അഴിമുഖം പ്രതിനിധി
സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് സംസ്ഥാനത്തെ എം.എല്‍.എമാര്‍. നിയമസഭാ സാമാജികര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആസ്തി-ബാധ്യതകളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്ന നിയമം പ്രകാരം ഗവര്‍ണരുടെ ഓഫീസ് നല്കിയ കത്തിനാണ് എംഎല്‍എമാര്‍ ഇങ്ങനെയൊരു മറുപടി നല്‍കിയത്. എന്‍.എ. നെല്ലിക്കുന്ന്, കെ.ടി. ജലീല്‍, ഇ.എസ്. ബിജിമോള്‍, പി.എ. മാധവന്, സി. ദിവാകരന്, കെ. അച്യുതന്, അബ്ദുസ്സമദ് സമദാനി എന്നീ എം.എല്‍.എമാരാണ് തങ്ങളുടെ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ് മൂലം വിവരാവകാശം വഴി നല്കാന് സമ്മതം അറിയിച്ചു. എന്നാല്‍ കെ.ബി. ഗണേഷ്കുമാര്, സി. മമ്മൂട്ടികെ. മുരളീധരന്,കോലിയക്കോട് കൃഷ്ണന്‍നായര്‍, കെ. ശിവദാസന്‍ നായര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്നും ആര്.ടി.ഐ വഴി ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള 127 എം.എല്‍.എമാരും ഗവര്‍ണറുടെ ഓഫിസില്‍നിന്നുള്ള കത്തിന് മറുപടി നല്‍കിയിട്ടില്ല.