UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് മേധാവിക്കെതിരേ നടപടിയാവശ്യപ്പെട്ട കളക്ടറെ സ്ഥലം മാറ്റി; വിവാദം വരുത്തിവച്ച് വീണ്ടും പിണറായി സര്‍ക്കാര്‍

സര്‍ക്കാര്‍ ആര്‍എസ്എസിനൊപ്പമെന്ന് കോണ്‍ഗ്രസ് ആക്ഷേപം

ഇന്നത്തെ മന്ത്രിസഭായോഗത്തിനുശേഷം പ്രഖ്യാപിക്കപ്പെട്ട ജില്ല കളക്ടര്‍മാരുടെ നിയമനവും മാറ്റവും സര്‍ക്കാരിനുമേല്‍ പുതിയൊരു വിവാദം കൂടി ഉണ്ടാക്കിയിരിക്കുന്നു. പാലക്കാട് ജില്ല കളക്ടറായിരുന്ന മേരിക്കുട്ടിയെ മാറ്റി പകരം സുരേഷ് ബാബുവിനെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ആര്‍എസ്എസ് മേധാവി പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ കേസ് എടുക്കാന്‍ ഉത്തരവിട്ടതിലൂടെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു കളക്ടര്‍ മേരിക്കുട്ടി. ആര്‍എസ്എസ് മേധാവി എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നു കാണിച്ച് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഇതു ലംഘിച്ചാണ് ഭാഗവത് പതാക ഉയര്‍ത്തിയത്. ഇതു നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ഭാഗവതിനെതിരേ കേസ് എടുക്കാനും സ്‌കൂളിനെതിരേയും പ്രധാനാധ്യാപകനെതിരേയും നടപടിയെടുക്കാന്‍ വിദ്യാഭാസ വകുപ്പിനോടും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കളക്ടറുടെ നിര്‍ദേശത്തോട് പ്രതികരിക്കാതെ പൊലീസ് ഭാഗവതിനെതിരേ കേസ് എടുക്കാതിരിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍നടപടിയെടുക്കാമെന്നായിരുന്നു കളക്ടറും പ്രതികരിച്ചത്. ഇതിനിടയിലാണ് മേരിക്കുട്ടിയെ പാലക്കാട് ജില്ല കളക്ടര്‍ തസ്തികയില്‍ നിന്നും മാറ്റിയിരിക്കുന്നത്.

ആര്‍എസ്എസ് മേധാവിക്കെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞ കളക്ടറെ മാറ്റിക്കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. രൂക്ഷമായ പരിഹാസമാണ് സര്‍ക്കാരിനെതിരേ വിടി ബല്‍റാം എംഎല്‍എ ഉയര്‍ത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി.

വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതിശക്തമായ നടപടി സ്വീകരിച്ച് തന്റെ കൂറ് നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍. ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ. വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍