UPDATES

മന്ത്രിസഭയില്‍ അഴിച്ചുപണി; എം എം മണി മന്ത്രിസഭയിലേക്ക്

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറാം മാസത്തില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. എം എം മണി മന്ത്രിസഭയിലേക്ക് എത്തും. വൈദ്യുതി വകുപ്പായിരിക്കും അദ്ദേഹത്തിന് നല്‍കുക. സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ഏസി മൊയ്തീന് വ്യവസായവകുപ്പും കായികവും, കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പും യുവജനക്ഷേമവും നല്‍കി. നിലവില്‍ വൈദ്യുതി മന്ത്രിയായിരുന്നു കടകംപള്ളി. ദേവസ്വം വകുപ്പ് കടകംപള്ളി തന്നെ ഭരിക്കും.

സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാന താല്‍പര്യത്തിന് വിട്ടുവീഴ്ചയില്ലാതെ ഭരിക്കുമെന്നും ഭാരിച്ച ഉത്തരവാദിത്വമാണെന്നും എംഎം മണി പ്രതികരിച്ചു. ഇപി ജയരാജിന്റെ രാജിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി ആവിശ്യമായി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍