UPDATES

എഡിറ്റര്‍

കേരളത്തിലെ ജനങ്ങള്‍ക്ക് വനിതാ രാഷ്ട്രീയ പ്രവര്‍ത്തകരെ വേണ്ടേ?

Avatar

സ്ത്രീകള്‍ വളരെ അധികം മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും സംസ്ഥാനത്തെ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ നാം അത്ഭുതപ്പെട്ടു പോകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ സ്ത്രീകളുടെ പങ്ക് നിര്‍ണായകവുമാണ്. 

നിയമസഭയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 1996-ല്‍ 10.23% വനിത പ്രാതിനിധ്യം ഉണ്ടായിരുന്നു എങ്കില്‍ 2016-ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലമാകുമ്പോഴേക്കും അത് 6.06% ആയി കുറഞ്ഞിരിക്കുകയാണ്.

പുരുഷ മേധാവിത്വം പ്രകടമായ രാജ്യത്ത് കേരളത്തിലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 105 സ്ത്രീകള്‍ മത്സരിച്ചു എന്നത് പ്രോത്സാഹനീയമാണ്. 2011-ലെ എണ്ണം 85 ആയിരുന്നു.

സ്ത്രീകള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നുവെങ്കിലും വിജയിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്. യുഡിഎഫില്‍ നിന്ന് അഞ്ചു വര്‍ഷത്തിനു ശേഷം എല്‍ഡിഎഫിലേക്ക് മാറുമ്പോള്‍ കേവലം ഒറ്റ സീറ്റിന്‍റെ വര്‍ധനവാണ് ഉണ്ടാകുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കേവലം എട്ടു സ്ത്രീകള്‍ മാത്രമാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/qwjqLC 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍