UPDATES

‘അത് നടക്കില്ല’: നിഷാ ജോസ് കെ മാണി പാലയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി പിജെ ജോസഫ്

സെപ്തംബര്‍ നാലാംതിയ്യതിയോടെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം വരുമെന്ന് ജോസഫ് പറഞ്ഞു. വിജയസാധ്യത മാത്രമാണ് നോക്കുക.

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷാ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തള്ളി പിജെ ജോസഫ്. സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎം മാണിയുടെ കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന് നിര്‍ബന്ധമില്ല. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത് തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

സെപ്തംബര്‍ നാലാംതിയ്യതിയോടെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം വരുമെന്ന് ജോസഫ് പറഞ്ഞു. വിജയസാധ്യത മാത്രമാണ് നോക്കുക.

ഓഗസ്റ്റ് 28 മുതല്‍ പത്രികാസമര്‍പ്പണം നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം നിശ്ശബ്ദമായ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിനാണ് വീണ്ടും അരങ്ങൊരുങ്ങുന്നത്. ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകള്‍ കുറവാണ്. ജോസ് കെ മാണി മത്സരിക്കുകയാണെങ്കില്‍ രാജ്യസഭാ എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും.

എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മണ്ഡലത്തിലെ സജീവ സാന്നിധ്യമായി മാറിയ നിഷയുടെ പേര് ഉയര്‍ന്നു തുടങ്ങിയ ഘട്ടത്തില്‍ തന്നെയാണ് ജോസഫ് നിഷേധവുമായി വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു സമവായ സ്ഥാനാര്‍ത്ഥിയെയാകും നിര്‍ത്തുകയെന്നും അഭ്യൂഹമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍