UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരേ വിഷയം ഒന്നിലേറെ തവണ പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ; മുൻവിധിയോടെ പെരുമാറുന്നെന്ന് പ്രതിപക്ഷം

പ്രതിപക്ഷ ബഹത്തെ തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ സമ്മേളനം ചേർന്ന് നാലാം ദിവസവും പ്രതിപക്ഷ ബഹത്തെ തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.  ഇന്നലെ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകി.  ചോദ്യോത്തര വേള നിർ‌ത്തിവച്ച് വിഷയം ചർ‌ച്ചചെയ്യണമെന്നണ് പ്രതിപക്ഷ ആവശ്യം. നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കത്ത് നൽകിയത്. ഒരേ വിഷയത്തിൽ ഒന്നിലേറെ തവണ അടിയന്തരപ്രമേയത്തിന് അനുമതി നൽകുന്ന കീഴ്വഴക്കം നേരത്തെ ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചോദ്യോത്തര വേള നിർത്തിവച്ച്  ശബരിമല വിഷയം ചർ‌ച്ചചെയ്യണമെന്ന ആവശ്യം തള്ളിയ സ്പീക്കർ വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും അറിയിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നു. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ സഭാ നടപടികൾ പുരോഗമിക്കുന്നു.  ശബരിമലയിലെ അടിസ്ഥാന സൗകര്യഅഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്.

അതിനിടെ  സ്പീക്കർ മുൻവിധിയോടെ പെരുമാറുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബാർകോഴ. സോളാർ വിഷങ്ങൾ‍ പലതവണ സഭയിൽ ഉന്നയിച്ചിട്ടുണ്ട. എന്നാൽ‌ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമായതിനാലാണ് വീണ്ടും ഉന്നയിച്ചത്. സ്പീക്കർക്ക് മുൻവിധിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഒകെ വാസു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട്; ‘ഹിന്ദു എംഎൽഎ’ പ്രശ്നം -ബൽറാം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ്; അടുത്ത ഊഴം ആരുടെ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍