UPDATES

ട്രെന്‍ഡിങ്ങ്

ട്രാന്‍സ്ജന്‍ഡേഴ്‌സിനെതിരെ വീണ്ടും കൊച്ചി പോലീസിന്റെ സദാചാര ഗുണ്ടായിസം; സര്‍ക്കാര്‍ അറിയുന്നുണ്ടോ?

വീട് കിട്ടാത്തതിനാല്‍ ട്രാന്‍ജന്‍ഡേഴ്‌സ് താമസിക്കുന്ന ലോഡ്ജില്‍ കയറിയാണ് സി.ഐ അനന്ത് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ അക്രമം

കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്ജന്‍ഡേഴ്‌സിനെതിരെ പോലീസ് സദാചാര ഗുണ്ടായിസം. വാടകയ്ക്ക് താമസിക്കുന്ന ലോഡ്ജില്‍ നിന്ന് ലൈംഗിക കുറ്റമാരോപിച്ച് നാല് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമെന്ന് ആരോപിച്ചാണ് പോലീസ് നടപടി. കാവ്യ, ദയ, സായ മാത്യു, അതിഥി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ ‘എറണാകുളം നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍’ എന്ന് പറഞ്ഞുകൊണ്ട് സിഐ അനന്തലാല്‍ പത്രക്കുറിപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

എറണാകുളം പുല്ലേപ്പടിയിലെ ഐശ്വര്യ ലോഡ്ജില്‍ നിന്നാണ് നാല് ട്രാന്‍സ്ജന്‍ഡേഴ്‌സിനേയും അവരോടൊപ്പമുണ്ടായിരുന്ന കാവ്യയുടെ സഹോദരി അഞ്ജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. കാവ്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതായിരുന്നു അഞ്ജു. ഇവര്‍ക്കൊപ്പം മറ്റ് ആറ് പുരുഷന്‍മാരേയും അഞ്ച് സ്ത്രീകളേയും അറസ്റ്റ് ചെയ്തു എന്നാണ് പോലീസിന്റെ അവകാശവാദം. ഇവര്‍ ഓണ്‍ലൈന്‍ ഇടപാടുകാരെ ലോഡ്ജിലേക്ക് വരുത്തി ലൈംഗികവൃത്തി നടത്തിയെന്നാണ് പോലീസ് ആരോപണം. പുതുതായി കമ്മ്യൂണിറ്റിയില്‍ ചേര്‍ന്ന രണ്ട് കുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ് നല്‍കുന്ന വിവരം.

വാടകയ്ക്ക് മറ്റുവീടുകള്‍ ലഭിക്കാത്തതിനാല്‍ ഇത്തരം ലോഡ്ജ് മുറികളിലാണ് കൊച്ചിയില്‍ ഭൂരിഭാഗം ട്രാന്‍സ്ജന്‍ഡേഴ്‌സും വാടകയ്ക്ക് താമസിക്കുന്നത്. കൊച്ചി മെട്രോയില്‍ ജോലിചെയ്യുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സ് വരെ ലോഡ്ജുകളിലാണ് താമസിക്കുന്നത്. റെയ്ഡ് നടത്തിയ ഐശ്വര്യ ലോഡ്ജിലും ഒരു മെട്രോ ജീവനക്കാരി താമസിച്ചിരുന്നു.

ട്രാന്‍സ്ജന്‍ഡറായ പ്ലിങ്കു സംഭവത്തില്‍ പ്രതികരിക്കുന്നു. ‘രണ്ട് ദിവസമായി ഈ ലോഡ്ജില്‍ പോലീസ് ഇടക്കിടെ കയറിയിറങ്ങുന്നത് കമ്മ്യൂണിറ്റിയിലെ പലരും പറഞ്ഞിരുന്നു. അഞ്ചുപേരെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്? അവര്‍ അവരുടെ വാടക വീടുകളില്‍ സ്വസ്ഥമായി കഴിയുമ്പോള്‍ എന്തെങ്കിലും ഒരു കേസ് ചുമത്തി അറസ്റ്റ് ചെയ്യാമെന്നാണോ? പല ട്രാന്‍സ്ജന്‍ഡറുകളും ലോഡ്ജ് മുറികളിലാണ് 300-ഉും 400-ഉം രൂപ കൊടുത്ത് വാടകയ്ക്ക് താമസിക്കുന്നത്. ലൈംഗികവൃത്തി ചെയ്യുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സ് പോലും ലോഡ്ജുകളിലേക്ക് ആരെയും കൂട്ടിക്കൊണ്ടുവരാറില്ല. വളരെ കര്‍ശനമായ നിബന്ധനകള്‍ നല്‍കിക്കൊണ്ടാണ് ഐശ്വര്യയിലടക്കം ട്രാന്‍സ്ജന്‍ഡേഴ്‌സിനെ താമസിപ്പിക്കുന്നത്. പുറത്തു നിന്ന് കമ്മ്യൂണിറ്റിയില്‍ പെട്ട സന്ദര്‍ശകരെ പോലും അവിടേക്ക് പ്രവേശിപ്പിക്കില്ല. പകല്‍ സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും ട്രാന്‍സ്ജന്‍ഡേഴസ് പുറത്തിറങ്ങുന്നത് ആ ലോഡ്ജ് ഉടമയ്ക്ക് പ്രശ്‌നമായതിനാല്‍ റിസപ്ഷനിലിരിക്കുന്നയാള്‍ക്ക് പണം നല്‍കിയാണ് ഭക്ഷണം വരുത്തിക്കുന്നത്. മെട്രോയില്‍ ജോലി ചെയ്യുന്ന ഒരു കുട്ടിയും അവിടെ താമസിക്കുന്നുണ്ട്. ഇന്ന് അവള്‍ യൂണിഫോമിലവിടെയെത്തിയപ്പോള്‍ നിറയെ പോലീസുകാര്‍ നില്‍ക്കുന്നതാണ് കണ്ടത്. യൂണിഫോമിലുള്ളതുകാരണം അവളെ വെറുതെ വിട്ടു. എന്നിട്ട് ഇവിടെ നിന്ന് പോയില്ലെങ്കില്‍ നിന്നെയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അവളെ വിരട്ടിവിടുകയായിരുന്നു. അവള്‍ പറഞ്ഞിട്ടാണ് ഞങ്ങള്‍ ഇക്കാര്യമെല്ലാം അറിയുന്നത്. ട്രാന്‍സ്ജന്‍ഡേഴ്‌സ് സ്ഥിരമായി താമസിക്കുന്ന സ്ഥലത്ത് വന്നാണ് പോലീസ് അതിക്രമം കാണിച്ചിരിക്കുന്നത്. ഞങ്ങളെ എന്തെങ്കിലും കാര്യമുണ്ടാക്കി അറസ്റ്റ് ചെയ്തും ആക്രമിച്ചും ഇവിടെ നിന്ന് ഓടിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സിഐ അനന്തലാല്‍ ട്രാന്‍സ്ജന്‍ഡറുകളോട് പകയോടെയാണ് പലപ്പോഴും പെരുമാറുന്നത്. പുറകെ നടന്ന് വേട്ടയാടുകയാണ്’.

കോടതിയില്‍ നല്‍കാന്‍ കരമടച്ച രസീതോ, ആധാരമോ ഇല്ല; ജയിലില്‍ നിന്നിറങ്ങാനാവാതെ ട്രാന്‍സ്ജന്‍ഡേഴ്‌സായ കുക്കുവും ഭൂമികയും

എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ സിഐ എ. അനന്തലാല്‍, സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ ചെയ്തത്. ഇവരില്‍ നിന്നും ആയുധം കണ്ടെത്തിയതായും പോലീസ് ആരോപിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ആംസ് ആക്ട്, ഐടി ആക്ട്, ലൈംഗിക തൊഴില്‍ എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഭിന്നലിംഗ നയം നടപ്പാക്കി ട്രാന്‍ജന്‍ഡേഴ്‌സ് സമൂഹത്തിന് അനുകൂലമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമ്പോള്‍ മറുവശത്ത് പോലീസിന്റെ അതിക്രമങ്ങളും ശത്രുതാപരമായ സമീപനങ്ങളും ദിവസംപ്രതി എന്നോണം ഏറി വരികയാണ്.

പ്രബുദ്ധ മലയാളിയോടുതന്നെ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ‘മറ്റേ പരിപാടി’ക്കാരോ തല്ലുകൊള്ളേണ്ടവരോ അല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍