ഈ പ്രശ്നക്കാരെക്കാള് വലിയ സദാചാര ഗുണ്ടായിസമായിരുന്നു കൂത്തുപറമ്പ് എസ്ഐ കാട്ടിയത്
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് സമീപം നിന്ന് ഫോട്ടോയെടുത്ത യുവാവിനും യുവതിക്കും അവരുടെ സുഹൃത്തിനും നേരെ നാട്ടുകാരുടെയും പോലീസിന്റെയും സദാചാര ഗുണ്ടായിസം. ആകാശ് തില്ലങ്കേരിയ്ക്കും അദ്ദേഹവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്കും ഇവരുടെ സുഹൃത്ത് മിഥുന് മഹേന്ദ്രനും നേരെയാണ് സദാചാര ഗുണ്ടകള്‍ അസഭ്യവര്‍ഷവും ഭീഷണിപ്പെടുത്തലുമുണ്ടായത്. സംഭവത്തെക്കുറിച്ച് ആകാശ് തില്ലങ്കേരി അഴിമുഖത്തോട് പറഞ്ഞത്-
‘ഇന്നലെ ഉച്ചയ്ക്ക് ഒരു സുഹൃത്തിനെ കണ്ട് മടങ്ങി വരുകയായിരുന്നു ഞാനും ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും പിന്നെ ഞങ്ങളുടെ സുഹൃത്ത് മിഥുനും. വരുന്ന വഴി കൂത്തുപറമ്പ് രക്തസാക്ഷികളുടെ മണ്ഡപത്തില്‍ മുന്നില്‍ വെച്ച് ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്നുള്ള സെല്‍ഫി എടുത്തു കൊണ്ടിരിക്കുമ്പോള്‍ രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ ഞങ്ങളുടെ അടുത്ത് വന്ന്- ‘എന്താ ഇവിടെ കാര്യം? എന്തിനാണ് ഇവിടെ വന്നത്?’ പിന്നെ ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയോട് ‘നിന്റെ ആരാ ഇവരെന്നൊക്കെ?’ തുടങ്ങിയ ചോദ്യങ്ങളും വൃത്തികെട്ട പെരുമാറ്റവുമായി അവര്‍ ഞങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
നിങ്ങളെ ഇതൊന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല, ഇവിടെ ഞങ്ങള്‍ വരുന്നത് ആദ്യമായല്ലെന്നും സദാചാര ഗുണ്ടായിസമൊന്നും ഇവിടെ നടക്കില്ലെന്നുമുള്ള ഞങ്ങളുടെ മറുപടി അവരെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. പിന്നെ തെറി പറയുകയും ഭീഷണിപ്പെടുത്തലുമൊക്കെയായി. ഇടയ്ക്ക് മിഥുനെ പിടിച്ച് തള്ളുകയും ചെയ്തു. അത്രയുമായപ്പോള്‍ ഞാന്‍ അവരെ പിടിച്ചുമാറ്റി. ഡ്രൈവര്‍മാരില്‍ ഓരാള് ഞാന്‍ പനോളി രത്നാകരനാണെന്നും തനിക്ക് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് വെല്ലുവിളിയായി. അവര്‍ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയപ്പോള്‍ , ഞങ്ങള്‍ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.
പക്ഷെ പ്രശ്നക്കാര്‍ പിന്നെ കൂത്തുപറമ്പ് എസ്ഐ മനുവിനെ വിളിച്ചു വരുത്തി. ഈ പ്രശ്നക്കാരെക്കാള് വലിയ സദാചാര ഗുണ്ടായിസമായിരുന്നു എസ്ഐ കാട്ടിയത്. പെണ്‍കുട്ടികളോട് പറയാന്‍ പറ്റാത്ത ഭാഷയില്‍ പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നന്നായി പ്രതികരിച്ചു. അതിന് ഞങ്ങളെ ബലമായ് പിടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വഴി നീളെ തെറി പറയുകയും ചെയ്തു. സ്റ്റേഷനിലെത്തിയപ്പോള്‍ ഞങ്ങളെ എസ്ഐ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനില്‍, ഡിവൈഎഫ്ഐ നേതാവ് അനില്‍ കുമാറും എസ്എഫ്ഐ പ്രവര്‍ത്തകരും എത്തിയതുകൊണ്ട് മാത്രമാണ് ലോക്കപ്പ് മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. ഇതിനെതിരെ ഞങ്ങള്‍ പരാതി കൊടുക്കും. അതിനുള്ള കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടവരോടുള്ള ചര്‍ച്ചയിലാണ് ഞങ്ങള്‍.’
തങ്ങള്‍ക്കുണ്ടായ സദാചാര ഗുണ്ടായിസത്തെ കുറിച്ച് ആകാശ് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്-