UPDATES

പ്രളയം 2019

‘കേരളത്തിന് നന്ദി, ദുരന്തങ്ങള്‍ നേരിടുമ്പോഴും കാണിക്കുന്ന ധീരതയ്ക്ക്, വയനാടിന്റെ പ്രതിനിധി ആയതില്‍ അഭിമാനം’: രാഹുല്‍ ഗാന്ധി

രണ്ടുദിവസം മുമ്പാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തിയത്.

ഉരുള്‍പൊട്ടലിലും കനത്ത മഴയിലും നിരവധി പേര്‍ മരിക്കുകയും ഭവന രഹിതരാകുകയും ചെയ്ത വയനാട് മലപ്പുറം ജില്ലകളിലെ സന്ദര്‍ശനം രാഹുല്‍ ഗാന്ധി എംപി പൂര്‍ത്തിയാക്കി. രണ്ട് ദിവസം മുമ്പാണ് കെടുതി നേരിട്ട് വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തിലെത്തിയത്. വലിയ ദുരന്തത്തിനിടയിലും വയനാട്ടിലെ ജനങ്ങള്‍ കാണിക്കുന്ന ധീരതയിലും അന്തസ്സിലും അഭിമാനം പ്രകടിപ്പിച്ചുകൊണ്ടാണ് രാഹുല്‍ യാത്രതിരിച്ചത്.

ഈ പ്രദേശത്തെ ജനങ്ങളുടെ പ്രതിനിധിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

 

ഇന്നലെയാണ് വയനാട്ടിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. പുത്തുമലയില്‍ തിരച്ചില്‍ നടത്തുന്ന പ്രദേശങ്ങളിലും രാഹുല്‍ ഗാന്ധിയെത്തിയിരുന്നു. മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ , പനമരം, മുണ്ടേരി എന്നീ ക്യാമ്പുകളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. വീടും കൃഷിയും നഷ്ടപെട്ടവര്‍ക്ക് സഹായം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് സഹായം നല്‍കണമെന്ന് അദ്ദേഹം നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നലെ കല്‍പ്പറ്റ റെസ്റ്റ് ഹൗസിലാണ് അദ്ദേഹം കഴിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍