UPDATES

ട്രെന്‍ഡിങ്ങ്

ദേശീയപാത വികസനം; കേന്ദ്ര തീരുമാനം സംസ്ഥാനത്തെ തഴയാനുള്ള നീക്കം, പുനഃപ്പരിശോധിക്കണമെന്ന് കേരളം

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് നടപടി മരവിപ്പിച്ചതിന് പിന്നിലെന്ന് സംസ്ഥാന പൊതുമരാമത്തു മന്ത്രി

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കി വികസിപ്പിക്കുന്ന നടപടി മരവിപ്പിച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ദേശീയ പാതാ വികസന പരിപാടികൾ നിർത്തിവയ്ക്കാനുള്ള ദേശീയപാത അതോറിറ്റി ഉത്തരവ് പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് കത്ത് നൽകി. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍‌ ഗഡ്കരിക്കാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കത്ത് നൽകിയത്.

കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.  പല ജില്ലകളിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി വരികയാണെന്നും, നിബന്ധനകളിൽ തിരുത്തൽ വേണമെന്നുമാണ് സുധാരകന്റെ കത്തിലെ ആവശ്യം. വികസന പ്രവർ‌ത്തികൾ നിർ‌ത്തിവച്ച ജില്ലകളിലെ പാത വികസനം രണ്ടാം മുന്‍ഗണനാപ്പട്ടികയിലേക്കാണ് മാറ്റുകയാണുണ്ടായത്. ഇതോടെ രണ്ടുവർഷത്തേക്ക് തുടര്‍നടപടികളൊന്നും നടക്കാത്ത സാഹചര്യം വന്നുചേരും. പഴയ എൻഎച്ച് 17, എൻഎച്ച് 47ന്റെ ഇടപ്പള്ളി മുതൽ തെക്കോട്ടുള്ള ഭാഗം എന്നിവ ചേർന്നുള്ളതാണ് നിലവിലെ എൻഎച്ച് 66.

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് നടപടി മരവിപ്പിച്ചതിന് പിന്നിലെന്ന് സംസ്ഥാന പൊതുമരാമത്തു മന്ത്രി . സംസ്ഥാനം ജി. സുധാകരൻ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. സ്ഥലം ഏറ്റെടുത്തിട്ടു പോലും നടപടികൾ നിർത്തിവയ്ക്കാനാണു നിർദേശം. നിർമാണച്ചെലവിൽ പകുതി കേരളം വഹിച്ചതിനാൽ കൊല്ലം, ആലപ്പുഴ ബൈപ്പാസുകളിൽ ടോൾ പിരിവ് അനുവദിക്കില്ല. കേന്ദ്രം നിർമ്മിക്കില്ലെന്നു വ്യക്തമാക്കിയതോടെയാണ് മുൻപു പാലാരിവട്ടം മേൽപാലം സംസ്ഥാനം ഏറ്റെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ, സാഹചര്യത്തിൽ മുൻഗണനാ പട്ടികയിൽ മാറ്റം വന്നതോടെ കാസർകോട് ജില്ലയിലെ തലപ്പാടി – ചെങ്ങള, ചെങ്ങള – നീലേശ്വരം പാതകൾ മാത്രമാണ് ഒന്നാം പട്ടികയിൽ ഉൾപ്പെടുന്നത്. ഈ പാത വികസിപ്പിക്കുന്നതിനുള്ള 1600 കോടി രൂപ മാത്രമേ ഈ സാമ്പത്തികവർഷം കേന്ദ്രസർക്കാരിൽ നിന്നു ലഭിക്കൂ എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ദേശീയപാത വികസനം പദ്ധതികൾ 2021ല്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് വലിയ തിരിച്ചടിയാവുന്നതാണ് കേന്ദ്രതീരുമാനം. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ നീക്കം. സ്ഥലമേറ്റെടുപ്പു നടപടികൾ വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻ ജില്ലകളിൽ 60 ശതമാനവും പൂർത്തിയായിരിക്കെയാണു പദ്ധതി സ്തംഭനത്തിലാകുന്നത്. ആകെ 1111 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍