UPDATES

ആദ്യ മൂന്ന് മണിക്കൂറില്‍ 22 ശതമാനം പോളിങ്

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ ആദ്യ മൂന്ന് മണിക്കൂറില്‍ 22 ശതമാനം പോളിങ് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏഴ് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 23 ശതമാനവും കണ്ണൂരില്‍ 25 ശതമാനവും കോഴിക്കോട് 24 ശതമാനവും ഇടുക്കിയില്‍ 18 ശതമാനവും കൊല്ലത്ത് 21 ശതമാനവും വയനാട്ടില്‍ 20 ശതമാനവും തിരുവനന്തപുരത്ത് 18 ശതമാനവും പോളിങ് രേഖപ്പെടുത്തി. കണ്ണൂരില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫുകാര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി. പരിയാരം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രേഷ്മയെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നത്. പരിയാരത്ത് വെബ് കാസ്റ്റിങ് കേബിള്‍ മുറിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കൊല്ലം ഉമ്മന്നൂരില്‍ പോളിങ് ബൂത്തില്‍ സംഘര്‍ഷമുണ്ടായി. പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ പെയ്യുന്നത് പോളിങിനെ ബാധിക്കുമെന്ന ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍