UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലപീഡനം ; യുകെ മലയാളിയ്ക്കായി രാജ്യാന്തര അന്വേഷണം

അഴിമുഖം പ്രതിനിധി 

ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ വിജേഷ് കൂരിയില്‍ (29) എന്ന ബിസിനസ് മാനേജരാണ് ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ശിക്ഷ വിധിക്കുന്നതിനു മുന്‍പുള്ള ദിവസം ഇയാള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറിയതായി അധികൃതര്‍ പറയുന്നു. ആറു വയസ്സുകാരനായ കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു 2015ല്‍ ആണ് ഈ കേസ് ഫയല്‍ ചെയ്യപ്പെടുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2010-11 കാലഘട്ടത്തില്‍ ആണ്. സ്റ്റുഡന്‍റ് വിസയില്‍ എത്തി ഓക്സ്ഫോര്‍ഡില്‍ താമസിക്കുന്ന സമയമാണ് ഇത് നടക്കുന്നത്. പഠനത്തിനുശേഷം ഇവിടെത്തന്നെ ജോലി നേടിയ വിജേഷ് കുറ്റം നിഷേധിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്‌ എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇയാളെ പിടികൂടി തിരിച്ചെത്തിക്കാന്‍ രാജ്യാന്തരതലത്തില്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു’

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍