UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തൂറ്റ് ഫിനാന്‍സിനെതിരെ സിഐടിയു ഒരു സമരവും നടത്തുന്നില്ല, സ്ഥാപനം പൂട്ടും എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട: എളമരം കരീം

ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ മുത്തൂറ്റ് ഫിനാന്‍സ് ഒന്‍പത് ദിവസമായി അടഞ്ഞു കിടക്കുകയാണ്‌.

തൊഴിലാളി സമരം കാരണം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ നിലപാടിനോട് പ്രതികരിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മുത്തൂറ്റ് ഫിനാന്‍സിനെതിരെ സിഐടിയു ഒരു സമരവും നടത്തുന്നില്ല. ജീവനക്കാര്‍ രൂപീകരിച്ച യൂണിയനാണ് സമരം നടത്തുന്നത്. സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കുന്നു എന്ന വാദം അടിസഥാന രഹിതമാണെന്നും മാനേജ്‌മെന്റാണ് ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുന്നതെന്നും എളമരം ആരോപിക്കുന്നു. തൊഴിലാളി യൂണിയന്‍ തകര്‍ക്കുമെന്ന എന്ന വാശി ഉപേക്ഷിച്ച് ഒത്തു തീര്‍പ്പിന് തയ്യാറാകണമെന്നും സ്ഥാപനം പൂട്ടും എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ടെന്നും എളമരം വ്യക്തമാക്കി.

ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ മുത്തൂറ്റ് ഫിനാന്‍സ് ഒന്‍പത് ദിവസമായി അടഞ്ഞു കിടക്കുകയാണ്‌. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ സിഐടിയു നേതൃത്വം നല്‍കുന്ന ഗുണ്ടായിസമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജ്മെന്റ് പറയുന്നത്.

സമരം മൂലം അടഞ്ഞു കിടക്കുന്ന ബ്രാഞ്ചുകള്‍ എന്നന്നേക്കുമായി പൂട്ടിയിടുമെന്ന മുന്നറിയിപ്പും മാനേജ്മെന്റ് നല്‍കുന്നുണ്ട്. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തങ്ങളുടെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി കേരളം വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങള്‍ മുത്തൂറ്റ് കേരളം വിടുന്നുവെന്ന തരത്തില്‍ നല്‍കിയ വാര്‍ത്തകള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കോര്‍പ്പറേറ്റ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ നിഷേധിക്കുന്നു.

Read: മുത്തൂറ്റ് കേരളം വിടുന്നുവെന്ന പ്രചരണവും സിഐടിയു ഗുണ്ടായിസവും; എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍