UPDATES

സയന്‍സ്/ടെക്നോളജി

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കാതിരിക്കുന്നപക്ഷം ഈ നൂറ്റാണ്ടില്‍ ആറ് അടിവരെ (രണ്ട് മീറ്റര്‍) സമുദ്രനിരപ്പ് ഉയരും എന്നാണ് സമീപകാല ഗവേഷണങ്ങള്‍ പറയുന്നത്.

ലോകം മുന്ന് ഡിഗ്രി ആഗോളതാപനത്തിലേക്ക് നീങ്ങുകയാണെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായി തീരുകയാണെങ്കില്‍, കേരളം പോലുള്ള തീരദേശങ്ങളിലേതുള്‍പ്പെടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ഭൂമി, സമുദ്രജല നിരപ്പ് ഉയരന്നത് മൂലം ഉണ്ടാകുന്ന പ്രളയത്തില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്നുവരെയുള്ളതില്‍ ഏറ്റവും വിശ്വസനീയമായ ആഗോള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ക്ലൈമറ്റ് സെന്‍ട്രലിന്റെ വിലയിരുത്തല്‍ പ്രകാരം സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമാണ്. ആഗോള ഊഷ്മാവ് കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തില്‍ ചരിത്രത്തിലെ നാഴികക്കല്ലായ പല പ്രദേശങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാവും. കാര്‍ബണ്‍ വികിരണം കുറയ്ക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവാതിരുന്നാല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് യുഎന്‍ ഈ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഈ കാലാവസ്ഥ മാറ്റത്തില്‍ പ്രസിദ്ധ ബീച്ചുകളും വ്യാവസായിക ജില്ലകളും കൃഷിയിടങ്ങളും ഭീഷണിയിലാവും.

ആഗോളതാപനത്തില്‍ മൂന്ന് ഡിഗ്രി വര്‍ദ്ധന മൂലം സമുദ്രനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാനാവാത്ത വിധത്തില്‍ രണ്ട് മീറ്ററോളം ഉയരുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രലിന്റെ ശാസ്ത്രസംഘം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഷാംങ്ഹായ് മുതല്‍ അലക്‌സാണ്ട്ര വരെയും റിയോ മുതല്‍ ഒസാക്ക വരെയുമുള്ള നഗരങ്ങളെയാവും ഈ താപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. മിയാമി പൂര്‍ണമായും ജലത്തിനടിയിലാകും. അതുപോലെ തന്നെ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയുടെ താഴ്ന്ന പ്രദേശങ്ങളും.

1880ന് ശേഷം ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഏട്ട് ഇഞ്ച് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ നിരക്ക് ക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റു മൂലം തിരമാലകള്‍ ഉയരുന്നത് കാരണമുണ്ടാകുന്ന അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളുടെ സാധ്യത വര്‍ദ്ധിക്കുന്നതിനും സമുദ്രനിരപ്പ് ഉയരുന്നത് കാരണമാകും.

ക്ലൈമറ്റ് സെന്‍ട്രല്‍ ലഭ്യമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള അഴിമുഖത്തിന്റെ വിലയിരുത്തലും ഇരുണ്ട ചിത്രമാണ് സമ്മാനിക്കുന്നത്. കടലോരത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും മാത്രമല്ല, നദികളുടെയും ഉള്‍നാടന്‍ ജലസ്രോതസുകളുടെയും തീരത്തുള്ളവയും പ്രളയജലത്തിനടിയിലാവും.

താപനിലയില്‍ രണ്ട് ഡിഗ്രി വര്‍ദ്ധയുണ്ടായാല്‍ മുംബെയുടെ വിധി എന്തായിരിക്കും എന്ന് നമുക്ക് കാണാനാവും. അതുപോലെ തന്നെയാണ് നാല് ഡിഗ്രി വര്‍ദ്ധന ഉണ്ടായാലത്തെ മുംബെയുടെ അവസ്ഥയും.

2015ലെ പാരീസ് കരാറിന്റെ ലക്ഷ്യമായ ആഗോളതാപനം സുരക്ഷിതമായ 1.5 ഡിഗ്രിക്കും രണ്ട് ഡിഗ്രിക്കും ഇടയില്‍ പിടിച്ചുനിറുത്തുന്നതിനായി കാര്‍ബണ്‍ഡൈഓക്‌സൈഡ് വികിരണം അവലോകനം ചെയ്യുന്നതിനും പിടിച്ചുനിര്‍ത്തുന്നതിനായി ധനസഹായം ചെയ്യുന്നതിനുമുള്ള രാജ്യങ്ങളുടെ പ്രതിബദ്ധതയ്ക്കായി മധ്യസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബോണ്‍ കാലാവസ്ഥ ചര്‍ച്ചകളുടെ അവസാന വട്ടത്തിന് മുന്നോടിയായാണ് ഗുരുതരമായ ഈ മുന്നറിയിപ്പ് പുറത്തുവരുന്നത്. അടുത്ത ആഴ്ചയാണ് ബോണ്‍ ചര്‍ച്ചകള്‍.

കാര്‍ബണ്‍ മലിനീകരണത്തിന്റെ വ്യത്യസ്ത അളവുകളില്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ വ്യത്യാസം പുതിയ ഭൂപടത്തില്‍ നിന്നും വ്യക്തമാവും. മലിനീകരണം നിയന്ത്രണമില്ലാത്ത രീതിയില്‍ തുടരുകയും ഭൂമിയിലെ ഊഷ്മാവ് നാല് ഡിഗ്രി കണ്ട് വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുകയും ചെയ്യുകയാണെങ്കില്‍ നമുക്ക് ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങള്‍ വെള്ളത്തില്‍ മുക്കാന്‍ സാധിക്കും. എന്നാല്‍ നമ്മള്‍ ആഗോള ശുദ്ധ ഊര്‍ജ്ജ സാമ്പത്തികക്രമത്തിലേക്ക് അതിവേഗം മാറുകയും പാരീസ് ഉടമ്പടിയിലെ പ്രധാന ലക്ഷ്യമായ രണ്ട് ഡിഗ്രി സെന്റിഗ്രേഡിലേക്ക് ആഗോളതാപനത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയും ചെയ്താല്‍ ചില നഗരങ്ങളെയെങ്കിലും രക്ഷിച്ചെടുക്കാന്‍ സാധിക്കും. 1.5 ഡിഗ്രി എന്ന പാരീസിലെ തീവ്രോത്കര്‍ഷമായ ലക്ഷ്യത്തിലേക്ക് നമ്മള്‍ അതിവേഗം, ബഹുദൂരം മുന്നോട്ട് പോവുകയാണെങ്കില്‍ സ്ഥിതിഗതികള്‍ നാടകീയമായി മെച്ചപ്പെടും. എന്നിരുന്നാല്‍ പോലും നമ്മള്‍ കടന്നുപോയ ഒരു ഡിഗ്രി വര്‍ദ്ധനയുടെ രേഖപ്പെടുത്തലുകള്‍ പോലും ഗൗരവപ്രകൃതമായ ചിത്രമാണ് സമ്മാനിക്കുന്നത്.

ക്ലൈമറ്റ് സെന്‍ട്രലിന്റെ അപഗ്രഥന പ്രകാരം, നാല് ഡിഗ്രി സെന്റിഗ്രേഡ് താപന വര്‍ദ്ധനമൂലം വെള്ളത്തിനടിലാവുന്ന ഭൂമിയില്‍ ജീവിക്കുന്ന 470 മുതല്‍ 760 ദശലക്ഷം വരെ (മധ്യബിന്ദു കണക്കാക്കിയാല്‍ 627 ദശലക്ഷം) ജനങ്ങളാണുള്ളത്. രണ്ട് ഡിഗ്രി മാത്രമാണ് താപനവര്‍ദ്ധനയെങ്കില്‍ ഈ അളവ് പകുതിയായും 1.5 ഡിഗ്രിയാണ് വര്‍ദ്ധനയെങ്കില്‍ നാലില്‍ ഒന്നായും ചുരുങ്ങും.

പാരീസില്‍ എന്തൊക്കെ പ്രതിജ്ഞകള്‍ നിര്‍വഹിച്ചുവെന്നതിന്റെയും അതിന് ശേഷം എന്തൊക്കെ നയങ്ങള്‍ വികസിപ്പിച്ചുവെന്നതിന്റെയും വെളിച്ചത്തില്‍ എത്ര കണ്ട് താപനം പ്രതീക്ഷിക്കാമെന്ന് ഈ രണ്ട് അവലോകനങ്ങളും സൂചന നല്‍കുന്നു.

ഊരാക്കുടുക്ക്‌
ഒരു ഫ്രിഡ്ജില്‍ നിന്നും ഐസുകട്ട പുറത്തെടുത്താല്‍ ഉടനടി ഉരുകുന്നില്ല എന്നതുപോലെ തന്നെ താപനം വര്‍ദ്ധിക്കുന്ന മാത്രയില്‍ സമുദ്രനിരപ്പ് ഉയരുന്നില്ല. ഐസുകട്ട സാവധാനം ഉരുകും. അതുപോലെ സമുദ്രനിരപ്പും പ്രതികരിക്കും.

കാര്‍ബണ്‍ മലിനീകരണം അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ തന്നെ ഭൂതം കുപ്പിക്ക് പുറത്താവുന്നു. അത് ഭൂമിയുടെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. അതുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ അതിനെ ഊരാക്കുടുക്ക് അഥവ നിര്‍ബന്ധിത താപനവും സമുദ്രനിരപ്പിന്റെ വര്‍ദ്ധനയും എന്ന് വിശേഷിപ്പിക്കുന്നത്. നമ്മള്‍ കൂടുതല്‍ മലിനീകരിക്കുമ്പോള്‍ കൂടുതല്‍ കുരുക്കിലേക്ക് നമ്മള്‍ പതിക്കുന്നു. കുറച്ച് മലിനീകരിക്കുമ്പോള്‍ കൂടുതല്‍ പ്രദേശങ്ങള്‍ നമ്മള്‍ രക്ഷിച്ചെടുക്കുന്നു.

സമയക്രമം
സമുദ്രനിരപ്പ് വര്‍ദ്ധിക്കാന്‍ എത്ര സമയം എടുക്കും? അത് പ്രവചിക്കുക ബുദ്ധിമുട്ടാണ്. കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കാതിരിക്കുന്നപക്ഷം ഈ നൂറ്റാണ്ടില്‍ ആറ് അടിവരെ (രണ്ട് മീറ്റര്‍) സമുദ്രനിരപ്പ് ഉയരും എന്നാണ് സമീപകാല ഗവേഷണങ്ങള്‍ പറയുന്നത്. ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷം മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വളരെ കൂടിയ അളവാണിത്.

കൂടാതെ, ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന താപവര്‍ദ്ധനയെക്കാള്‍ വര്‍ദ്ധിത വേഗതയിലാണ് ഇപ്പോള്‍ ഊഷ്മാവ് ഉയരുന്നത്. കൃത്യമായും എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിനകം തന്നെ നമ്മള്‍ ഭൂമിയെ ഒരു ഡിഗ്രിയെക്കാള്‍ കൂടുതല്‍ ഉഷ്ണിപ്പിച്ചിരിക്കുന്നതിനാല്‍, സമുദ്രനിരപ്പ് ഇന്നുകാണുന്നതിനേക്കാള്‍ നിരവധി അടി ഉയരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

ട്രംപാക്രമണം പരിസ്ഥിതിയോട്; ഇത് ഭൂമിക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍