UPDATES

പ്രളയം: മഴസാധ്യത അറിയിക്കുന്ന റഡാറുകൾ പ്രവർത്തിച്ചിരുന്നില്ല; നന്നാക്കാൻ‌ ദേശീയ ദുരന്ത നിവാരണ സമിതി ഇടപെടേണ്ടി വന്നു

സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പും സമയത്തിന് നൽകാൻ കാലാവസ്ഥാ വകുപ്പിന് സാധിച്ചില്ലെന്ന് റിപ്പോർട്ട് പറയുന്നു. അതിതീവ്രമഴ തുടങ്ങിയതിനു ശേഷം ഓഗസ്റ്റ് പതിനഞ്ചാം തിയ്യതിയാണ് കാലാവസ്ഥാ വകുപ്പിന്റെ ‘മുന്നറിയിപ്പ്’ വന്നത്.

പ്രളയസംബന്ധമായ മുന്നറിയിപ്പുകൾ നൽകാന്‍ കേരളത്തിലെ സാങ്കേതിക സന്നാഹങ്ങൾ സജ്ജമായിരുന്നില്ലെന്ന് റിപ്പോർട്ട്. മഴ ശക്തി പ്രാപിച്ച ഓഗസ്റ്റ് എട്ടിനും ഒൻപതിനും കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡോപ്ലർ റഡാറുകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഗൗരവമേറിയ ഈ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി ഇടപെട്ടെങ്കിലും കാലാവസ്ഥാ വകുപ്പ് അതിന് അവഗണിച്ചു. പിന്നീട് ദേശീയ ദുരന്തനിവാരണ അതോരിറ്റി ഇടപെട്ടതോടെയാണ് റഡാറുകളുടെ സാങ്കേതികത്തകരാർ പരിഹരിക്കാൻ വകുപ്പ് തയ്യാറായത്.

സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ ഡാം മാനേജ്മെന്റ് നടക്കുന്നത്. ദുരന്തനിവാരണ അതോരിറ്റി അടിയന്തിര ഘട്ടങ്ങളിൽ ആശ്രയിക്കുന്നതും ഈ ഡാറ്റയെത്തന്നെ. ഡാമുകൾ തുറക്കുന്നതുൾപ്പെടെയുള്ള നടപടികള്‍ക്ക് ഈ ഡാറ്റ വേണം. എന്നാൽ മഴസാധ്യത കൃത്യമായി വിലയിരുത്താൻ സഹായിക്കുന്ന റ‍ഡാറുകൾ ഓഗസ്റ്റ് രണ്ട് മുതൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇവ നന്നാക്കാന്‍ കാലാവസ്ഥാ വകുപ്പിന് പരിപാടിയും ഉണ്ടായിരുന്നില്ല.

കൊച്ചിയിലെ റഡാർ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ ജനറലിന് ദുരന്തനിവാരണ അതോരിറ്റി പരാതി നൽകിയപ്പോൾ തിരുവനന്തപുരത്തെ റഡാർ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു മറുപടി. എന്നാൽ തിരുവനന്തപുരത്തെ റഡാറും കേടാണെന്ന് ചിത്രങ്ങൾ സഹിതം ദുരന്തനിവാരണ അതോരിറ്റി സമർത്ഥിച്ചു. പരാതി ദേശീയ ദുരന്തനിവാരണ അതോരിറ്റിക്ക് പോയി. അവിടെ നിന്നുള്ള ഉന്നത ഇടപെടൽ വേണ്ടി വന്നു സംസ്ഥാന കാലാവസ്ഥാ വകുപ്പിനെ ഇരുന്നിടത്തു നിന്നും എഴുന്നേൽപ്പിക്കാൻ.

സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പും സമയത്തിന് നൽകാൻ കാലാവസ്ഥാ വകുപ്പിന് സാധിച്ചില്ലെന്ന് റിപ്പോർട്ട് പറയുന്നു. അതിതീവ്രമഴ തുടങ്ങിയതിനു ശേഷം ഓഗസ്റ്റ് പതിനഞ്ചാം തിയ്യതിയാണ് കാലാവസ്ഥാ വകുപ്പിന്റെ ‘മുന്നറിയിപ്പ്’ വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍