UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദാപുരത്ത് ബോംബേറ്; ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞത് ലീഗ് ഓഫീസിനെ ലാക്കാക്കി

ലീഗ് നേതാക്കളായ എൻകെ മൂസ, വിവി മുഹമ്മദലി തുടങ്ങിയവരും സ്ഥലത്തെത്തി.

നാദാപുരം തെരുവൻപറമ്പിൽ‌ ലീഗ് ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസിനു നേരെയാണ് ബോംബേറുണ്ടായതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബാണ് എറിഞ്ഞതെന്നറിയുന്നു. സ്ഫോടനശബ്ദം കുലോമീറ്ററുകൾക്കപ്പുറം പ്രകമ്പനമുണ്ടാക്കി.

ഓഫീസിന്റെ ചുമരുകൾക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി.

ലീഗ് നേതാക്കളായ എൻകെ മൂസ, വിവി മുഹമ്മദലി തുടങ്ങിയവരും സ്ഥലത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍