UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീ പൂട്ടി ബുദ്ധിമുട്ടുന്ന അമ്മമാരെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്; ആരോഗ്യകരമായ അടുക്കളകൾ അമ്മമാർക്കും സഹോദരിമാർക്കും നൽകും: പ്രധാനമന്ത്രി

കൊച്ചിക്ക് രാജ്യത്തിന്റെ ചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഇവിടെ നിന്നാണ് ആദിശങ്കരൻ രാജ്യത്തെ പരിഷ്കരിക്കുന്നതിനായി യാത്ര തിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ച പദ്ധതികളെല്ലാം കേരളത്തിനു മാത്രമല്ല, ഇന്ത്യക്കാകെ വികസനപരമായി ഗുണം ചെയ്യുന്നതാണ്. ചെറുപ്പത്തിൽ അമ്മമാർ തീപൂട്ടി ബുദ്ധിമുട്ടുന്നത് താൻ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ അമ്മമാർക്കും സഹോദരിമാർക്കും ആരോഗ്യാന്തരീക്ഷമുള്ള അടുക്കളകൾ നൽകുകയാണ് ഈ പദ്ധതി വഴിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ലോകത്തിന്റെ റിഫൈനറി ഹബ്ബായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ തുടങ്ങിവെച്ച സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി പ്രകാരം ലക്ഷക്കണക്കിനാളുകൾ എൽപിജി സബ്സിഡി ഉപേക്ഷിക്കാൻ തയ്യാറായതായി മോദി പറഞ്ഞു. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ എല്ലാവരെയും താൻ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു. പെട്രോകെമിക്കൽ ഉൽപന്നങ്ങൾക്കായി ഇന്ത്യ നിലവിൽ വിദേശരാജ്യങ്ങളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം ഈ വഴിക്കുള്ള വലിയ ശ്രമങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പെട്രോ കെമിക്കൽ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ അനുബന്ധ ഉൽപ്പനങ്ങളുടെ കേന്ദ്രമായി കൊച്ചി മാറും. നാനൂറിലധികം നഗരങ്ങളിൽ വാതകവിതരണ പൈപ്പ്‌ലൈൻ സ്ഥാപിക്കപ്പെടുന്നതോടെ വികസനരംഗത്ത് കുതിച്ചു ചാട്ടമുണ്ടാകും. ക്രൂഡ് ഓയിൽ ഇറക്കുമതി 10 ശതമാനമായി കുറയ്ക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെരുപ്പുകൾ, പെയിന്റ്, മഷി തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ഉൽപന്നങ്ങളുടെ നിർമാണത്തിന് ഈ കെമിക്കലുകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിപിസിഎലിന് ഒരു പെട്രോകെമിക്കൽ കോംപ്ലക്സ് നിർമിക്കാനും പദ്ധതിയുണ്ട്. ഇവിടെ ഇത്തരം ഉൽപന്നങ്ങള്‍ നിർമിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ നിന്ന്

കേരളത്തെ സംബന്ധിച്ചിടത്തോളം കൊച്ചിൻ റിഫൈനറിയുടെ വികസനം സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് മുതൽക്കൂട്ടാണ്. കൊച്ചിൻ റിഫൈനറിയുടെ വളർച്ചയ്ക്ക് ഉതകുന്ന നിലപാടുകളാണ് സംസ്ഥാനം എടുത്തിട്ടുള്ളത്. ഇന്ന് തറക്കല്ലിടുന്ന പെട്രോ കെമിക്കൽ കോംപ്ലക്സിന്റെ ഉൽപന്നങ്ങൾക്ക് വിപണനമേഖലയായിരിക്കും നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്ക്. ഇതിന്റെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍