UPDATES

ട്രെന്‍ഡിങ്ങ്

കടുത്ത അമര്‍ഷം, ഇത് കേട്ടുകേള്‍വിയില്ലാത്ത തീരുമാനം: പിജെ ജോസഫ്

മണ്ഡലം പ്രസിഡന്റുമാരെ വിളിച്ചുചേര്‍ത്ത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കേട്ടുകേള്‍വിയില്ലാത്ത തീരുമാനമാണ്. – പിജെ ജോസഫ് പറഞ്ഞു.

തനിക്ക് കോട്ടയം ലോക്‌സഭ സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ വിമര്‍ശിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ്. തോമസ് ചാഴിക്കാടനെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി മാണി തീരുമാനിച്ചത്. ഇത് നീതിപൂര്‍വമായ തീരുമാനമല്ല. മണ്ഡലം പ്രസിഡന്റുമാരെ വിളിച്ചുചേര്‍ത്ത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കേട്ടുകേള്‍വിയില്ലാത്ത തീരുമാനമാണ്. ഘടകകക്ഷി നേതാക്കളെ അവഗണിച്ചുകൊണ്ടുള്ളതാണ് തീരുമാനം – പിജെ ജോസഫ് പറഞ്ഞു.

റോഷി അഗസ്റ്റിന്‍ അടക്കമുള്ള കോട്ടയം ജില്ലക്കാര്‍ ഇടുക്കിയില്‍ വന്ന് മത്സരിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇടുക്കിക്കാര്‍ക്ക് കോട്ടയത്ത് മത്സരിച്ചുകൂടാ? ജോസ് കെ മാണി രാജ്യസഭ എംപിയാണ്. ഈ സീറ്റ് ന്യായമായും കിട്ടേണ്ടതാണ്. അതേസമയം യുഡിഎഫ് നേതാക്കളുമായി ആലോചിച്ച ശേഷമേ കോട്ടയത്ത് മത്സരിക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍