UPDATES

ട്രെന്‍ഡിങ്ങ്

നെഹ്റു ട്രോഫി വള്ളംകളി, ബോട്ട് ലീഗ്; വളളങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍; അറിയേണ്ടതെല്ലാം

ഇത്തവണ നെഹ്റു ട്രോഫിക്ക് അകമ്പടിയായി ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ ബോട്ട് ലീഗും നടക്കുന്നുണ്ട്.

ആലപ്പുഴയില്‍ ജലോത്സവത്തിനുള്ള ആരവം തുടങ്ങിക്കഴിഞ്ഞു. ഇത്തവണ നെഹ്റു ട്രോഫിക്ക് അകമ്പടിയായി ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ ബോട്ട് ലീഗും നടക്കുന്നുണ്ട്. ഇത്തവണത്തെ ജലോത്സവത്തിന് വിനോദസഞ്ചാരികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവിസ്മരണീയമായ വള്ളംകളി കാഴ്ച ഒരുക്കുകയാണ് ലക്ഷ്യം. ജലോത്സവത്തിന് ഹരം പകരാന്‍ മുഖ്യാതിഥിയായി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തും. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാകും സച്ചിന്‍ ഓഗസ്റ്റ് 11-ന് പുന്നമടയില്‍ നടക്കുന്ന നെഹ്റു ട്രോഫി പവിലിയനില്‍ എത്തുകയെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു.

വിവിധ നിറങ്ങളിലുള്ള ജഴ്സികള്‍ അണിഞ്ഞ വോളന്റിയര്‍മാരെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിലുള്ള ജഴ്സികളിലാകും വോളന്റിയര്‍മാര്‍ അണിയുക. പച്ച വോളന്റിയര്‍മാര്‍- വള്ളംകളി പരിസരത്തെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മഞ്ഞ വോളന്റിയര്‍മാര്‍- കുട്ടികളെയും വനിതകളെയും പരിപാലിക്കും. ചുവപ്പ് വോളന്റിയര്‍മാര്‍- മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനം ചെയ്യും. നീല വോളന്റിയര്‍മാര്‍- ഭിന്നശേഷിയുള്ളവരുടെ പരിചരണം നിര്‍വഹിക്കും. കറുപ്പ് വോളന്റിയര്‍മാര്‍- എല്ലാവരെയും സഹായിക്കുക എന്നതായിരിക്കും ഇവരുടെ ചുമതല.

വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് പ്രത്യേക വോളന്റിയര്‍ പരിശീലനം നല്‍കി രംഗത്തിറക്കുന്നത്. കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഓരോ ഗാലറിയിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇരിപ്പിടങ്ങള്‍ പ്രത്യേകം സജ്ജമാക്കുന്നതിനൊപ്പം ലഘുഭക്ഷണവും നല്‍കും. എല്ലാ ഗാലറിയിലും ഭിന്നശേഷിക്കാര്‍ക്ക് കയറാന്‍ റാമ്പുള്‍പ്പെടെയുള്ള സംവിധാനം ഒരുക്കും.

നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങള്‍ തുടര്‍ന്ന് ലീഗില്‍ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാന്‍ യോഗ്യത നേടും. എല്ലാ ജലോത്സവങ്ങളിലെയും പ്രകടനം വിലയിരുത്തിയാകും ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു. നെഹ്റു ട്രോഫി ജലോത്സവത്തോടൈാപ്പം ബോട്ട് ലീഗിനും തുടക്കമാകും. ലീഗിന്റെ യോഗ്യതാ മത്സരം നെഹ്റു ട്രോഫി ജലമേള തന്നെയായിരിക്കും.

ഐ.പി.എല്‍ മാതൃകയില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തില്‍ വിജയികള്‍ക്ക് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ഇതു കൂടാതെ ലീഗിന് യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരവേദിക്കും ബോണസായി നാല് ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്യും. മണ്‍സൂണ്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ടൂറിസം വകുപ്പ് സി.ബി.എല്‍ സംഘടിപ്പിക്കുന്നത്.

നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തില്‍ ഏറ്റവും മികച്ച സമയത്തില്‍ എത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ക്കാണ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത്. ഓഗസ്റ്റ് 18-ന് ആരംഭിച്ച് നവംബര്‍ ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് (ലീഗ് യോഗ്യത നിശ്ചയിക്കുന്നത് ഓഗസ്റ്റ് പതിനൊന്നിലെ നെഹ്‌റു ട്രോഫി മത്സരത്തിലെ പ്രകടനമാണ്). ഉച്ചക്ക് ശേഷം 2.30 മുതല്‍ വൈകിട്ട് 5-വരെയാണ് ലീഗ് മത്സരങ്ങള്‍.

2018 നെഹ്റുട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളും ടീമുകളും

1 കാരിച്ചാല്‍ — കുമരകം ബോട്ട് ക്ലബ്

2 കാട്ടില്‍ തെക്കേതില്‍ — കേരള പോലീസ് ടീം

3 ഗബ്രിയേല്‍ — വില്ലജ് ബോട്ട് ക്ലബ് എടത്വ

4 നടുഭാഗം — കുമരകം ടൗണ്‍ ബോട്ട് ക്ലബ്

5 ആയാപറമ്പ് വലിയദിവാനജി — ജീസസ് ബോട്ട് ക്ലബ് കൊല്ലം

6 ST പയസ് — SH ബോട്ട് ക്ലബ് കൈനകരി

7 ആയാപറമ്പ് പാണ്ടി — യു ബി സി കൈനകരി

8 പായിപ്പാടന്‍ — പള്ളാത്തുരുത്തി ബോട്ട് ക്ലബ്

9 വെള്ളംകുളങ്ങര — ഫ്രെണ്ട്‌സ് ബോട്ട് ക്ലബ് ചേന്നംകരി & വേണ്‍നാട്ടുകാട്

10 ചെറുതന — തിരുവാര്‍പ്പ് ബോട്ട്ക്ലബ്

11 ദേവസ് — വേമ്പനാട് ബോട്ട് ക്ലബ് കുമരകം

12 ചമ്പക്കുളം — എന്‍ സീ ഡി സീ കുമരകം

13 ജവഹര്‍ — ദാവീത് പുത്ര ബോട്ട് ക്ലബ്

14 ആനാരി — ശ്രീനാരായണ ബോട്ട് ക്ലബ് , കൈനകരി

15 ശ്രീഗണേശന്‍ —

16 ഇല്ലിക്കളം

17 സെന്റ് ജോര്‍ജ് —എടത്വ ടൗണ്‍ ബോട്ട് ക്ലബ്

18 കരുവാറ്റ — യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി

19 കരുവാറ്റ ശ്രീ വിനായകന്‍ —നവധാര ബോട്ട് ക്ലബ് കുമരകം

ചെറുവള്ളങ്ങള്‍ ടീം & വള്ളം

1, അമ്പലക്കടവന്‍
2, കോട്ടപറമ്പന്‍
3, മണലി – എഫ്.ബി.സി ഒളശ്ശ
4, വെങ്ങാഴി
5, ചെത്തിക്കാടന്‍
6, ജയ് ഷോട്ട്
7, ഷോട്ട് പുളിക്കത്തറ
8, ആശാപുളിക്കകളം
9, വേണുഗോപാല്‍
10, പട്ടേരി പുരയ്ക്കല്‍
11, ഉദയം പറമ്പന്‍

നെഹ്രുട്രോഫി ജലോത്സവം ടിക്കറ്റിന്റെ ലഭ്യത..

ഐലന്‍ഡ് നെഹ്റു പവിലിയനില്‍ ഉള്ള ടൂറിസ്റ്റ്, ഗോള്‍ഡ് ടൂറിസ്റ്റ്, സില്‍വര്‍ ഒഴികെ എല്ലാം ടിക്കറ്റുകളും താഴെ പറയുന്ന ജില്ലകളിലെ ഓഫീസുകളില്‍ ലഭിക്കുന്നതാണ്.

ആലപ്പുഴ

1 ജില്ലകളിലെ എല്ലാ വില്ലേജ് ഓഫീസുകളിലും
2 താലൂക്ക് ഓഫീസ്,ചേര്‍ത്തല
3 താലൂക്ക് ഓഫീസ്, അമ്പലപ്പുഴ
4 താലൂക്ക് ഓഫീസ്, കുട്ടനാട്
5 താലൂക്ക് ഓഫീസ്, കാര്‍ത്തികപ്പള്ളി
6 താലൂക്ക് ഓഫീസ്, മാവേലിക്കര
7 താലൂക്ക് ഓഫീസ്,ചെങ്ങന്നൂര്‍
8 റെവന്യു ഡിവിഷണല്‍ ഓഫീസ്, ആലപ്പുഴ
9 റെവന്യു ഡിവിഷണല്‍ ഓഫീസ്, ചെങ്ങന്നൂര്‍
10 താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ
11 താലൂക്ക് സപ്ലൈ ഓഫീസ്,ചേര്‍ത്തല
12 താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട്
13 താലൂക്ക് സപ്ലൈ ഓഫീസ്, കാര്‍ത്തികപ്പള്ളി
14 താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര
15 താലൂക്ക് സപ്ലൈ ഓഫീസ്,ചെങ്ങന്നൂര്‍
16 മുനിസിപ്പല്‍ ഓഫീസ്, ആലപ്പുഴ
17 മുനിസിപ്പല്‍ ഓഫീസ്,ചേര്‍ത്തല
18 മുനിസിപ്പല്‍ ഓഫീസ്, ചെങ്ങന്നൂര്‍
19 മുനിസിപ്പല്‍ ഓഫീസ്, കായംകുളം
20 മുനിസിപ്പല്‍ ഓഫീസ്,മാവേലിക്കര
21 ബ്ലോക്ക് വികസന ഓഫീസ്, അമ്പലപ്പുഴ
22 ബ്ലോക്ക് വികസന ഓഫീസ്, ആര്യാട്
23 ബ്ലോക്ക് വികസന ഓഫീസ്,ഭരണിക്കാവ്
24 ബ്ലോക്ക് വികസന ഓഫീസ്, ചെങ്ങന്നൂര്‍
25 ബ്ലോക്ക് വികസന ഓഫീസ്, വെളിയനാട്
26 ബ്ലോക്ക് വികസന ഓഫീസ്, ഹരിപ്പാട്
27 ബ്ലോക്ക് വികസന ഓഫീസ്, കഞ്ഞിക്കുഴി
28 ബ്ലോക്ക് വികസന ഓഫീസ്, മാവേലിക്കര
29 ബ്ലോക്ക് വികസന ഓഫീസ്, പട്ടണക്കാട്
30 ബ്ലോക്ക് വികസന ഓഫീസ്, തൈക്കാട്ടുശേരി
31 ബ്ലോക്ക് വികസന ഓഫീസ്, ചമ്പക്കുളം
32 എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, പി ഡബ്ലിയു ഡി ,കെട്ടിടങ്ങള്‍, ആലപ്പുഴ
33 എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍,പി ഡബ്ലിയു ഡി , റോഡുകള്‍, ആലപ്പുഴ
34 എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, പി ഡബ്ലിയു ഡി , കെട്ടിടങ്ങള്‍, ആലപ്പുഴ
35 എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, കേരള ജല അതോറിറ്റി, ആലപ്പുഴ
36 ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന, ആലപ്പുഴ
37 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ആലപ്പുഴ
38 പ്രോജക്റ്റ് എന്‍ജിനീയര്‍, നിര്‍മിതി കേന്ദ്രം, ആലപ്പുഴ
39 പഞ്ചായത്തുകളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ , ആലപ്പുഴ
40 ജില്ലാ രജിസ്ട്രാര്‍, ആലപ്പുഴ
41 ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസം, ആലപ്പുഴ
42 ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ്, ആലപ്പുഴ
43 സംയുക്ത ആര്‍ടിഒ, ചങ്ങനാശേരി
44 സംയുക്ത ആര്‍ടിഒ, തിരുവല്ല
45 സംയുക്ത ആര്‍ടിഒ, കുട്ടനാട്
46 വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, ആലപ്പുഴ
47 ജില്ലാ ലേബര്‍ ഓഫീസ്
48 ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍
49 ജില്ലാ വ്യവസായ ഓഫീസ്
50 പുഞ്ചാ സ്പെഷ്യല്‍ ഓഫീസ്
51 റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്
52 സംയുക്ത ആര്‍ടിഒ, കായംകുളം
53 സംയുക്ത ആര്‍ടിഒ, ചേര്‍ത്തല
54 സംയുക്ത ആര്‍ടിഒ, ചെങ്ങന്നൂര്‍
55 റെവന്യു ഡിവിഷണല്‍ ഓഫീസ്, ചെങ്ങന്നൂര്‍
56 റെവന്യു ഡിവിഷണല്‍ ഓഫീസ്, ആലപ്പുഴ
57 ഡയറക്ടര്‍ , നാഷണല്‍ സേവിങ്‌സ്, ആലപ്പുഴ
58 ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം, ആലപ്പുഴ

കോട്ടയം

1 കളക്ടറേറ്റ്, കോട്ടയം
2 റെവന്യു ഡിവിഷണല്‍ ഓഫീസ്
3 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍
4 പുഞ്ചാ സ്പെഷ്യല്‍ ഓഫീസ്
5 വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍
6 റെവന്യു ഡിവിഷണല്‍ ഓഫീസ്, ജമഹമ
7 ഡിസ്ട്രിക്ട് സപ്പ്‌ലൈ ഓഫീസ്

എറണാകുളം

1 ഡിസ്ട്രിക്ട് സപ്പ്‌ലൈ ഓഫീസ്
2 ജില്ലാ രജിസ്ട്രാര്‍ ഓഫീസ്
3 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍
4 ജില്ലാ ലേബര്‍ ഓഫീസ്
5 ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
6 കളക്ടറേറ്റ്, എറണാകുളം
7 വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍

പത്തനംതിട്ട

1 റെവന്യു ഡിവിഷണല്‍ ഓഫീസ്, തിരുവല്ല
2 താലൂക്ക് ഓഫീസ്, തിരുവല്ല

കൊല്ലം

1 താലൂക്ക് ഓഫീസ്, കരുനാഗപ്പള്ളി

തൃശ്ശൂര്‍

1 താലൂക്ക് ഓഫീസ്, തൃശ്ശൂര്‍
2 താലൂക്ക് ഓഫീസ്, മുകുന്ദപുരം
3 താലൂക്ക് ഓഫീസ്, ചാവക്കാട്
4 താലൂക്ക് ഓഫീസ്, കൊടുങ്ങല്ലൂര്‍
5 വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, തൃശ്ശൂര്‍

കോഴിക്കോട്

1 താലൂക്ക് ഓഫീസ്, കോഴിക്കോട്
2 താലൂക്ക് ഓഫീസ്, കൊയിലാണ്ടി
3 താലൂക്ക് ഓഫീസ്, വടകര
4വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, കോഴിക്കോട്


സി.ബി.എല്‍ മത്സരങ്ങളും തീയതിയും


പുളിങ്കുന്ന്, ആലപ്പുഴ (ഓഗസ്റ്റ് – 18)

കരുവാറ്റ, ആലപ്പുഴ (ഓഗസ്റ്റ് – 28)

കോട്ടപ്പുറം തൃശൂര്‍ (സെപ്തംബര്‍- 1)

താഴത്തങ്ങാടി, കോട്ടയം (സെപ്തംബര്‍ – 8)

പൂത്തോട്ട, എറണാകുളം (സെപ്തംബര്‍ – 15)

പിറവം, എറണാകുളം (സെപ്തംബര്‍ – 22)

കൈനകരി, ആലപ്പുഴ (സെപ്തംബര്‍ – 29)

കവണാറ്റിങ്കര, കോട്ടയം (ഒക്ടോബര്‍ – 6)

മദര്‍ തെരേസ റേസ്, മാവേലിക്കര (ഒക്‌ടോബര്‍ – 13)

കായംകുളം, ആലപ്പുഴ (ഒക്‌ടോബര്‍ – 20)

കല്ലട, കൊല്ലം (ഒക്‌ടോബര്‍ – 27)

പ്രസിഡന്റ് ബോട്ട് ട്രോഫി കൊല്ലം (നവംബര്‍ – 1)

നെഹ്രു ട്രോഫി വള്ളംകളി : കാണാക്കാഴ്ചകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍