UPDATES

പൊതുയിടങ്ങള്‍ പെണ്ണിന്റേതുകൂടിയാണെന്ന് ഉറപ്പിക്കാന്‍ തൃശൂരില്‍ നാളെ വീണ്ടും പെണ്‍പുലികള്‍ ഇറങ്ങും

വിംഗ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നാളെ തൃശൂരില്‍ നടക്കുന്ന പുലികളിയില്‍ പത്തോളം സ്ത്രീകള്‍ പുലിവേഷം കെട്ടുന്നത്‌

അനു ചന്ദ്ര

അനു ചന്ദ്ര

തൃശ്ശിവപേരൂരിന്റെ ചരിത്രത്തില്‍ ആദ്യമായി പുലികളിയില്‍ ഒരു കൈ നോക്കാന്‍ വീറോടെ പെണ് പുലികള്‍ ഇറങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിംഗ്‌സ് സംഘടനയുടെ പ്രവര്‍ത്തകരായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ എ വിനയ, അധ്യാപികയും ഫാഷന്‍ ഡിസൈനറുമായ ദിവ്യ, സക്കീന എന്നിവര്‍ വിയ്യൂര്‍ ദേശത്തെ 48 പുലികള്‍ക്കിടയിലെ പെണ്‍ പുലികളായി പൊതുയിടത്തിലേത്ത്ക്ക് വീറും വാശിയും നിശ്ചയദാര്‍ഢ്യവും ആയി ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രമായി മാറി. ആ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് ഇത്തവണയും. കഴിഞ്ഞ വര്‍ഷം മൂന്നു പെണ്‍ പുലികളാണ് ഇറങ്ങിയത് എങ്കില്‍ ഇത്തവണ പത്തോളം പെണ്‍ പുലികളിലാണ് രംഗത്തിറങ്ങുന്നത്. ശക്തന്റെ നാട്ടില്‍ നാളെ നടക്കുന്ന പുലികളിയില്‍ പുലിവേഷമിടുന്ന എന്‍ എ വിനയയുമായി മാധ്യമപ്രവര്‍ത്തക അനു ചന്ദ്ര നടത്തുന്ന അഭിമുഖം.

അനു: പുലികളിയിലെ സ്ത്രീ സാന്നിധ്യം നല്‍കിയ പുതുമ ഒരു വര്‍ഷത്തിന് ഇപ്പുറവും അവസാനിച്ചിട്ടിലാത്ത സാഹചര്യത്തില്‍ ആദ്യ ശ്രമത്തെ കുറിച്ച് പറയാനുള്ളത്?

വിനയ: കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ മൂന്നു പേര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശരിക്കും നാലു പേര്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളില്‍ മൂന്നു പേര്‍ ആയിരുന്നു ടീം ആയിരുന്നത്. അതില്‍ അയ്യന്തോള്‍ നിന്ന് ഒരു കുട്ടി കൂടി വന്നു എന്നതാണ് വാസ്തവം. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു സ്ത്രീ കൂടി ചേര്‍ന്നു എന്നാണല്ലോ അതിന്റെ വിജയം. അല്ലാതെ വിംഗ്‌സ് എന്ന സംഘടനയില്‍ ഉള്ളവര്‍ മാത്രം പങ്കെടുക്കാവൂ എന്നില്ല. ഞങ്ങളുടെ സംഘടനയുടെ പേരാണ് വിംഗ്‌സ്(women integration and growth of sports). അപ്പോള്‍ അതിന്റെ ഭാഗമായിട്ടാണ് നമ്മള്‍ കഴിഞ്ഞ പ്രാവിശ്യം മൂന്ന് പേരായിട്ട് ഇറങ്ങിയത്. അങ്ങനെ ഇറങ്ങാന്‍ കാരണം ദേശക്കാര്‍ മൂന്നു പേര്‍ക്ക് മാത്രമേ അവസരം തന്നൊള്ളു എന്നതാണ്. അവരെ പറഞ്ഞിട്ടും കാര്യമില്ല. കാലങ്ങളായിട്ടു തുടരുന്ന ഒന്നിന്റെ ഉള്ളിലൂടെ മുന്‍പേര്‍ ബുക്ക് ചെയ്ത മൂന്നുപേരെ ഒഴിവാക്കി ആണ് അവര്‍ നമുക്ക് സ്‌പേസ് തന്നത്. എന്തായാലും നമ്മള്‍ ഉദ്ദേശിക്കുന്നത്/നമ്മുടെ സംഘടന വിങ്‌സിലൂടെ പറയുന്നത് സ്‌പോര്‍ട്‌സിലൂടെ സമഗ്ര വികസനം എന്നതാണ്.

"</p

: സമഗ്ര വികസനം സ്‌പോര്‍ട്‌സിലൂടെ. അതിന്റെ പ്രധാന്യം? പുലികളിയുമായി ഇത്തരത്തില്‍ ഒരു ആശയം എങ്ങനെ ചേര്‍ന്ന് നില്‍ക്കുന്നു?

വി: സ്‌പോര്‍ട്‌സിന്റെ അഭാവം ആണ് നമ്മള്‍ സ്ത്രീകളുടെ എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കും കാരണം ആകുന്നതെന്നാണ് ഞങ്ങളുടെ ഒരു വിശ്വാസം. സ്‌പോര്‍ട്‌സ് എന്ന് പറഞ്ഞാല്‍ ഓട്ടമോ ചാട്ടമോ മാത്രല്ല. മനുഷ്യന്റെ മൊത്തം കായികമായിട്ടുള്ള കഴിവിനെ അതായത് ശരീരത്തിനെ ഉപയോഗിക്കുന്ന പ്രകൃതിയുടെ എറ്റവും നല്ല മാര്‍ഗമാണ്. ഒരു കല്ലേറ് കിട്ടിയാല്‍ പട്ടിയോ പൂച്ചയോ ആണെങ്കില്‍ ഓടി രക്ഷപെടും. എന്നാല്‍ മനുഷ്യന്‍ കല്ലേറ് കിട്ടുന്നതിനും മുന്‍പേ അതറിഞ്ഞു കൊണ്ട്‌സുരക്ഷിതമായ ഒഴിഞ്ഞുമാറും. അത്തരം സുരക്ഷിതമായ വഴികളിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഉള്ള സാധ്യതകള്‍ നഷ്ടപ്പെടും. അതിജീവനത്തിനുള്ള സാധ്യതകള്‍ ഇല്ലാത്തത് കായികമായിട്ടുള്ള പരിമിതികള്‍ ഉള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് നമുക്കു പ്രതിരോധിക്കാന്‍ കഴിയാതെ പോകുന്നതിനു കാരണം. ഈ പ്രതിരോധത്തിനുള്ള കപ്പാസിറ്റി നമുക്ക് വരുന്നത് കളിക്കളങ്ങളില്‍ നിന്നാണ്.

കളിക്കളങ്ങളില്‍ ഓട്ടോമാറ്റിക് ആയിട്ട് ഒരു ജീവന്‍ മരണ പോരാട്ടം നടക്കുന്നു. ജയവും പരാജയവും നടക്കുന്നു. spontaneous ആയിട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ കളിക്കളമാണ് ഏറ്റവും നല്ലത്. അതുകൊണ്ടാണ് സ്‌പോര്‍ട്‌സ് എന്നു പറയുന്നത് അനിവാര്യമാണെന്ന് ഞാന്‍ പറയുന്നത്. അതായത് ആളുകള്‍ വിനോദത്തിന് വേണ്ടി വൈകുന്നേരം എന്തെങ്കിലും കളി കളിക്കണം. സ്ത്രീകളില്‍ ഇത്തരം ഒന്നും ഇല്ലാത്തത് കൊണ്ടാണ് നമ്മള്‍ പൊതു ഇടങ്ങളിലേക്ക് വരാത്തത്. അതുകൊണ്ടാണ് ഇത്തരം പൊതു ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ മാറാത്തത്. പൊതു ആഘോഷങ്ങള്‍, പൊതു പിരിവുകള്‍, ഗ്രാമങ്ങള്‍, വെളിച്ചം, കടല്‍ എല്ലാം സ്ത്രീകളുടേത് കൂടിയാണ്. സ്ത്രീകള്‍ ഇതിലെല്ലാം ഇടപെട്ടേ മതിയാവൂ. കാരണം അവിടെയൊന്നും സ്ത്രീകള്‍ ഇല്ല. അതെല്ലാം കൃത്യമായ വിലക്കുകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അപ്പോള്‍ നമ്മള്‍ ആദ്യം തന്നെ നമുക്ക് എത്തിപ്പെടാനുള്ള മേഖലകളെല്ലാം നമ്മുടേത് ആക്കുക. പിന്നെ ഈ പൂരം ആണെങ്കിലും പുലികളി ആണെങ്കിലും അതെല്ലാം എല്ലാവരുടെയും ആണ്. സ്ത്രീകളുടെ പങ്കാളിത്തം ഇത് പരോക്ഷമായി ഇതിലെല്ലാം നല്ല പോലെ ഉണ്ട്. പരോക്ഷമായി പങ്കാളിത്തം ഉള്ള സ്ത്രീകള്‍ പ്രത്യക്ഷത്തില്‍ വന്നാല്‍ എന്താണ് കുഴപ്പം. അത് ഒരിക്കലും സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. സ്ത്രീകള്‍ അതിനുവേണ്ടി സമരം ചെയ്തിട്ടില്ല, initiative എടുത്തിട്ടില്ല. അപ്പോള്‍ അത്തരത്തിലൊരു ഇനിഷ്യേറ്റീവ് എടുക്കുകയാണ് വിംഗ്‌സ് ചെയുന്നത്. നൃത്തം പോലുള്ള കലയൊക്കെ ഒരു പ്രത്യേക വിഭാഗത്തിന് ആസ്വദിക്കാന്‍ ഉള്ളതാണ്. അത് കളിക്കുന്നവര്‍ക്ക് ആസ്വദിക്കുവാന്‍ ഉള്ളതല്ല. പക്ഷേ തെരുവിലെകളികള്‍ കളിക്കുന്നവര്‍ക്ക് ആസ്വദിക്കാനുള്ളതാണ്. കാണുന്നവര്‍ക്ക് മാത്രമല്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ സ്ത്രീപ്രത്യക്ഷത്തില്‍ വരുമ്പോള്‍ കൂത്താട്ടം എന്നാണ് അതിനെ സമൂഹം പറയുന്നത്. അവള്‍ കൂത്താടി നടക്കുകയാണ് എന്നാണ് പറയുക. പക്ഷേ കൂത്താട്ടത്തിന് ഒരു ഹരം ഉണ്ട്. അതൊരിക്കലും ഇവര്‍ക്ക് അറിയാന്‍ പാടില്ല. നമ്മള്‍ break ചെയുന്നത് ഈ ഒരു അറിവില്ലായ്മയേ ആണ്. ഞങ്ങള്‍ തെരുവില്‍ കൂത്താടാന്‍ തന്നെ ആണ് പോകുന്നത്. തെരുവില്‍ അനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം തീര്‍ത്തും വ്യത്യസ്തമാണ്. അത് അനുഭവിച്ചറിഞ്ഞതാണ്.

"</p

: ഈ വര്‍ഷത്തെ പുലികളിക്കായി ഉള്ള തയാറെടുപ്പുകള്‍?

വി: ഈ പ്രാവശ്യം പുലികളിക്ക് പത്തിലേറെ സ്ത്രീകള്‍ ഇറങ്ങുന്നുണ്ട്. കേരളത്തില്‍ നിന്ന് മൊത്തം എന്ന് പറയുന്ന പോലെ കുറെ ജില്ലകളില്‍ നിന്നും ഉണ്ട്. പക്ഷേ തൃശൂരില്‍ നിന്നുള്ള സ്ത്രീകളാണ് ബാക്കിയെല്ലാം സെറ്റപ്പുകളും ചെയ്യുന്നത്. ഈ പെയിന്റ് ഇളക്കുക എന്ന് പറയുന്നതുപോലും നിസാര കാര്യമല്ല. രാത്രി 12:00 ആകും കളിച്ചു ഫ്രീ ആകണമെങ്കില്‍. അതിന് ശേഷമാണ് പെയിന്റ് ഇളക്കുക. കൂട്ടത്തില്‍ കളിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിച്ച് നമ്മളവരുടെ കൂടെ ഉണ്ടെന്ന ഒരു ഫീല്‍ ഉണ്ടാകണം. പിന്നെ കൂട്ടത്തില്‍ നടക്കാനായി വേറെ പത്തുമുപ്പതു സ്ത്രീകള്‍ വേണം. അത്തരത്തില്‍ വലിയൊരു movement ആയിട്ടാണ് ഇപ്രാവശ്യം നമ്മള്‍ പുലികളിക്ക് ഇറങ്ങാന്‍ വിചാരിക്കുന്നത്. കളിക്കുന്ന ആളുകളുടെ ദേശം ഏതെന്ന് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല.

അ: സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത മേഖലയില്‍ കടന്ന് വന്ന സമയത്തും ഇപ്പോഴും ഉള്ള ആളുകളുടെ സമീപനത്തെ കുറിച്ച്?

വി: എന്ത് കാര്യവും ആളുകള്‍ക്കു മോശമായിട്ട് പറയാനുള്ള അവസരമുണ്ട്. പക്ഷേ മോശം ആയിട്ടുള്ള കാര്യം പറയാനുള്ള സാഹചര്യം നമ്മള്‍ കൊടുത്തിട്ടില്ല. കാരണം കഴിഞ്ഞ വര്‍ഷം പുലിക്കളിക്ക് ഇറങ്ങുന്നതിന്റെ തലേന്ന് മാത്രമാണ് ആളുകള്‍ അറിഞ്ഞത് ഞങ്ങള്‍ ഇറങ്ങുന്നുവെന്നത്. അല്ലെങ്കില്‍ അതും ചര്‍ച്ചയ്ക്ക് വിധേയമാകുമായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ ചര്‍ച്ച ചെയ്ത് പിന്നെ കോടതി തീരുമാനമായി പിന്നെ പോകണ്ടാന്നു പറയും. സ്ത്രീകളോട് പോകണ്ട എന്ന് പറയാന്‍ എല്ലാവരും ഉണ്ട്, അതിനെ സപ്പോര്‍ട്ട് ചെയ്യാനും എല്ലാവരും ഉണ്ട്. അങ്ങനെ സ്ത്രീവിരുദ്ധമായ സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് അങ്ങനെ പരസ്യമായി നമുക്ക് ഒന്നിനും ഇറങ്ങാന്‍ പറ്റില്ലെന്ന ഒരു വിചാരമുണ്ടായിരുന്നു. രഹസ്യമായിരിക്ക തന്നെ ആ ദേശം മുഴുവന്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തു. നമ്മള്‍ നാട്ടുകാരി ആവുക എന്നതാണ് ഒരു സ്ത്രീ അടിസ്ഥാനപരമായി ചെയ്യേണ്ടത്. അതായത് സ്ത്രീ സ്വന്തം നാട്ടില്‍ ആയാല്‍ പോലും അവള്‍ നാട്ടുകാരി അല്ല. വിരുന്നുകാരിയാണ്. വിരുന്നുകാരിയില്‍ നിന്ന് നാട്ടുകാരിയിലേക്ക് മാറുമ്പോഴാണ് നമ്മള്‍ സമൂഹത്തിന്റെ ഭാഗം ആകുന്നത്. ദേശത്തിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ക്കത് അനുഭവപെട്ടു .ഞങ്ങള്‍ ആ ദേശത്തിന്റെ ഭാഗമായി.

അ: പരിചിതമല്ലാത്ത ഒരു മേഖലയിലേക്ക് ഇറങ്ങി തിരിക്കുമ്പോള്‍, അതും പൊതുയിടത്തിലേക്ക് ആകുമ്പോള്‍ സ്ത്രീ ശരീരത്തെ കുറിച്ച് ഓര്‍ത്ത് ആശങ്ക ഉണ്ടായിരുന്നോ ?

വി: നമ്മള്‍ വേറിട്ട് നില്‍ക്കുമ്പോള്‍ എപ്പോഴും വേറിട്ട സമൂഹമാണ്. അതായത് ഒരു സമൂഹത്തില്‍ കൂടി ചേരുമ്പോള്‍ ആ സമൂഹത്തിന്റെ ഭാഗമാകും. അപ്പോള്‍ നമ്മുടെ മേക് അപ്പ് തുടങ്ങി എല്ലാം അവര്‍ ഏറ്റെടുക്കുകയായിരുന്നു അവര്‍. എല്ലാ വ്യക്തിക്കും സംരക്ഷണം തന്ന കൂട്ടത്തില്‍ അവര്‍ നമുക്കും മതിയായ സംരക്ഷണം തന്നു. അത് പെണ്ണ് എന്ന പരിഗണനയില്‍ തന്ന ഒന്നല്ല. പിന്നെ, ശരീരത്തില്‍ വരക്കുന്നത്. അത് അവര്‍ ആദ്യമേ നമ്മുടെ അടുത്ത് പറഞ്ഞു; ഇതിങ്ങനെ ശരീരത്തില്‍ ആണ് വരയ്ക്കുക, അപ്പോള്‍ എങ്ങനെയാ നിങ്ങള്‍ക്ക് പറ്റുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ ശരീരം അതില്‍ വരക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പ് ഇല്ല. അത് ഇനി എന്ത് വേഷമായാലും വേഷം ഇല്ലെങ്കിലും ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ ശരീരം പൂര്‍ണമായും ഞങ്ങള്‍ നിങ്ങള്‍ക്ക് തരികയാണ് ഈ ദിവസത്തേക്ക്. ഞങ്ങളുടെ ഉത്തരവാദിത്തമായി കണ്ടുകൊണ്ട് ഞങ്ങള്‍ അതിന് തയ്യാറാണ്. അങ്ങനെ അതിനനുസരിച്ച് ഒരു ഡ്രസ്സ് pattern tight ആയി ബനിയന് മുകളില്‍ വരച്ചു. വരയ്ക്കാന്‍ ഇഷ്ടംപോലെ ആളുകളുണ്ട്. ഒരു പുരുഷനാണ് വരച്ചത്. നമ്മളൊരു പ്രസവം നടക്കുന്നത് ഡ്രസ്സ് ഇല്ലാതെയാണ്. ആ സമയത്ത് പുരുഷ ഡോക്ടറായിരിക്കും ചിലപ്പോള്‍ സമീപത്ത്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നം എന്തിനാണ് ഈ സമയത്ത്? പിന്നെ പറഞ്ഞ വാദം തറവാട്ടില്‍ പിറന്ന പെണ്ണുങ്ങള്‍ ഇങ്ങനെ നില്‍ക്കില്ല എന്നായിരുന്നു. തറവാട്ടില്‍ പിറക്കാത്ത സ്ത്രീകളാണ് ഇതില്‍ വന്നതെന്ന് പറഞ്ഞു. എന്താ സ്ത്രീകള്‍ തറവാട്ടില്‍ പിറക്കണമെന്ന് നിര്‍ബന്ധം? ഒരു നിര്‍ബന്ധവുമില്ല. തറവാട്ടില്‍ പിറന്നവര്‍ ഒക്കെയും തറവാട്ടില്‍ ഇരുന്നോട്ടെ. തറവാട്ടില്‍ പിറക്കാത്ത സ്ത്രീകള്‍ക്ക് ഇത്തരം ഇടങ്ങള്‍ ആവശ്യമാണ്. അതിനാണ് ഞങ്ങള്‍ വന്നിട്ടുള്ളത്.

"</p

: പൊതുയിടത്തെക്ക് ഇറങ്ങിയപ്പോള്‍ അശ്ലീല കമന്റുകള്‍ ആയി പൊതുബോധം സ്ത്രീശരീരത്തെ കൊണ്ടാടിയിരുന്നോ?

വി: നമ്മള്‍ കുറേ കാര്യങ്ങള്‍ സ്റ്റീരിയോ ടൈപ്പ് ആയി പഠിച്ചു വെച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മാറി നമ്മള്‍ ആദ്യം ചെയേണ്ടത് ഒരു സാന്നിധ്യം ഉണ്ടാക്കുക എന്നതാണ്. സാന്നിധ്യം എന്നു പറഞ്ഞാല്‍ വെറും സാന്നിധ്യം അല്ല. നമ്മുടെ കഴിവ് പ്രകടമാക്കിക്കൊണ്ടുള്ള സാന്നിധ്യം. വെറും സാന്നിധ്യത്തില്‍ ആണ് നമ്മള്‍ പരിഹസിക്കപ്പെടാന്‍ ഇടയാകുന്നത്. കഴിവു പ്രകടമാക്കുന്ന സാന്നിധ്യത്തില്‍ നമ്മള്‍ പരിഹസിക്കപെടില്ല. പരിഹസിക്കപ്പെട്ടാലും നമ്മളെ എങ്ങനെ കൊണ്ടാടിയാലും അതൊന്നും നമ്മളെ ബാധിക്കില്ല.

അ: പുലികളി പോലൊരു ആഘോഷത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ സാന്നിധ്യം ഇപ്പോള്‍ ന്യൂനപക്ഷമാണ്. ഭാവിയില്‍ അത് വര്‍ദ്ധിക്കാന്‍ സാദ്ധ്യത കാണുന്നുണ്ടോ?

വി: തീര്‍ച്ചയായും. പുലികളി എന്നുമാത്രമല്ല എല്ലാ ആഘോഷങ്ങളും സ്ത്രീയുടേത് കൂടിയാണെന്ന് ബോധ്യം ഉണ്ടായാല്‍ മതി. അതിനു നമ്മള്‍ ഒന്നും ചെയ്യേണ്ട. ആണിന് മാത്രമായി ഒന്നുമില്ലെന്നും അത് പെണ്ണിനു കൂടി അവകാശപ്പെട്ടതാണെന്നും അറിഞ്ഞാല്‍ മതി. ആ തിരിച്ചറിവോടെ മാറ്റങ്ങള്‍ സംഭവിക്കും. സ്വയം ഭാരങ്ങള്‍ ഏറ്റെടുത്ത് കരയുന്ന സമ്പ്രദായത്തില്‍ നിന്നു സ്ത്രീകള്‍ പുറത്ത് കടക്കണം. ഒരു കുഴി കുത്തി ദിവസവും ആഴം കൂട്ടി കൂട്ടി എന്നെ ഇതില്‍ നിന്നും വലിച്ചു കയറ്റൂ എന്ന് പറഞ്ഞാല്‍ എന്ത് അര്‍ത്ഥം ആണ് ഉള്ളത്. ഒരു കൈ കൊണ്ടെങ്കിലും മണ്ണിട്ടു മൂടാന്‍ ശ്രമിക്കണ്ടേ. ഒരു സമൂഹജീവി എന്ന നിലയില്‍ ഒരു കസേര എവിടെ കണ്ടാലും അതില്‍ ഇരിക്കാന്‍ പറ്റണം. ഒരു പെണ്ണാണെന്ന പേരില്‍ ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. സ്ത്രീകള്‍ വസ്ത്രധാരണരീതികളില്‍ ത്‌ന്നെ മാറ്റം വരുത്തണം. ശരീരം എങ്ങനെ ഭാരമാകും? പൊലീസിന് മാറിടം മറക്കേണ്ട എങ്കില്‍ പിന്നെ ഏഴില്‍ പഠിക്കുന്ന പെണ്‍കുട്ടി എന്തിന് മാറ് മറക്കണം? ഇങ്ങനെ വിഡ്ഡിത്തമായ കുറെ സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കണം.

അ: പുലികളിയില്‍ ഇനി ട്രാന്‍സ് വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തേണ്ടതല്ലേ?

വി: അവര്‍ക്കുവേണ്ടി വാദിക്കാന്‍ അവര്‍ പ്രാപ്തരാണ്. ആ സ്ഥിതിക്ക് അതും സംഭവിക്കും.

അ: കുടുംബത്തില്‍ നിന്നുള്ള പിന്തുണ?

വി: നല്ല രീതിയില്‍ മുന്‍പോട്ടു പോകുന്നു. വെള്ളം പോലെയാണ് മനുഷ്യന്‍. ഇരിക്കുന്ന സ്ഥലത്തിനനുസരിച്ച് ആകൃതി നിശ്ചയിക്കും. അത് ആണ് സിംപിള്‍ ആയി പറയാന്‍ ഉള്ളത്.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍