UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വംശീയഹത്യകളുടെ വക്താക്കൾക്ക് ഇവിടെ പരവതാനി വിരിക്കരുത്; മുഖ്യമന്ത്രി

പല മണ്ഡലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും യുഡിഎഫും ഒത്തുകളിക്കുന്നുവെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

കേരളത്തിൽ മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ചിലയിടങ്ങളിലെങ്കിലും സാന്നിധ്യമുറപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പല മണ്ഡലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും യുഡിഎഫും ഒത്തുകളിക്കുന്നുവെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിന്റെ പല തെളിവുകളും ഇപ്പോൾ പുറത്തവന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ഈ നാടിന് മഹത്തായ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നും താൽകാലിക ലക്ഷ്യങ്ങൾക്കായി അത് തകർക്കാനുള്ള ശ്രമങ്ങളാണ് ചിലയിടങ്ങളിൽ നിന്നുമുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തരേന്ത്യയിലും മറ്റും വർഗ്ഗീയകലാപങ്ങൾ നടത്തുന്നവരെ ഇവിടെയെത്തിച്ച് റോഡ് ഷോ നടത്തുന്ന കാഴ്ചകൾ നമ്മൾ കണ്ടതാണെന്ന് അദ്ദേഹം ആർ എസ് എസ് നേതാക്കളെ പരസ്യമായി സൂചിപ്പിച്ചുകൊണ്ട് ആരോപിച്ചു. ഇത്തരം ആളുകൾക്ക് പരവതാനി വിരിച്ചാൽ നമ്മുക്ക് നഷ്ടമാകുന്നത് ഈ നാടിൻറെ പാരമ്പര്യമാണെന്നാണ് പിണറായി വിജയൻ ഓർമ്മിപ്പിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍