UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി എസ് സിയെ വിവരാവകാശ നിയമ പരിധിയിലാക്കി സുപ്രീംകോടതി ഉത്തരവ്

അഴിമുഖം പ്രതിനിധി

പി എസ് സിയെ വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കി കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. 2011-ല്‍ ഹൈക്കോടതി പി എസ് സിയെ വിവരാവകാശ നിയമ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന് എതിരെ കേരള പി എസ് സി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്തെ എല്ലാ പി എസ് സികള്‍ക്കും ഇത് ബാധകമായിരിക്കും ഈ വിധി.

പി എസ് സിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നത് ജോലി ഭാരം വര്‍ദ്ധിപ്പിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് പി എസ് സി അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീംക്കോടതി ഇത് തള്ളി.

ഉത്തരക്കടലാസുകള്‍ അപേക്ഷകര്‍ക്ക് നല്‍കണം. എന്നാല്‍ ഉത്തരകടലാസുകള്‍ പരിശോധിച്ചവരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍