UPDATES

ട്രെന്‍ഡിങ്ങ്

എന്റെ മകന്‍ നിരപരാധി, മാധ്യമങ്ങള്‍ അവനെ കുറ്റക്കാരനാക്കരുത്; ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത ഷിഹാബിന്റെ ഉമ്മ

ഞങ്ങള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ

ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ് നിരപരാധിയാണെന്നു കുടുംബം. മാധ്യമങ്ങള്‍ ഇപ്പോഴേ തന്റെ മകനെ കുറ്റക്കാരനാക്കരുതെന്നും ഷിഹാബിന്റെ ഉമ്മ അഴിമുഖത്തോടു പറഞ്ഞു.

”എന്റെ മകന്‍ നിരപരാധിയാണ്. അവന് ഇതിലൊന്നിലും ബന്ധമില്ല. ആരും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതല്ല. ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് പറഞ്ഞ് അവന്‍ സ്വയം അവരോടൊപ്പം പോവുകയായിരുന്നു. ചോദ്യം ചെയ്യാനാണ് അവനെ കസ്റ്റഡിയില്‍ എടുത്തത്. പക്ഷെ ഇപ്പഴേ മാധ്യമങ്ങള്‍ അവനെ കുറ്റക്കാരനാക്കിയിരിക്കുകയാണ്. ഞാനും എന്റെ ഗര്‍ഭിണിയായ മകളും മാത്രമേ വീട്ടിലുള്ളൂ. ഇതറിഞ്ഞതിനു ശേഷം മകള്‍ക്ക് രണ്ട് തവണ ബോധക്കേട് വന്നു. മരുന്ന് വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വീട്ടിനു മുമ്പില്‍ മുഴുവനും മാധ്യമങ്ങളാണ്. രാവിലെ മുതല്‍ വാതില്‍ പോലും തുറക്കാനായിട്ടില്ല. കുറ്റവാളിയോ നിരപരാധിയോ എന്ന് തെളിയുന്ന വരെയെയെങ്കിലും ഞങ്ങളെയും മോനെയും വെറുതെ വിട്ടുകൂടെ. അവനെ ചോദ്യം ചെയ്ത് വിട്ടയാക്കുമെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. അവന്‍ വന്നിട്ട് എല്ലാവരും അന്വേഷിച്ചറിഞ്ഞോ. പക്ഷെ നിരപരാധിയാണെങ്കില്‍ അങ്ങനെ തന്നെ മാധ്യമങ്ങള്‍ പറയണം.’ ശിഹാബിന്റെ ഉമ്മ ശബ്‌നയുടെ വാക്കുകള്‍.

അരോടും അധികം സംസാരിക്കാത്ത ബാസില്‍ ഷിഹാബ് കൂടുതല്‍ സമയം മൊബൈല്‍ ഫോണിലും ലാപ്പ്‌ടോപ്പിലുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ഒരു കുറ്റകൃത്യം ഇയാള്‍ ചെയ്യുമെന്നു കരുതുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. രാത്രി പത്ത് മണിയോടെ ഷിഹാബിനെ വിലങ്ങുവച്ചുകൊണ്ടുപോകുകയായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.

"</p

ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ബാസില്‍ ഷിഹാബി(25)നെ വ്യാഴാഴ്ച രാത്രിയിലാണ് വീട്ടില്‍ നിന്ന് അന്വേഷണ ഏജന്‍സി കസ്റ്റഡിലെടുത്തത്. വൈകിട്ട് ആറു മണിയോടെ വീട്ടിലെത്തിയ എന്‍ഐഎ സംഘം ചോദ്യം ചെയ്യലിനു ശേഷമാണ് ഷിഹാബിനെ വിലങ്ങുവച്ചു കൊണ്ടുപോയതെന്നു പറയുന്നു. ഒരാഴ്ചയായി ഇയാളെ പിടികുടാനായി എന്‍ഐഎ സംഘം ആലപ്പുഴയിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു ഷിഹാബെന്നും പറയുന്നു. കോയമ്പത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠനം പൂര്‍ത്തിയാക്കിയ ഷിഹാബ് എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ ഇയാള്‍ കമന്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഫേസ്ബുക്ക് ലിങ്ക് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ബാസില്‍ ഷിഹാബിനെതിരേ എന്‍ഐഎ ആരോപിക്കുന്നു. കണ്ണൂര്‍ കനകമലയില്‍ നടന്നു എന്നു പറയുന്ന ഐഎസ് യോഗത്തില്‍ ഇയാളുടെ പങ്കാളിത്തമുണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍