UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹനാനെ അധിക്ഷേപിച്ച നൂറുദ്ദീൻ കുടുങ്ങും

ഹനാനെ സാമൂഹ്യമാധ്യമങ്ങളിൽ‌ അധിക്ഷേപിച്ചവരും കുടുങ്ങുമെന്നാണ് അറിയുന്നത്.

പ്ലസ്‌ടു വിദ്യാർത്ഥിനി ഹനാന്‍ കൊച്ചിയിൽ മീൻവിൽപന നടത്തിയത് സിനിമാ പ്രമോഷന്റെ ഭാഗമായാണെന്ന് പ്രചരിപ്പിച്ച വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖിനെതിരെ പൊലീസ് കേസ്സെടുക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപിയോടും ജില്ലാ കളക്ടറോടും കമ്മീഷൻ നിർദ്ദേശിച്ചു.

ഹനാനെ സാമൂഹ്യമാധ്യമങ്ങളിൽ‌ അധിക്ഷേപിച്ചവരും കുടുങ്ങുമെന്നാണ് അറിയുന്നത്.

ഹനാനെതിരെ ആദ്യം രംഗത്തു വന്നത് നൂറുദ്ദീനാണ്. ഇയാളിട്ട വീഡിയോ വിശ്വസിച്ചവർ ഹനാനെ തള്ളിപ്പറഞ്ഞ് രംഗത്തു വരാൻ തുടങ്ങി. ഇതിന്റെ കൂടെ കുറെപ്പേർ അപകീർത്തികരമായ പരമാർശങ്ങള്‍ വരെ നടത്തി. സംഭവത്തിൽ കേരള വനിതാ കമ്മീഷനും സ്വമേധയാ കേസ്സെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍