UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇൻഷൂറൻസ് കമ്പനികൾ പ്രത്യേക ക്യാമ്പുകൾ നടത്തണം: പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ

പ്രധാനപ്പെട്ട ദേശീയപാതകളെല്ലാം റിപ്പയർ ചെയ്യുന്നതിന് നാഷണൽ ഹൈവേ അതോരിറ്റി മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഇൻഷൂറൻസ് കമ്പനികൾ പ്രത്യേക ക്യാമ്പുകൾ നടത്തി നഷ്ടപരിഹാരം നേരത്തെ നൽകണമെന്ന് കേരളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. ഫസൽ ബീമ യോജനയിലുൾപ്പെട്ട കർഷകർക്ക് വേഗത്തിൽ ക്ലെയിമുകൾ ക്ലിയർ ചെയ്ത് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പ്രധാനപ്പെട്ട ദേശീയപാതകളെല്ലാം റിപ്പയർ ചെയ്യുന്നതിന് നാഷണൽ ഹൈവേ അതോരിറ്റി മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. എൻടിപിസി, പിജിഎഐ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് സംസ്ഥാനത്തെ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രധാനമന്ത്രി ആവശ്യമുന്നയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകും. 2018-19 ലേബർ ബജറ്റിൽ 5.5 കോടി തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപാദകർക്ക് നശിച്ച വിളകൾ വീണ്ടും വളർത്തുന്നതിനുള്ള സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍