UPDATES

ട്രെന്‍ഡിങ്ങ്

വിദ്യാർത്ഥി രാഷ്ട്രീയത്തിന് 10 വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

“വിദ്യാർത്ഥി രാഷ്ട്രീയത്തെ പരമാവധി ദുഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി വൃത്തിയാക്കിയെടുക്കാൻ കഴിയില്ല.”

കലാലയങ്ങളിൽ അടുത്ത പത്തു വർഷത്തേക്ക് യൂണിയൻ പ്രവർത്തനം വേണ്ടെന്നു വെക്കണമെന്ന് സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കോൺഗ്രസ്സിന്റെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതി സംഘടിപ്പിച്ച ‘കലാലയം മുറിവ് വേണ്ട അറിവുമതി’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടൂർ.

വിദ്യാർത്ഥികളെ രാഷ്ട്രീയ പാർട്ടികൾ ചട്ടുകമാക്കുകയാണെന്ന് അടൂർ ആരോപിച്ചു. വിദ്യാർത്ഥികളെ ഉപയോഗിച്ച് ചാവേറുകളെ സ‍ൃഷ്ടിക്കുകയാണ് പാർട്ടികൾ ചെയ്യുന്നതെന്നും ഇത് ഉപേക്ഷിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ക്യാമ്പസ്സുകളിലുള്ളത് രാഷ്ട്രീയമല്ലെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. പി സുരേന്ദ്രൻ, ജോര്‍ജ് ഓണക്കൂര്‍, ഭാഗ്യലക്ഷ്മി, പാലോട് രവി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാൻ ആര്യാടന്‍ ഷൗക്കത്തും പരിപാടിയിൽ പങ്കെടുത്തിരുന്നു.

കലാലയങ്ങളിൽ രാഷ്ട്രീയത്തിന് അടുത്ത പത്തു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തെ പരമാവധി ദുഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി വൃത്തിയാക്കിയെടുക്കാൻ കഴിയില്ല. വേണ്ട എന്ന് വെക്കൽ മാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിക്കൊടുവിൽ പന്തളം ബാലന്റെ പാട്ടും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍