UPDATES

ട്രെന്‍ഡിങ്ങ്

ചാവക്കാട് നൗഷാദ് കൊലപാതകം: മുഖ്യ സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് ഏരിയ സെക്രട്ടറി അറസ്റ്റില്‍

കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു ചാവക്കാട് നൗഷാദിന്റേത്.

ചാവക്കാട്ടെ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. പോപ്പുലർ ഫ്രണ്ട് തൃശ്ശൂർ മംഗലാംകുന്ന് ഏരിയ സെക്രട്ടറി ജമാലുദ്ദീനാണ് പിടിയിലായിരിക്കുന്നത്. കാരി ഷാജി എന്നറിയപ്പെടുന്ന ഇയാൾ കൊല നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

പാലക്കാട് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തു.

വലിയ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു ചാവക്കാട് നൗഷാദിന്റേത്. പോപ്പുലർ ഫ്രണ്ടുകാർ ആയുധങ്ങളുമായി സംഘം ചേർന്നെത്തി പൊതുസ്ഥലത്തു വെച്ച് വെട്ടിനുറുക്കി കൊന്നെന്നാണ് കേസ്. കൊല്ലപ്പെട്ടത് കോൺഗ്രസ് നേതാവായിട്ടും പോപ്പുലർ ഫ്രണ്ടാണ് കൊല നടത്തിയതെന്ന് പറയാൻ മുതിർന്ന നേതാക്കൾ വിസമ്മതിച്ചത് വലിയ വിവാദമായി മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍