UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പോലീസിനെ മറികടന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ വാഹനങ്ങള്‍ കയറ്റി തമിഴ്നാട്

ഇതാദ്യമായാണ് അണക്കെട്ടിന്റെ മധ്യഭാഗം വരെ വാഹനമെത്തിച്ച് മേല്‍നോട്ടസമിതിയെ ഗാലറിയിലേക്ക് കൊണ്ടുപോയത്.

കേരള പോലീസിനെ മറികടന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ തമിഴ്നാട് സര്‍ക്കാര്‍ വാഹനങ്ങള്‍ കയറ്റിയ സംഭവം വിവാദമാകുന്നു. ഡാമിന്റെ മേല്‍നോട്ടസമിതിയെ അണക്കെട്ട് ബലവത്താണെന്ന് കാണിക്കുന്നതിന് തമിഴ്നാട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് കരുതുന്നത്. നാല് ജീപ്പുകളാണ് തമിഴ്നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്. ഇതാദ്യമായാണ് അണക്കെട്ടിന്റെ മധ്യഭാഗം വരെ വാഹനമെത്തിച്ച് മേല്‍നോട്ടസമിതിയെ ഗാലറിയിലേക്ക് കൊണ്ടുപോയത്.

ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെ നിന്നാണ് മേല്‍നോട്ട സമിതി അംഗങ്ങളെ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള ഗാലറിയില്‍ പരിശോധനയ്ക്കായി തമിഴ്‌നാട് അധികൃതര്‍ എത്തിച്ചത്. മുമ്പ് ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്നാട് ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിച്ചതനെ തുടര്‍ന്ന് ആ നടപടി ഒഴിവാക്കുകയായിരുന്നു. ഡാമിന്റെ സുരക്ഷാചുമതലയുള്ള കേരള പൊലീസ് ഇതുവരെ ഇതില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്, അണക്കെട്ട് സുരക്ഷിതമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നശേഷം സമിതി അണക്കെട്ടില്‍ നടത്തിയ പരിശോധനയ്ക്കും യോഗത്തിനും ശേഷം ചെയര്‍മാന്‍ പ്രതികരിച്ചത് – അണക്കെട്ടിന്റെ നിലവിലെ സംഭരണശേഷിയായ 142 അടി വരെ ജലം സംഭരിക്കുന്നതിനു തടസമില്ല. അണക്കെട്ടിന്റെ പുറംചുവരുകളില്‍ കാണുന്ന ചോര്‍ച്ച സാരമാക്കേണ്ടതില്ല എന്നാണ്. അണക്കെട്ടിന്റെ ഗ്യാലറികളിലൂടെ ചോരുന്ന വെള്ളത്തിന്റെ അളവ് അനുവദനീയമായ അളവിലാണെന്ന് പറഞ്ഞ സമിതി ആ വെള്ളത്തിന്റെ തോത് വ്യക്തമാക്കിയില്ല.

സമിതിയുടെ വരവറിഞ്ഞ് തമിഴ്നാട് ലക്ഷങ്ങള്‍ തമിഴ്നാട് ചെലവഴിച്ച്, കേരള അധികൃതര്‍ അറിയാതെ അണക്കെട്ടിന്റെ അറ്റകുറ്റ പണികളും നടത്തിയിരുന്നു. ഡാമിന്റെ ചുവരുകളും പാരപെറ്റും പെയിന്റ് അടിക്കുകയും, ഡാം ചുവരുകളിലെ വിള്ളല്‍ സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് മറയ്ക്കുകയും, അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവയോട് ചേര്‍ന്നുള്ള മണ്‍തിട്ടകളെല്ലാം കരിങ്കല്‍ പാകി ഉറപ്പാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍