UPDATES

ട്രെന്‍ഡിങ്ങ്

പോലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെയും ബാധിച്ചു; 50 സര്‍വീസുകള്‍ അവസാനിപ്പിച്ചു

നിലയ്ക്കല്‍ -പമ്പ ചെയിന്‍ സര്‍വീസ് നടത്താനായി കൊണ്ടുവന്ന 10 ഇലക്ട്രിക് ബസുകളില്‍ ഇപ്പോള്‍ മൂന്നെണ്ണം മാത്രമാണ് ഓടുന്നത്.

ശബരിമലയിലെ കനത്ത പോലീസ് നിയന്ത്രണം കെഎസ്ആര്‍ടിസിയെ ബാധിച്ചുവെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി. പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങളും മറ്റും കാരണം തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് നഷ്ടമുണ്ടായതായി ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തിയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണ്ഡലകാലം കണക്കിലെടുത്ത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 310 ബസുകളാണ് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെ 50 ബസിന്റെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി നിശ്ചയിച്ചിരുന്നത്. നിലയ്ക്കല്‍ -പമ്പ ചെയിന്‍ സര്‍വീസ് നടത്താനായി കൊണ്ടുവന്ന 10 ഇലക്ട്രിക് ബസുകളില്‍ ഇപ്പോള്‍ മൂന്നെണ്ണം മാത്രമാണ് ഓടുന്നത്.

പോലീസ് നിര്‍ദ്ദേശ പ്രകാരം കൂടി കണക്കിലെടുത്തായിരുന്നു നിലയ്ക്കല്‍-പമ്പ ഓണ്‍ലൈന്‍ ബുക്കിങ്ങ്‌ കെഎസ്ആര്‍ടിസി സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷെ നിയന്ത്രണം കാരണം പമ്പയിലേക്ക് പോലീസ് അനുവദിക്കുമ്പോള്‍ മാത്രമെ സര്‍വീസ് നടത്താന്‍ സാധിക്കുന്നുള്ളൂ.

രാത്രി സര്‍വീസുകള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് എത്തിയവര്‍ക്ക് സമയത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. മാത്രമല്ല, സമയ ക്രമം മാറ്റിയതിനാല്‍ ഇവരുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക്കായി ക്യാന്‍സല്‍ ആവുകയും ചെയ്യുന്നു.

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യം എത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിനെ അശ്രയിക്കുന്നതില്‍ ഇടിവ് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് ഇത് പ്രതിസന്ധിയിലായിരിക്കുന്നത്.

വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. ജീവനക്കാര്‍ക്ക് പമ്പയിലും നിലയ്ക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കാണിച്ചും ദേവസ്വവും ബോര്‍ഡിന് കെഎസ്ആര്‍ടിസി കത്ത് നല്‍കിയിട്ടുണ്ട്.

‘പിണറായിക്ക് മെയ് വഴക്കം കാണിക്കാൻ ഇത് കളരിയഭ്യാസം ഒന്നുമല്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്’:എം ലിജുവിനോട് എം ബി രാജേഷ്

‘കേരളത്തിലെ ഹിന്ദു ഭവനങ്ങൾ ഏറിയ പങ്കും ഭീകരമായി വർഗീയവൽക്കരിക്കപ്പെട്ട് കഴിഞ്ഞു’: എസ് ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍