UPDATES

കേരളപ്പിറവി ആശംസകള്‍ മലയാളത്തില്‍ അറിയിച്ച് നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി

അറുപതാമത് കേരളപ്പിറവി ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്ററിലൂടെയാണ് കേരളപ്പിറവി ആശംസകള്‍ മോദി നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. മറ്റു ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു.

മോദിയുടെ ട്വീറ്റിന്റെ പൂര്‍ണരൂപമിതാണ്, ‘കേരളത്തിലെ സഹോദരീസഹോദരന്മാര്‍ക്ക് കേരളപ്പിറവിയാശംസകള്‍. സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍