UPDATES

ട്രെന്‍ഡിങ്ങ്

നിപ ബാധിതരെ സന്ദർശിച്ചില്ല; കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിക്കുന്നു: പിണറായി ‘വടക്കുനോക്കി മുഖ്യമന്ത്രി’യെന്ന് കെ സുരേന്ദ്രൻ

നിപ ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി ആ പരിസരപ്രദേശത്തേക്കു പോലും വന്നില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ തേങ്ങിക്കരയുമ്പോൾ ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിന്റെ കുടുംബാംഗങ്ങളെ കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോയതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഇത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.

നിപ ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി ആ പരിസരപ്രദേശത്തേക്കു പോലും വന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. നിപ ദുരന്തബാധിതരെ പോയി കാണാനോ ആ ദുഖത്തിൽ പങ്കു ചേരാനോ മുഖ്യമന്ത്രി തയ്യാറായില്ല.

കോഴിക്കോട് ഉരുൾ പൊട്ടലുണ്ടായപ്പോൾ പിണറായി വിജയൻ മനുഷ്യത്വപരമായല്ല പെരുമാറിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 14 പേരാണ് ദുദരന്തത്തിൽ മരണമടഞ്ഞത്. സർക്കാരിന്റെ കാരണം കൊണ്ടാണ് ഇവർ മണ്ണിനടിയിൽ പെട്ട് മരിച്ചത്. അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളാണ് അപകടത്തിന് കാരണമായത്. ഈ സന്ദർഭത്തിൽ പിണറായി വിജയൻ സംഭവസ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയതു പോലുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കെജ്രിവാളിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുക എന്നതല്ല സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ ഉത്തരവാദിത്തമെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ കാര്യങ്ങളിൽ ശ്രദ്ധ വെക്കാതെ വടക്കുനോക്കി മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് പിണറായിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

വൈരം മറന്ന് പിണറായിയും മമതയും; ഒപ്പം നായിഡുവും കുമാരസ്വാമിയും; കെജ്രിവാളിനെ പിന്തുണച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ ചടുല രാഷ്ട്രീയ നീക്കം

ഡല്‍ഹിയിലെ സര്‍ക്കസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍