UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒഖി’ ചുഴലിക്കാറ്റ്:  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ 40 പേര്‍ ചികിത്സയില്‍

വാര്‍ഡ് 22ല്‍ 19 പേരും, വാര്‍ഡ് 9ല്‍ 10 പേരും, വാര്‍ഡ് 18ല്‍ 8 പേരുമാണ് ചികിത്സയിലുള്ളത്. 
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവര്‍ക്കെല്ലാവര്‍ക്കും പരിശോധനകളും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.

‘ഒഖി’ ചുഴലിക്കാറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  40 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. രതീഷ് ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലാണ്. തലയ്ക്കകത്തുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പൂന്തുറ സ്വദേശി മൈക്കിളിനെ (42) ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മൈക്കിള്‍ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ എന്നിവരെ മെഡിക്കല്‍ ഐ.സി.യു.വിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വാര്‍ഡ് 22ല്‍ 19 പേരും, വാര്‍ഡ് 9ല്‍ 10 പേരും, വാര്‍ഡ് 18ല്‍ 8 പേരുമാണ് ചികിത്സയിലുള്ളത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവര്‍ക്കെല്ലാവര്‍ക്കും പരിശോധനകളും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.

218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന, സേവ്യര്‍ ലൂയിസ് (57) പൂന്തുറ, ക്രിസ്റ്റി സില്‍വദാസന്‍ (51) പൂന്തുറ എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി വൈകി പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്രയും വേഗം മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേറ്റുവാങ്ങാന്‍ ഒരാളുടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.
1. എഡ്മണ്ട് (50) പൊഴിയൂര്‍2. മൈക്കിള്‍(42) പൂന്തുറ3. റെയ്മണ്ട് (60) പൂന്തുറ4. ജോണ്‍സണ്‍ (29) പൂന്തുറ5. ജോസ് (48) അടിമലത്തുറ6. ബെന്‍സിയര്‍ (51) അടിമലത്തുറ7. കാര്‍ലോസ് (65) അഞ്ചുതെങ്ങ്8. ക്ലാരന്‍സ് (57) അടിമലത്തുറ9. ബിയാട്രസ് (58) പുത്തന്‍ തോപ്പ്10. വര്‍ഗീസ് (41) തേങ്ങപട്ടണം11. വര്‍ഗീസ് (31) അടിമലത്തുറ12. ബിജുദാസ് (30) അടിമലത്തുറ13. മാര്‍ട്ടിന്‍ (33) അടിമലത്തുറ14. സൈമണ്‍ (53) പൂന്തുറ15. ജോസഫ് (54) പൂത്തുറ16. സൂസപാക്യം (59) പൂന്തുറ17. സാലോ (34) പൂത്തുറ18. മാര്‍സിലിന്‍ (56) പൂത്തുറ19. ധനുസ്പര്‍ (41) കന്യാകുമാരി20. ജഗന്‍ (42) തൂത്തുക്കുടി21. രാജു (42) പള്ളവിള22. അജ്ഞാതന്‍ ((പുരുഷന്‍) 23. രതീഷ് (30) പുല്ലുവിള 24. ജോണ്‍സണ്‍ (42) മുട്ടം25. വില്‍ഫ്രെഡ് (48) പുല്ലുവിള26. റ്റൈറ്റസ് (56) പൂവാര്‍27. ബോസ്‌കോ (41) പൂവാര്‍28. സൈറസ് (51) പൂവാര്‍29. ദേശി ദേവൂസ് (31) പൂന്തുറ30. ആന്റണി (42) പൂവാര്‍31. സെല്‍വയ്യന്‍ (40) പൂവാര്‍32. ഡെല്‍ഫണ്‍ (48) പൂന്തുറ33. മറിയ ജോണ്‍ (56) പൂന്തുറ34. ദേവദാസ് (56) പൂന്തുറ35. ലൂക്കോസ് (57) കൊല്ലങ്കോട്36. തോമസ് ഡേവിഡ് (32) അടിമലത്തുറ37. സുനില്‍ (35) പൂന്തുറ38. ആന്റണി (35) പൂന്തുറ39. പനിയടിമ (55) പൂന്തുറ40. സൈമണ്‍ (45) പൂന്തുറ41. സേവ്യര്‍ ലൂയിസ് (57) പൂന്തുറ : മരണം42. ക്രിസ്റ്റി സില്‍വദാസന്‍ (51) പൂന്തുറ : മരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍