UPDATES

കോടതിയില്‍ നല്‍കാന്‍ കരമടച്ച രസീതോ, ആധാരമോ ഇല്ല; ജയിലില്‍ നിന്നിറങ്ങാനാവാതെ ട്രാന്‍സ്ജന്‍ഡേഴ്‌സായ കുക്കുവും ഭൂമികയും

ട്രാന്‍സ്ജന്‍ഡേഴ്‌സിനായി ക്ഷേമപദ്ധതികളും സൗഹൃദ പരിപാടികളും സംഘടിപ്പിക്കുന്ന കേരളത്തിലാണ് ഇത്തരത്തില്‍ അവര്‍ ആക്രമിക്കപ്പെടുകയും പോലീസുകാരാല്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നത്

കോടതിയില്‍ നല്‍കാന്‍ കരമടച്ച രസീതോ, ഭൂമിയുടെ ആധാരമോ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ ട്രാന്‍സ്ജന്‍ഡേഴ്‌സായ കുക്കുവും ഭൂമികയും വിയ്യൂര്‍ ജയിലില്‍. ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ട് ഒരു മാസമാവുന്നു. എന്നാല്‍ കരമടച്ച രസീതും, അസ്സല്‍ പ്രമാണവും നല്‍കി അവരെ മോചിപ്പിക്കാന്‍ ഇതേവരും ആരും എത്തിയില്ല. കഴിഞ്ഞ നവംബര്‍ മുന്നിന്‌  ഉബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന്‌ പണംതട്ടാന്‍ ശ്രമിക്കുകയും അയാളെ മര്‍ദ്ദിക്കുകയും ചെയ്തു എന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

നാല് ട്രാന്‍സ്ജന്‍ഡേഴ്‌സാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതില്‍ രണ്ട് പേരെ ജാമ്യം ലഭിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. കരമടച്ച രസീതിന് പുറമെ വസ്തുവിന്റെ അസ്സല്‍ പ്രമാണം കോടതിയില്‍ പരിശോധനക്കായി ആരെങ്കിലും നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവൂ. ഇവര്‍ അറസ്റ്റിലായ കാര്യം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലെ മറ്റുള്ളവരാരും അറിഞ്ഞിരുന്നില്ല. പിന്നീട് പലരും നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ വിയ്യൂര്‍ ജയിലിലാണെന്നും അതില്‍ രണ്ട് പേര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണെന്നും അറിഞ്ഞതെന്ന് ട്രാന്‍സ്ജന്‍ഡറായ പ്ലിങ്കു പറയുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും മുമ്പ് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ പിന്തുണച്ച് നിന്ന ഒരാളും പോലീസും ചേര്‍ന്ന് പ്രതികാരം തീര്‍ക്കുകയായിരുന്നന്നെും പ്ലിങ്കു ആരോപിക്കുന്നു.

“കവര്‍ച്ചാ ശ്രമം നടത്തിയ നാല് ട്രാന്‍സ്ജന്‍ഡേഴ്‌സ് അറസ്റ്റിലായി എന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. അതിന് ശേഷം ഇത് കെട്ടിച്ചമച്ച കേസ് ആണെന്ന് ചിലര്‍ ഞങ്ങളോട് പറയുകയും ചെയ്തു. കുക്കുവിനെ ഞങ്ങള്‍ ഫോണില്‍ കിട്ടാനായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ബംഗളൂരുവിലേക്കോ മറ്റോ അവള്‍ പോയിക്കാണും എന്നാണ് കരുതിയത്. അതുകഴിഞ്ഞ് പല പരിപാടികള്‍ക്കും പോയപ്പോള്‍ പലരോടുമായി അന്വേഷിച്ചെങ്കിലും ഈ കേസിന്റെ കാര്യമൊന്നും ആര്‍ക്കും ധാരണയില്ലായിരുന്നു. ഈയിടക്ക് എനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അതിന് പോയി എറണാകുളത്ത് എത്തിയപ്പോള്‍ ചില സുഹൃത്തുക്കള്‍ കുക്കുവും ഭൂമികയും വിയ്യൂരിലാണ്, അവരെ കണ്ടിരുന്നോ എന്ന് ചോദിക്കുന്നത്. അപ്പോഴാണ് അക്കാര്യം ഞാന്‍ അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അവര്‍ ജയിലിലാണെ് കാര്യം മനസ്സിലായത്. ജാമ്യം എടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് അവര്‍ ജയിലില്‍ കിടക്കുന്നത്. സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐയും കുക്കുവും ഭൂമികയുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുുണ്ടായിരുന്നു. എന്തോ വാക്കുതര്‍ക്കമോ മറ്റോ ആയിരുന്നു. അതിന്റെ പ്രതികാരം തീര്‍ക്കാനാണ് സിഐ ഈ കേസ് എടുപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഇവരല്ല പ്രതികള്‍ എന്ന് ഈ കേസില്‍ വാദിയായ ഉബര്‍ ടാക്‌സി ഡ്രൈവര്‍ പോലീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പോലീസ് വകവച്ചില്ല.

ഇപ്പോള്‍ ഇവരുടെ കേസില്‍ കരം അടച്ച രസീതിന് പുറമെ അസ്സല്‍ പ്രമാണവും നല്‍കണമൊണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് ട്രാന്‍സ്ജന്‍ഡേഴ്‌സിനുള്ള കുരുക്കാണ്. കരമടച്ച രസീത് നല്‍കുന്ന ജാമ്യക്കാരെ കിട്ടാന്‍ സാധ്യതയുള്ളപ്പോള്‍ തന്നെ പ്രമാണവും ഹാജരാക്കണമെന്ന് പറഞ്ഞാല്‍ ജാമ്യക്കാരെ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.” പ്ലിങ്കു പറഞ്ഞു.

പ്രബുദ്ധ മലയാളിയോടുതന്നെ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ‘മറ്റേ പരിപാടി’ക്കാരോ തല്ലുകൊള്ളേണ്ടവരോ അല്ല

നവംബര്‍ 24നാണ് കേസില്‍ അറസ്റ്റിലായ നാല് പേര്‍ക്കും ജാമ്യം ലഭിക്കുന്നത്. എന്നാല്‍ കോടതി വച്ച വ്യവസ്ഥകളാണ് രണ്ട് പേരെ ഇപ്പോഴും ജയിലിലടച്ചിരിക്കുതെന്ന് അവരുടെ അഭിഭാഷകയായ മായകൃഷ്ണന്‍ പറയുന്നു. സ്ഥിരമായി വ്യാജക്കേസുകള്‍ ഉണ്ടാക്കി ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ഇവിടെ നിന്നും ഓടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുതെന്നും മായ പ്രതികരിച്ചു. ‘ജാമ്യമനുവദിച്ചെങ്കിലും രണ്ട് ജാമ്യക്കാര്‍ വേണമെന്ന് കോടതി വ്യവസ്ഥ വച്ചിട്ടുണ്ട്. എന്നാല്‍ അതിനുള്ള ആളുകളെ ഇതേവരെ ലഭിച്ചിട്ടില്ല. രണ്ട് പേരെ വീട്ടുകാര്‍ വന്ന് കൊണ്ടുപോയപ്പോള്‍, അവരുടെ വീട്ടുകാരോട് ബാക്കിയുള്ള രണ്ട് പേര്‍ക്കും കൂടി ജാമ്യം നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിചയമില്ലാത്തതിനാല്‍ അവര്‍ തയ്യാറായില്ല. മുമ്പ് ട്രാന്‍സ്ജന്‍ഡേഴ്‌സിനെതിരെ രണ്ട് കേസ് വന്നപ്പോള്‍ ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ നേരിട്ട് ഇടപെടാനും, അവരുടെ അവസ്ഥ പറഞ്ഞ് ജാമ്യം നേടിയെടുക്കാനും സാധിച്ചിരുന്നു. പതിനായിരം രൂപയുടെ ഷുവര്‍ട്ടി മതി എന്ന് പറഞ്ഞതിനാല്‍ അ്ന്ന ജാമ്യക്കാരെ കിട്ടാനും എളുപ്പമായിരുന്നു. എന്നാല്‍ ഈ കേസ് ഞാന്‍ അറിഞ്ഞ് വന്നപ്പോഴേക്കും താമസിച്ചിരുന്നു. വേറൊരു അഭിഭാഷകനാണ് ഇവര്‍ക്ക് വേണ്ടി വാദിച്ചത്. ഇത്തവണ ആധാരത്തിന്റെ പകര്‍പ്പും, അത് പരിശോധിക്കാന്‍ അസ്സല്‍ പ്രമാണവും വേണമെന്ന കണ്ടീഷനാണ് കോടതി വിധിച്ചിരിക്കുത്. അല്ലാതെ തന്നെ ട്രാന്‍സ്ജന്‍ഡേഴ്‌സിനോട് അത്ര നല്ല സമീപനമല്ല ആളുകള്‍ക്കുള്ളത്. അപ്പോള്‍ ആധാരം വേണമെന്ന് പറയുമ്പോള്‍ അതിന് ആരും തയ്യാറാവുന്നില്ല. ട്രാന്‍സ്ജന്‍ഡേഴ്‌സിനായി പ്രവര്‍ത്തിക്കുന്നവരെല്ലാം ജാമ്യക്കാരെ കിട്ടാനായി ഒരുപാട് പരിശ്രമിച്ചു. എന്നാല്‍ ഇതേവരെ ആരെയും കിട്ടിയിട്ടില്ല. ഇവര്‍ക്കെതിരെയെടുത്തിരിക്കുന്ന കേസില്‍ ഒരു വാസ്തവവുമില്ല.

ഇനിയും ഗൗരിമാരുണ്ടാകും, അവര്‍ ഞങ്ങളെയും കൊല്ലും; ഈ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തോട് പറയുകയാണ്‌

ഇവരെ എങ്ങനെയെങ്കിലും ഓടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. എഫ്.ഐ.ആര്‍ കുറ്റപത്രവും വായിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ തന്നെ ഇത് അടിസ്ഥാനമില്ലാത്ത കേസ് ആണെന്ന് മനസ്സിലാവും. ആദ്യത്തെ കേസില്‍ അസമില്‍ നിന്ന്‌ വന്ന ചിലര്‍ക്കെതിരെ പരാതി നല്‍കാന്‍ ഞങ്ങള്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍, ട്രാന്‍സ്ജന്‍ഡേഴ്‌സിനെ പ്രതിയാക്കി പരാതിക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടാമത്തെ കേസില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ട്രാസ്ജന്‍ഡേഴ്‌സിനെ ആക്രമിച്ച സംഭവമാണ്. അതിലെ ഒന്നാം പ്രതിയായത് കൊച്ചിമെട്രോയില്‍ ജോലി ചെയ്യുന്ന് ഒരു ട്രാന്‍സ്ജന്‍ഡറാണ്. ഒരു ഓട്ടോയില്‍ വന്നയാള്‍ അവളുടെ ബ്ലൌസ് പിടിച്ചുവലിച്ച്, മൊബൈല്‍ തട്ടിപ്പറിച്ച് അവിടെ പിടിച്ചുനിര്‍ത്തുകയായിരുന്നു. പരാതി പറഞ്ഞത് ഞങ്ങള്‍. എന്നാല്‍ പോലീസ് വന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ പ്രതിയാക്കി കേസെടുത്തു. മൂന്നാമത്തെ കേസ് ആണിത്. എഫ്‌ഐആര്‍ ഇടുന്ന സമയത്ത് തന്നെ വൂണ്ട് സര്‍ട്ടിഫിക്കറ്റും എഴുതും. ഈ കേസില്‍ ഉബര്‍ ടാക്‌സി ഡ്രൈവറുടെ വൂണ്ട് സര്‍ട്ടീഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പരാതിയിലുള്ള പല കാര്യങ്ങളോടും സാമ്യമുള്ളതല്ല. എന്തൊക്കെ രീതിയില്‍, എന്ത് പിടിച്ചുപറിച്ചു തുടങ്ങി ഒന്നും ചേര്‍ക്കാത്ത ഒരു എഫ്‌ഐആര്‍. പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കാന്‍ സാധ്യതയില്ലാത്ത കേസാണത്. ആദ്യത്തെ രണ്ട് കേസുകളിലും കോടതി വളരെ പോസിറ്റീവ് ആയ നിലപാടാണ് സ്വീകരിച്ചത്. ആദ്യത്തെ കേസില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സ് ‘മാര്‍ജിനലൈസ്ഡ് ആന്‍ഡ് ഒപ്രസ്ഡ്’ എന്നാണ് കോടതി പറഞ്ഞത്. അന്ന് നമ്മുടെ വാദം കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. രണ്ടാമത്തെ കേസില്‍ പോലീസിനോട് ലിംഗനീതിയെക്കുറിച്ച് പഠിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. പോലീസുകാര്‍ക്ക് ലിംഗനീതിയെക്കുറിച്ച് ഒന്നുമറിയില്ല. അതാണ് മൂന്നാമത്തെ കേസ് തെളിയിക്കുന്നത്.”

ട്രാന്‍സ്ജന്‍ഡേഴ്‌സിനായി ക്ഷേമപദ്ധതികളും സൗഹൃദ പരിപാടികളും സംഘടിപ്പിക്കുന്ന കേരളത്തിലാണ് ഇത്തരത്തില്‍ അവര്‍ ആക്രമിക്കപ്പെടുകയും പോലീസുകാരാല്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നത്.

ഗൗരി: കേരളത്തില്‍ കൊല്ലപ്പെട്ട ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; അന്വേഷിക്കാന്‍ പൊലീസിനും താത്പര്യമില്ല, ഇടപെടാന്‍ സമൂഹത്തിനും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍