതാസ്, സി എസ് ചന്ദ്രിക എന്നിവര്‍ പങ്കെടുക്കും. എം ഡി രാധികയാണ് മോഡറേറ്റര്‍. 11.00 മുതല്‍’ ദളിത് സാഹിത്യം ചരിത്രവും വര്‍ത്തമാനവും’ എന്ന ചര്‍ച്ചയില്‍ പ്രദീപന്‍ പാമ്പിരിക്കുന്ന്, അജയ് പി മങ്ങാട്, എസ്. ജോസഫ്, എം ബി മനോജ് എന്നിവര്‍ പങ്കെടുക്കും കെ. കെ ബാബു രാജ് മോഡറേറ്ററാകും. 12.30ന് ‘ശത്രുഘ്നന്‍ സിന്‍ഹ, ഭാരതി പാര്‍ത്ഥന്‍ എന്നിവരുമായുള്ള ഇന്റര്‍വ്യൂ ദിപ ചൗധരി മോഡറേറ്റ് ചെയ്യും. 1.30 മുതല്‍ നടക്കുന്ന ‘നിരൂപണമില്ലാത്ത സാഹിത്യം’ എന്ന ചര്‍ച്ച കെ എസ് രവികുമാര്‍ മോഡറേറ്റ് ചെയ്യും. ആഷാമേനോന്‍, സി വി ബാലകൃഷ്ണന്‍, അന്‍വര്‍ അലി, എന്‍ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും. ‘സാഹിത്യം പല ലോകങ്ങള്‍ പല കാലങ്ങള്‍ ‘എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ സച്ചിദാനന്ദനും പി കെ രാജശേഖരനും പങ്കെടുക്കും. 6.00 മുതല്‍ രാജശ്രീ വാരിയരുടെ നൃത്താവതരണവും 7.30 മുതല്‍ സൂഫിയാന എന്ന പേരില്‍ അനിത ഷെയ്ക്കിന്റെ സൂഫിസംഗീതസന്ധ്യയും അരങ്ങേറും. സതീഷ് ബാബു പയ്യന്നൂര്‍ ആമുഖപ്രഭാഷണം നടത്തും. 9.00 മുതല്‍ ‘പരിധികള്‍ വിടുമ്പോള്‍’ എന്ന വിഷയത്തില്‍ സ്ത്രീകളുടെ കൈവിട്ട ചര്‍ച്ചയും പാട്ടും നടക്കും. മലയാളിസ്ത്രീകളുടെ യാത്രകള്‍ എന്ന ചര്‍ച്ചയില്‍ സജിത മഠത്തില്‍, മഡോണ, സോഫിയ ബിന്ദ്, വി പി റജീന, അപര്‍ണ്ണ, രേഷ്മ ഭരദ്വാജ്, വിധു വിന്‍സെന്റ്, അനുശ്രീ എന്നിവര്‍ പങ്കെടുക്കും. 10.00 മുതല്‍ പുഷ്പവതി, സുമതി മൂര്‍ത്തി, മഴ എന്നിവര്‍ പാട്ടുകള്‍ ആലപിക്കും.

ഫെബ്രുവരി 6ന് വെള്ളിത്തിരയില്‍ 9.30 മുതല്‍ ‘ഓണ്‍ നാരായണ്‍ സര്‍വേ’, 10.25 മുതല്‍ ശ്രീബാല മേനോന്റെ പന്തിഭോജനം, 11.10 മുതല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ മറുവിളി. 12.50 മുതല്‍ അഞ്ചലി പഞ്ചാബിയുടെ’ എ ഫ്യൂ തിങ്സ് ഐ നോ എബൗട്ട് ഹെര്‍’ ( ഓണ്‍ മീരാ ഭായി), 1.30 മുതല്‍ ശശികുമാറിന്റെ ‘കായാതരണ്‍’, രാജീവ് വിജയരാഘവന്റെ ‘മാര്‍ഗം’, ‘ആന്റ് കൊയറ്റ് ഫ്ളോസ് ദ ഡോണ്‍’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തൂലികയില്‍ 9.30 മുതല്‍’ എഴുത്തിലെ ഞാന്‍’ എന്ന ചര്‍ച്ചയില്‍ അക്ബര്‍ കക്കട്ടില്‍, സന്തോഷ് ഏച്ചിക്കാനം, ഇന്ദുമേനോന്‍, എസ് ഹരീഷ് എന്നിവര്‍ പങ്കെടുക്കും. എന്‍ പി ഹാഫിസ് മുഹമ്മദാണ് മോഡറേറ്റര്‍. 11.00 മുതല്‍അക്ബര്‍ കക്കട്ടില്‍, എന്‍ പ്രഭാകരന്‍, അംബികാസുതന്‍, മാങ്ങാട്, വി ആര്‍ സുധീഷ്, ബി മുരളി, ആര്‍ ഉണ്ണി എന്നിവര്‍ പങ്കെടുക്കുന്ന ‘കഥയുടെ വര്‍ത്തമാനം ‘എന്ന ചര്‍ച്ച ഡോ. സി ജെ ജോര്‍ജ്ജ് മോഡറേറ്റ് ചെയ്യും. 1.30 മുതല്‍ ദാമോദര്‍ പ്രസാദ് മോഡറേറ്റ് ചെയ്യുന്ന സ്ത്രീയും പുതുസമരങ്ങളും എന്ന ചര്‍ച്ചയില്‍ ജെ ദേവിക, സിവിക് ചന്ദ്രന്‍, സി എസ് ചന്ദ്രിക എന്നിവര്‍ പങ്കെടുക്കും, 3.00 മുതല്‍ ‘കാട്, നാട്, സഞ്ചാരം’ എന്ന വിഷയത്തില്‍ആഷാമേനോന്‍, അംബികാസുതന്‍, മാങ്ങാട്, എസ് ജോസഫ്, വി മുസാഫിര്‍ അഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടും. പ്രദീപന്‍ പാമ്പിരിക്കുന്ന് ചര്‍ച്ച മോഡറേറ്ററ്റ് ചെയ്യും. 4.30 മുതല്‍ നടക്കുന്ന ‘അസഹിഷ്ണുതയുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം’ എന്ന മുഖാമുഖത്തില്‍ ശശികുമാറും സി എസ് വെങ്കിടേശ്വരനും പങ്കെടുക്കും. 6.00 മുതല്‍ മാമുക്കോയ, താഹ മാടായി എന്നിവര്‍ പങ്കെടുക്കുന്ന മുഖാമുഖവും അമ്പപ്പാട്ടും നടക്കും.

അക്ഷരം വേദിയില്‍ 9.30 മുതല്‍ ഡോ. പി സുരേഷ് നയിക്കുന്ന ചര്‍ച്ചയില്‍ ‘സാഹിത്യനിരൂപണം കൊലയോ മരണമോ?’ എന്ന വിഷയത്തെക്കുറിച്ച് പി കെ രാജശേഖരന്‍, സുനില്‍ പി ഇളയിടം, എന്‍ ശശിധരന്‍ എന്നിവര്‍ സംസാരിക്കും. 11.00 മുതല്‍ സുഭാഷ് ചന്ദ്രന്‍, അര്‍ഷാദ് ബത്തേരി, ഇന്ദുമേനോന്‍, പി വി ഷാജികുമാര്‍, എസ് ഹരീഷ്, കെ വി മണികണ്ഠന്‍ എന്നിവര്‍ പങ്കെടുക്കുന്ന കഥാവായന നടക്കും. 12.30 മുതല്‍ ‘കോണ്‍സിക്വന്‍സസ് ഓഫ് ദ ഇന്ത്യന്‍ റിലീജിയണ്‍ ആന്റ് ദ സൂയിസൈഡ് ഓഫ് രോഹിത് വെമുല’ എന്ന ചര്‍ച്ചയില്‍ മീന കന്ദസാമിയും ഷാഹിന കെ റഫീഖും പങ്കെടുക്കും. 1.30 മുതല്‍ ‘ഫിലിം മെയ്കിങ് അസ് എ പൊളിറ്റിക്കല്‍ ആക്റ്റ്’ എന്ന ചര്‍ച്ചയിയില്‍ ലീന മണിമേഖലൈ, വി മുസാഫിര്‍ അഹമ്മദ് എന്നിവര്‍ പങ്കാളികളാകും. 3.00 മുതല്‍ രാമചന്ദ്രന്‍ മൊകേരിയുടെ ഏകാംഗ നാടകം നടക്കും. 4.30 മുതല്‍ 6.00വരെ ഉമ്മി അബ്ദ്ദുള്ളയുടെ പാചകോത്സവം നടക്കും. 6.00 മുതല്‍ നടക്കുന്ന കഥയരങ്ങില്‍ പി കെ പാറക്കടവ്, വി ആര്‍ സുധീഷ്, ശിഹാബുദ്ദീന്‍പൊയ്ത്തുംകടവ്, അംബികാസുതന്‍, മാങ്ങാട്, സതീഷ് ബാബു പയ്യന്നൂര്‍, സന്തോഷ് ഏച്ചിക്കാനം, ആര്‍ ഉണ്ണി, ലതാലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും.

ഫെബ്രുവരി 7ന് എഴുത്തോലയില്‍ 9.30 ‘കണ്ടംപ്രറി ഇന്ത്യന്‍ പോയട്രി’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച നടക്കും. അശോക് വാജ്പേയ്, കെ ജയകുമാര്‍, ലീന മണിമേഖലൈ, മീന കന്ദസാമി എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കെ.സച്ചിദാനന്ദന്‍ മോഡറേറ്ററാകും. 11.00 മുതല്‍ മധുമാസ്റ്റര്‍, സിവിക് ചന്ദ്രന്‍, ജോയ്മാത്യു, രാമചന്ദ്രന്‍ മൊകേരി, സതീഷ് കെ.സതീഷ്, എ. ശാന്തകുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും എന്‍ ശശിധരന്‍ മോഡറേറ്ററാകുകയും ചെയ്യുന്ന നാടകം എവിടെ? എന്ന ചര്‍ച്ച നടക്കും. 12.30 ന് എ കെ ജയശ്രീ, രേഷ്മ ഭരദ്വാജ്, എം സുല്‍ഫത്ത്, കെ കെ ഷാഹിന, ദിനു കെ, ശീതള്‍ ശ്യാം എന്നിവനര്‍ പങ്കെടുക്കുന്ന ‘ലിംഗസമത്വവും മലയാളി സമൂഹവും’ എന്ന ചര്‍ച്ച വിധു വിന്‍സന്റ് മോഡറേറ്റ് ചെയ്യും. 1.30 മുതല്‍ ‘മാധ്യമങ്ങളുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എം.പി. വീരേന്ദ്രകുമാര്‍, ശശികുമാര്‍, തോമസ് ജേക്കബ്, ഒ അബ്ദുറഹിമാന്‍, നീലന്‍, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. എ കെ അബ്ദുല്‍ ഹക്കിമാണ് മോഡറേറ്റര്‍. 3.00 മുതല്‍ 4.30 വരെ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കാസറവള്ളി, നീലന്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘ചലച്ചിത്രം കാഴ്ചയുടെ കാലഘട്ടത്തില്‍’ എന്ന ചര്‍ച്ച സി എസ് വെങ്കിടേശ്വരന്‍ മോഡറേറ്ററ്റ് ചെയ്യും. 4.30 മുതല്‍ 6.00 വരെ നടക്കുന്ന’ ചിത്രം, ശില്പം, സമൂഹം’ എന്ന ചര്‍ച്ചയില്‍ റിയാസ് കോമു, ബാരഭാസ്‌കരന്‍, ബോസ് കൃഷ്ണമാചാരി, പ്രഭാകരന്‍, ഭാഗ്യനാഥ്, സുനില്‍ അശോകപുരം എന്നിവര്‍ പങ്കാളികളാകും. ജോണ്‍സാണ് മോഡറേറ്റര്‍.

വെള്ളിത്തിരയില്‍ 9.30ന് ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി, 11.30ന് കെ ജി ജയന്റെ ചെന്നിക്കുത്ത്, 12.05ന് മേതില്‍ (രാധാകൃഷ്ണന്‍/കെ ഗോപിനാഥന്‍), 12.55ന് എം എ റഹ്മാന്റെ കുമരനെല്ലൂരിലെ കുളങ്ങള്‍, 1.45 ന് ഗിരീഷ് കാസറവള്ളിയുടെ ഗുലാബി ടാക്കീസ്, 4.00ന്അടൂര്‍ ഗോപാലകൃഷ്ണന്‍ മതിലുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

തൂലികയില്‍ 9.30 മുതല്‍ സി രാധാകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, വി. ജെ. ജെയിംസ്, ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘എന്റെ നോവല്‍ സങ്കല്പം’ എന്ന ചര്‍ച്ച നടക്കും. അന്‍വര്‍ അബ്ദ്ദുള്ളയാണ് മോഡറേറ്റര്‍. 11.00 മുതല്‍ 2.30 വരെ ‘എഴുത്തും വരയും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ റിയാസ് കോമു, പ്രഭാകരന്‍, ഭാഗ്യനാഥ്, സുനില്‍ അശോകപുരം എന്നിവര്‍ പങ്കെടുക്കും. പി സോമനാഥാണ് മോഡറേറ്റര്‍. 1.30 മുതല്‍ ‘അവര്‍ സിനിമ ആന്റ് ദെയര്‍ സിനിമ’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഗിരീഷ് കാസറവള്ളി, മീന കന്ദസാമി, സി എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ പങ്കെടുക്കും. കെ രാമചന്ദ്രനാണ് മോഡറേറ്റര്‍. 3.00ന് എന്‍ ഇ സുധീര്‍ നയിക്കുന്ന ‘വിവര്‍ത്തനത്തിന്റെ സംസ്‌കാരം ‘എന്ന ചര്‍ച്ചയില്‍ കെ ജയകുമാര്‍, ടി പി രാജീവന്‍, റൂബിന്‍ ഡിക്രൂസ്, ദിലീപ് രാജ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 4.30 മുതല്‍ ടി പത്മനാഭന്‍, എം എ ബേബി എന്നിവരുടെ മുഖാമുഖം പരിപാടിയും നടക്കും.

അക്ഷരം വേദിയില്‍ 9.30 മുതല്‍ ‘വേറിട്ട കാഴ്ച വേറിട്ട വാര്‍ത്ത : സമകാലിക ദൃശ്യമാധ്യമസംസ്‌കാരം’ എന്ന ചര്‍ച്ച നീലന്‍ മോഡറേറ്റ് ചെയ്യും. എം വി ശ്രേയാംസ് കുമാര്‍, ശശികുമാര്‍, മധുപാല്‍, എന്‍ പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 11ന് ‘നെയ്ബര്‍ഹുഡ്സ് ദ ഡിസ്റ്റന്‍സ് ആന്റ് നിയറന്‍സ്’ എന്ന ചര്‍ച്ചയില്‍ മീന കന്ദസാമി ലീന മണിമേഖലൈ എന്നിവര്‍ പങ്കെടുക്കും. ടി ഡി രാമകൃഷ്ണന്‍ മോഡറേറ്ററാകും. 1.30ന് ‘ഹു ഈസ് അഫൈഡ് ഓഫ് വേര്‍ഡ്സ്’ എന്ന ചര്‍ച്ചയില്‍ അശോക് വാജ്പേയ്, സച്ചിദാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും. 3.00 മുതല്‍ രോഗവും സര്‍ഗാത്മകതയും എന്ന ചര്‍ച്ചയില്‍ ഡോ. ബി ഇക്ബാല്‍, വി. രാജകൃഷ്ണന്‍, കെ പി രാമനുണ്ണി എന്നിവര്‍ പങ്കെടുക്കുകയും ജീവന്‍ ജോബ് തോമസ് മോഡറേറ്റ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് 4.30 മുതല്‍ നടക്കുന്ന ഫായിസാ മൂസയുടെ പാചകോത്സവത്തോടെ അക്ഷരത്തിലെ പരിപാടികള്‍ക്ക് സമാപനമാകും.

എഴുത്തോലയില്‍ 6.00ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. കെ. മുനീര്‍, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ് കോയ, അശോക് വാജ്പേയ്, ടി പത്മനാഭന്‍, എം. എ. ബേബി, സച്ചിദാനന്ദന്‍, ശശികുമാര്‍, വിനോദ് നമ്പ്യാര്‍, ഇ. കെ. ഹരികുമാര്‍, രാജ്മോഹന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വി ടി മുരളിയുടെ സംഗീതമപിസാഹിത്യം ഗാനസന്ധ്യയോടെ പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശീല വീഴും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍