UPDATES

യുഡിഎഫ് അരുവിക്കരയേക്കാള്‍ മികച്ച വിജയം നേടും: ആന്റണി

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലേക്കാള്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ടത് ഇതിനേക്കാള്‍ വലിയ ആരോപണങ്ങളുടെ കൂമ്പാരമാണ്. എങ്കിലും യുഡിഎഫ് വിജയിച്ചത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫലം വരുമ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും ആന്റണി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേരളത്തിലെ ജനങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ടെന്നും ബിജെപി അനുകൂലികളില്‍പ്പോലും പോലും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍