UPDATES

മുഖ്യമന്ത്രി പിണറായി വിജയനും 4 മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ എത്തി കൂടികാഴ്ച നടത്തി/ വീഡിയോ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയോട് ചായ്‍വ് പുലർത്തിയ എസ്എൻഡിപി യോഗം ഇത്തവണ എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണു സന്ദർശനം.

സിപിഎം എൻഎസ്എസ് തർക്കം രൂക്ഷമയി തുടരുന്നതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും കൂടിക്കാഴ്ച. മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, കടകംപളളി സുരേന്ദ്രന്‍, പി.തിലോത്തമന്‍ എന്നിവരും കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി.യോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ മനോരമ ന്യൂസ് ചാനലിന്റെ വീഡിയോ കാണാം

വെള്ളാപ്പള്ള അധ്യക്ഷനായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതിയുടെ ഭാഗമായ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിർമാണോദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വിജയന്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തുന്നത്.

കേന്ദ്ര സർക്കാർ പദ്ധതിയായ സ്വദേശി ദര്‍ശനിൽ നിന്നും കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാൽ ശബരിമല വിഷയം, വനിതാ മതില്‍, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളിൽ വെള്ളാപ്പള്ളി നടേശൻ സർക്കാറിന് നൽകിയ പിന്തുണയ്ക്ക പ്രത്യുപകാരമായാണ് പ്രഖ്യാപനത്തെ കരുതിരിയിരുന്നത്. ഇതിന് പിറകെയാണ് കണിച്ചു കുളങ്ങരയിലെ വീട്ടിലെ സന്ദർശനം. ഏകദേശം 5 മിനിട്ട് കൂടിക്കാഴ്ച നടത്തി.

ഏകദേശം 4 കോടി രൂപ ചെലവിൽ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വേദിയിൽവച്ച്, വെള്ളാപ്പള്ളി നടേശന്റെ അഭ്യർഥനപ്രകാരം പദ്ധതിക്കു രണ്ടാം ഘട്ടം ഉണ്ടാകുമെന്നും ഇതിനായി 2 കോടി രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയതായാണ് വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയോട് ചായ്‍വ് പുലർത്തിയ എസ്എൻഡിപി യോഗം ഇത്തവണ എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണു സന്ദർശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍