UPDATES

ട്രെന്‍ഡിങ്ങ്

ജ്യൂസ് കടയുടമയുടെയും പ്രകാശന്‍ തമ്പിയുടെയും മൊഴികളില്‍ വൈരുദ്ധ്യം: തമ്പിയെ വീണ്ടും ചോദ്യം ചെയ്യും

ഷംനാദ് മൊഴി മാറ്റിയത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കാക്കനാട് ജയിലില്‍ മൊഴിയെടുപ്പ് നടക്കും.

അപകടം നടക്കുന്നതിനു മുമ്പ് കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്ന് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചിരുന്നു. ഈ കടയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് പിന്നീട് പ്രകാശന്‍ തമ്പിയെത്തി കൊണ്ടുപോയിരുന്നെന്ന് കടയുടമ ഷംനാദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഷംനാദ് മാധ്യമങ്ങളോട് ഇത് നിഷേധിക്കുകയുണ്ടായി. താന്‍ അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു ഷംനാദിന്റെ നിലപാട്.

നിപ ഐസൊലേഷന്‍ വാര്‍ഡ്‌ ജീവനക്കാരുടെ അനിശ്ചിതകാല സമരം പതിമൂന്നാം ദിവസത്തിലേക്ക്; തിരിഞ്ഞു നോക്കാതെ അധികൃതര്‍

ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞതെല്ലാം സത്യമാണോയെന്നറിയാനായിരുന്നു ഇതെന്നുമാണ് പ്രകാശന്‍ തമ്പി മൊഴി നല്‍കിയത്. പൊലീസ് അന്വേഷണം നടക്കുന്ന കാലത്ത് തന്നെയാണ് പ്രകാശന്‍ തമ്പി ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. അപകടം നടന്ന് നാലുദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. കോടതിയില്‍ ഹാജരാക്കിയിരുന്ന സിസിടിവി ഹാര്‍ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് തിരികെ വാങ്ങി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹാര്‍ഡ് ഡിസ്കില്‍ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന് ഈ പരിശോധനയില്‍ വ്യക്തമാകും.

ഷംനാദ് മൊഴി മാറ്റിയത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.

Also Read: വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ എറണാകുളത്ത് തിരക്കിലാണ്; രണ്ടാം നിപയെ പിടിച്ചുകെട്ടാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍