ശരീരത്തിൽ നിപ വൈറസ്സിന്റെ സാന്നിധ്യം ഇല്ലെന്ന് പൂർണമായും ഉറപ്പിച്ചാലല്ലാതെ ഇദ്ദേഹത്തിന് ആശുപത്രിയിൽ നിന്നും വിടുതൽ നല്‍കില്ല.
നിപ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ല.
അതെസമയം ശരീരത്തിൽ നിപ വൈറസ്സിന്റെ സാന്നിധ്യം ഇല്ലെന്ന് പൂർണമായും ഉറപ്പിച്ചാലല്ലാതെ ഇദ്ദേഹത്തിന് ആശുപത്രിയിൽ നിന്നും വിടുതൽ നല്‍കില്ല. പരസഹായമില്ലാതെ നടന്നുതുടങ്ങിയിട്ടുണ്ടെന്നും ഭക്ഷണം സ്വയം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. നന്നായി ഉറങ്ങുന്നുമുണ്ട്.
അതെസമയം 329 പേര്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതില്‍ 277 പേരെ ലോ റിസ്ക് വിഭാഗത്തിലും 52 പേരെ ഹൈ റിസ്ക് വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂലൈ ആദ്യവാരം വരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിത്തന്നെ തുടരും. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകാൻ മൂന്നംഗ വിദഗ്ധ ഡോക്ടർമാർ കൊച്ചിയിലെത്തിയിട്ടുണ്ട്. നിപ രോഗികളെ കൈകാര്യം ചെയ്യേണ്ട വിധം ആരോഗ്യപ്രവർത്തകരെ ഇവർ പരിശീലിപ്പിക്കുന്നുണ്ട്.
മെഡിക്കൽ കോളജില്‍ ഐസൊലേഷൻ വാർഡിലുള്ള ഏഴ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരിലൊരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുള്ളത് മറ്റ് ചികിത്സകൾ തുടരുന്നതിനായാണ്. ഇതിനിടെ ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. നാളെ പറവൂരിൽ സാമ്പിൾ ശേഖരണം നടക്കും.
ഹെൽത്ത് ബുള്ളറ്റിന്‍
ഹെല്‍ത്ത് ബുള്ളറ്റിന്‍ 13
11.06.2019 5 പി.എം
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില
നിപ രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.
മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില
മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി.
സാമ്പിള്‍ പരിശോധന
എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ആരോഗ്യനില
സമ്പര്‍ക്ക ലിസ്റ്റിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരിൽ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില സ്റ്റേബിളായി തുടരുന്നു.
വിദഗ്ദ്ധസംഘത്തിന്റെ പഠനം
ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.
നാളെ പറവൂർ മേഖലയിൽ നിന്ന് വവ്വാലിന്റെ സാംപിളുകൾ ശേഖരിക്കും.
നിപ കണ്‍ട്രോള്‍ റൂമില്‍ സംശയനിവാരണത്തിനായി ഇന്ന് 6 കോളുകൾ ലഭിച്ചു
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് പറവൂർ നഗരസഭയുടെ കീഴിൽ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ 300
പേര്‍ക്ക് പരിശീലനം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ. ഡോ.കെ.ആർ.വിദ്യ ക്ലാസ്സെടുത്തു.
മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളിൽ അങ്കണവാടി – ആശ വർക്കർമാർക്ക് നൽകുന്ന പരിശീലനം 13ന് പൂർത്തിയാകും. മെഡിക്കൽ ഓഫീസർമാരാണ് പരിശീലനം നൽകുന്നത്.
അതിഥി തൊഴിലാളികൾക്കിടയിൽ നിപ വൈറസിനെ കുറിച്ച് ബോധവത്കരണം നൽകുന്നതിന്റെെ ഭാഗമായി തൊഴിൽ ഉടമകൾക്കും കരാറുകാർക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ലേബർ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചത്.
നിപ വൈറസ് എങ്ങനെ സ്ഥിരീകരിക്കാം, നിപ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങി നിപയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ മനസിലാക്കേണ്ട മുൻകരുതലുകൾ ക്ലാസിൽ പ്രതിപാദിച്ചു
മെഡിക്കൽ കോളേജിലെ ഡോക്ടർ ആൽവിൻ ആൻറണി ക്ലാസുകൾ നയിച്ചു. അതിഥി തൊഴിലാളികളുടെ മാതൃഭാഷയിലും ക്ലാസിൽ കാര്യങ്ങൾ വിശദീകരിച്ചു. അതിഥി തൊഴിലാളികളുടെ ഭാഷയിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ശബ്ദ സന്ദേശവും വീഡിയോകളും തൊഴിലിടങ്ങളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.
ജില്ലാ കളക്ടർ