UPDATES

ട്രെന്‍ഡിങ്ങ്

ദുരഭിമാനക്കൊല പേടിച്ച് കമിതാക്കൾ പൊലീസ് സ്റ്റേഷനിൽ; ഫേസ്ബുക്ക് കുറിപ്പ് മരണമൊഴിയായി കണക്കാക്കണമെന്ന് ആവശ്യം

തനിക്കോ ഭീമയ്ക്കോ എന്തെങ്കിലും സംഭവിച്ചാൽ ഫേസ്ബുക്ക് കുറിപ്പ് മരണമൊഴിയായി കാണമെന്നും അമൽ ആവശ്യപ്പെടുന്നുണ്ട്.

അടുത്ത കുറച്ച് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയിൽ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് കമിതാക്കൾ. അമൽ, ഭീമ നാസർ എന്നിവരാണ് തൊടുപുഴയിൽ ബന്ധുക്കളിൽ നിന്നും രക്ഷപ്പെട്ട് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിലേക്ക് ഭീമ നാസറിന്റെ ബന്ധുക്കളുടെ ഫോൺവിളികൾ വരുന്നുണ്ടെന്ന് അമൽ പറയുന്നു. ഇതിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് ബോധ്യപ്പെട്ട പൊലീസുകാർ, ബന്ധുക്കൾ തങ്ങളെ കൊല്ലുമെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നതെന്നും അമൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ചിലവ് സ്വദേശിയായ ഭീമ നാസറുമായി താൻ ഒരു വർഷത്തോളമായി താൻ പ്രണയത്തിലായിരുന്നെന്നും വീട്ടുകാർക്ക് എതിർപ്പായിരുന്നെന്നും അമൽ പറയുന്നു. ഇതരമതസ്ഥരായതിനാലും സാമ്പത്തിക ചുറ്റുപാടിൽ വ്യത്യാസങ്ങളുള്ളതു കൊണ്ടും ഭീമയെ ഏറെനാളായി മറ്റൊരു വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിക്കുകയായിരുന്നു. തന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും ഭീമയുടെ ബന്ധുക്കളും ഗുണ്ടകളും വളഞ്ഞിരിക്കുകയാണെന്നും അമൽ കുറിച്ചു.

തനിക്കോ ഭീമയ്ക്കോ എന്തെങ്കിലും സംഭവിച്ചാൽ ഫേസ്ബുക്ക് കുറിപ്പ് മരണമൊഴിയായി കാണമെന്നും അമൽ ആവശ്യപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയ സുഹൃത്തുക്കളെ
ഇനിയുള്ള മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങൾക്കകമോ എന്താണെനിക് സംഭവിക്കുക എന്ന് വെക്തമല്ലാത്തതിനാലാണ് ഞാൻ ഇ പോസ്റ്റ്‌ എഴുതുന്നത്
ദുരഭിമാന കൊലപാതങ്ങളുടെ ഇരകളിൽ എത്രമാതാവും എന്റെ പേരെന്നും എനിക്ക് അറിയില്ല. ഞാനും ചിലവ് സ്വദേശിയായ ഭീമ നാസറും തമ്മിൽ ഒരു വര്ഷത്തിലേറെയായ് പ്രെണയത്തിലാണ് അന്യമതസ്ഥർ ആയതിനാലും സാമ്പത്തിക ചുറ്റുപാടിൽ ഏറെ വ്യത്യാസവും.. ഞളുടെ പ്രെണയത്തെ വീട്ടുകാർ എതിർക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന് മാസങ്ങൾ ഏറെയായി വീട്ടുകാർ നിർബന്ധിക്കുന്നു.. സമ്മർദ്ദങ്ങളും വീട്ടിലെ ദേഹിബദ്രവാങ്ങും സഹിക്കാതെ വന്നപ്പോൾ ഇന്നലെ അവൾവിളിക്കുകയും ഈ നാട്ടിൽ നിന്ന് രേക്ഷപെടാൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു..
നിലവിൽ ഞാനും ഭീമായും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേർന്ന് വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനിൽ ഉൾപ്പെടെ അവർ വലിയ സ്വാധിനം ചെലുത്തിയതായാണ് അറിയുന്നത്.. എന്നെയും അവളെയും വധിക്കുമെന്ന് ഉറപ്പാണ് എന്ന് പോലീസ് ഉദയഗസ്ഥർ തന്നെ പറയുന്നു..
മരിക്കാൻ ഞങ്ങൾക്ക് ഭയമില്ലെന്ന് പറയുന്നില്ല..
ഭയമാണ് എന്ത് സംഭവിക്കുമെന്ന്, ഭയമാണ് ഇനി ജീവിക്കാൻ ആകുമോ എന്ന്..
മരണ മൊഴി നൽകാൻ സാധിക്കില്ല എന്ന് പോലീസ് സ്റ്റേഷനിലെ അവസ്ഥ കൊണ്ട് തന്നെ ബോധ്യപ്പെട്ടിട് ഒണ്ട്.. ആയതിനാൽ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത് ഞങ്ങളുടെ മരണ മൊഴിയായ് കണക്കാക്കണം..
രെക്ഷപെടാനാകുമോ എന്ന് അറിയില്ല രക്ഷിക്കാൻ ആർക്കെങ്കിലും ആകുമോ എന്നും തീർച്ചയില്ല സഹായിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ രക്ഷിക്കണം എന്ന് അപേക്ഷിക്കുകയാണ്..

പ്രിയ സുഹൃത്തുക്കളെ ഇനിയുള്ള മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങൾക്കകമോ എന്താണെനിക്…

Gepostet von Amal Appuzz am Donnerstag, 14. Juni 2018

എത്രയെത്ര ഷാനുമാരാണ്. ഇവന്മാരുടെയൊക്കെ നെഞ്ചത്ത് ചവിട്ടിയാണ് നീനു കോളേജിൽ പോയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍