UPDATES

വിശകലനം

എന്തുകൊണ്ട് പത്തനംതിട്ട ഒഴിച്ചിട്ടു? ഉത്തരമില്ലാതെ ബിജെപി സംസ്ഥാന നേതൃത്വം

‘വിജയസാധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ട. അതുകൊണ്ട് കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതാകാം’ എം ടി രമേശ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും ബിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടും വിജയ സാധ്യതയുണ്ടെന്ന് കരുതുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ആരാണ് നില്‍ക്കുന്നതെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഇതില്‍ പ്രതികരിച്ചത്, എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണ് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വം ആണ്. സ്വാഗതാര്‍ഹമായ പട്ടികയാണ് ദേശീയ നേതൃത്വം പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്.

കേരളത്തിലെ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനം തയാറാകും. രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണ്.

ശക്തമായി മത്സരിച്ച് രണ്ട് മുന്നണികളെയും തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ടയിലേക്ക് നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമാണെന്നാണ് എം ടി രമേശ് പറഞ്ഞത്. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. വിജയസാധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ട. അതുകൊണ്ട് കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതാകാം. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നതെന്നും എം ടി രമേശ് വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും വിജയപ്രതീക്ഷയിലാണ്. പക്ഷെ മണ്ദലത്തില്‍ തനിക്കെതിരെ വോട്ടുകച്ചവടം നടന്നേക്കുമെന്നും കുമ്മനം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍