UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സുമാരുടെ ശമ്പളകാര്യത്തില്‍ ഇന്ന് തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും

യോഗത്തില്‍ കാര്യങ്ങള്‍ തീരുമാനമായില്ലെങ്കില്‍ ശമ്പളം സംബന്ധിച്ച് തൊഴില്‍ വകുപ്പ് ശുപാര്‍ശ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളകാര്യത്തില്‍ ഇന്ന് തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. അടിസ്ഥാനശമ്പളം 50 ശതമാനം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സംഘടന സമരം ചെയ്യുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ലാത്ത സാഹചര്യത്തില്‍ സമരം ചെയ്യുന്നവരും വീട്ടുവിഴ്ചയ്ക്ക് വഴങ്ങിയിട്ടില്ല. ഇത് സംബന്ധിച്ച് ശമ്പളപരിഷ്‌കരണത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ഷസ് കമ്മിറ്റി ചേരുന്നത്.

ഈ യോഗത്തില്‍ കാര്യങ്ങള്‍ തീരുമാനമായില്ലെങ്കില്‍ ശമ്പളം സംബന്ധിച്ച് തൊഴില്‍ വകുപ്പ് ശുപാര്‍ശ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന് കൊടുത്ത് ഉത്തരവാക്കി ഇറക്കുകയും ചെയ്യും. അനുകൂല തീരുമാനമില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ സമരം വ്യാപിപ്പിക്കാനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു എന്‍ എ) തീരുമാനം.

സമരത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ എട്ട് ആശുപത്രികളില്‍ കഴിഞ്ഞയാഴ്ച 50 ശതമാനം വര്‍ധന സമ്മതിച്ച് കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിനെ അടിസ്ഥാനമാക്കി തീരുമാനമെടുത്താല്‍ ഒരു നഴ്‌സിന്റെ അടിസ്ഥാനശമ്പളം 13000-ല്‍കുറയില്ല. തൃശ്ശൂരിലെ കരാര്‍ ഒപ്പിടലിനെത്തുടര്‍ന്ന് മലപ്പുറത്തെയും എറണാകുളത്തെയും ചില ആശുപത്രികളില്‍ 50 ശതമാനം വര്‍ധന കരാര്‍ ഒപ്പിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍