UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി മന്ത്രിസഭ അധികാരമേറ്റു

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിണറായി വിജയന് പിന്നാലെ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ് , എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ബാലന്‍, കെടി ജലീല്‍, ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മെഴ്‌സിക്കുട്ടിയമ്മ, എസി മൊയ്തീന്‍, കെ രാജു, ടി പി രാമകൃഷ്ണന്‍, സി രവീന്ദ്രനാഥ്, കെ കെ ശൈലജ, ജി സുധാകരന്‍, വിഎസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, ടിഎം തോമസ് ഐസക് എന്നീ ക്രമത്തിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

പിണറായിയും ചന്ദ്രശേഖരനും എകെ ശശീന്ദ്രനും എകെ ബാലനും ഇ പി ജയരാജനും കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും എസി മൊയ്തീനും കെ രാജുവും ടി പി രാമകൃഷ്ണനും സി രവീന്ദ്രനാഥും കെ കെ ശൈലജയും ജി സുധാകരനും വിഎസ് സുനില്‍ കുമാറും പി തിലോത്തമനും ടിഎം തോമസ് ഐസകും സഗൗരവം ചെയ്തപ്പോള്‍ മാത്യു ടി തോമസും രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെടി ജലീലും ദൈവത്തിന്റെ നാമത്തിലും ആണ് സത്യ പ്രതിജ്ഞ ചെയ്തത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വൈകിട്ട് 3.50 ഓടെയാണ് ചടങ്ങ് തുടങ്ങിയത്. സത്യ പ്രതിജ്ഞയ്ക്കുശേഷം ഗവര്‍ണറുടെ വസതിയില്‍ വച്ച് മന്ത്രിസഭാംഗങ്ങള്‍ക്ക് ചായ സല്‍ക്കാരമുണ്ടാകും. തുടര്‍ന്ന് ആദ്യ മന്ത്രിസഭ യോഗവും നടക്കും.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും സപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പ്രതിപക്ഷത്തു നിന്നുള്ള നേതാക്കന്മാരും സിനിമ താരങ്ങളായ മമ്മൂട്ടി, ദിലീപ്, മധു എന്നിവരും ആയിരക്കണക്കിന് പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മുപ്പതിനായിരത്തിലധികം പ്രവര്‍ത്തകരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍