UPDATES

നീതിക്ക് വേണ്ടി വന്ന ഒരമ്മയെ വലിച്ചിഴച്ച ഈ പോലീസ് ഇടതുപക്ഷത്തിന്റെതല്ല; മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

ജിഷ്ണുവിന്റെ അമ്മയെ ക്രൂരമായി മാറ്റിയതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ ഈ സമരം അവസാനിക്കാന്‍ പോകുന്നില്ല.

zജിഷ്ണു പ്രണോയിയുടെ അമ്മയോട് പൊലീസ് കാട്ടിയത് ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണെന്നു സിപിഐ എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവര്‍ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നേടി മുന്നോട്ടുപോകുമ്പോള്‍ മകന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യാനെത്തിയ ഒരമ്മയെ ക്രൂരമായി വലച്ചിഴച്ചു മാറ്റുകയാണ്. ഒരമ്മയയുടെ വേദന മനസിലാക്കി കൊണ്ട് അതിനോട് കാണിക്കേണ്ട മാന്യതയും സഹതാപവും കാണിക്കേണ്ടിടത്താണ് പൊലീസ് ഇങ്ങനെ പെരുമാറിയത്. ഇതിനെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രതിഷേധിക്കേണ്ടതുണ്ട്. പൊലീസ് ആസ്ഥാനത്തിനു മുന്നില്‍വച്ചു നടന്ന ഈ ചെയ്തി ഒരു ഇടതുപക്ഷ സര്‍ക്കാരിനു ചേരുന്ന ശൈലിയല്ല. ഇതിന് ഉത്തരവാദികളായ പൊലീസുകാരെ നീക്കണം. കാലങ്ങളായി തുടര്‍ന്നുവരുന്ന പൊലീസിന്റെ മര്‍ദ്ദനത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ മുഖം മാറണമെന്നും ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ പട്ടാമ്പി എംഎല്‍എ ആയ മുഹ്‌സിന്‍ ആവശ്യപ്പെട്ടു.

എല്ലാവരും ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പമാണ്. ഇനി ഇതുപോലുള്ള ജിഷ്ണുമാര്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ നിന്നാണത് തുടങ്ങേണ്ടത്. കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തോടെ കൃഷ്ണദാസുമാര്‍ പുറത്തു വിലസുന്ന സാഹചര്യങ്ങളും ഉണ്ടാകരുത്. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടെടുക്കുന്ന സ്വാശ്രയകോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.

ജിഷ്ണുവിന്റെ അമ്മയെ ക്രൂരമായി മാറ്റിയതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ ഈ സമരം അവസാനിക്കാന്‍ പോകുന്നില്ല. ഉത്തരവാദികളായവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. ജിഷ്ണുവിനെ തിരിച്ചു കിട്ടില്ലായിരിക്കാം പക്ഷേ ഇനിയൊരു ജിഷ്ണുവും നമുക്ക് നഷ്ടപ്പെട്ടുകൂടാ– മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍