UPDATES

ട്രെന്‍ഡിങ്ങ്

ജോസ് കെ മാണിക്കെതിരേ തുറന്നടിച്ച് പി ജെ ജോസഫ്

യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളും തന്നോടൊപ്പമാണെന്നും ജോസഫ്

ജോസ് കെ മാണിക്കെതിരേ തുറന്നടിച്ച് പി ജെ ജോസഫ്. കോട്ടയത്തെ തന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചതിനു പിന്നില്‍ ജോസ് കെ മാണിയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫ് പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണം.

തന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചത് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും അദ്ദേഹത്തിന്റെ ഒപ്പമുള്ള ചിലരും ചേര്‍ന്നാണ്. ജോസ് കെ മാണിക്കൊപ്പം തന്റെ സ്ഥ്ാനാര്‍ഥിത്വം അട്ടിമറിച്ച ചിലരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല; ജോസഫ് അഭിമുഖത്തില്‍ ്പ്രതികരിക്കുന്നു.

തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റാണെന്നാണ് പി ജെ ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നതാണെന്നും സ്ഥാനാര്‍ഥിയായി മറ്റാരുടെയും പേര് ഉയര്‍ന്നിരുന്നില്ലെന്നും ജോസഫ് മനോരമയോട് പറയുന്നുണ്ട്. പിന്നീട് മറ്റു ചിലര്‍ ഇടങ്കോലിടുകയായിരുന്നുവെന്നാണ് ജോസ് കെ മാണിയെ ഉന്നംവച്ച് ജോസഫ് പറയുന്നത്. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയത് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന്‍രെ തീരുമാനപ്രകാരമായിരുന്നുവെന്നു ഓര്‍ക്കണമെന്നും ഈ വ്യവസ്ഥ വര്‍ക്കിംഗ് ചെയര്‍മാനായ തനിക്കും ബാധകമാണെന്നും പി ജെ ജോസഫ് പറയുന്നു.

കോട്ടയം ഇടുക്കി ചാലക്കുടി മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇതില്‍ ഇവിടെ മത്സരിച്ചാലും താന്‍ ജയിക്കുമെന്നും പി ജെ ജോസഫ് ഇപ്പോഴും ആത്മവിശ്വാസം പ്രകടപിക്കുന്നുമുണ്ട്. തനിക്കൊപ്പമാണ് യുഡിഎഫിലെ മുഴുവന്‍ നേതാക്കളും ഉള്ളതെന്നതിനാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാന്‍ കെ എം മാണി പുതിയ ഫോര്‍മുലയുമായി എത്തുമെന്നു പ്രതിക്ഷിക്കുകയാണെന്നും പറഞ്ഞുവയ്ക്കുക വഴി ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം ഇപ്പോഴും കൈവിട്ടിട്ടില്ലെന്നു വ്യക്തമാക്കുകയാണ് ജോസഫ്. ഇക്കാര്യം അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിസാര്‍ മുന്‍കൈ എടുക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ അത് പറയാന്‍ എനിക്ക് അവകാശവുമുണ്ട്; പിജെ ജോസഫിന്റെ വാക്കുകള്‍.

അതേസമയം കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പിളരില്ലെന്നും താന്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്ന മറുപടിയാണ് പി ജെ ജോസഫിന് ഉള്ളത്. യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളും തന്നോടൊപ്പമാണെന്നും പറയുന്നു ജോസഫ്. കോണ്‍ഗ്രസ് നേതാക്കളുമായി നിലവിലെ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്നും ശുഭാപ്തി വിശ്വാസവും ജോസഫ് പ്രകടിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍