UPDATES

ട്രെന്‍ഡിങ്ങ്

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

എകെ ആന്റണിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വയനാട് സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനത്ത് രൺദിപ് സിങ് സുർജേവാല വിളിച്ചുചേര്‍ത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം വന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി, കെസി വേണുഗോപാൽ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു എഐസിസി അധ്യക്ഷൻ കേരളത്തിൽ നിന്ന് ജനവിധി തേടുന്നത്.

എകെ ആന്റണിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കളുടെ നിരന്തരമായ ആവശ്യങ്ങളെ പരിഗണിച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് എഐസിസി പ്രവർത്തകസമിതിയംഗം എകെ ആന്റണി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലമെന്ന നിലയിലാണ് വയനാട് തെരഞ്ഞെടുത്തതെന്നും എകെ ആന്റണി പറഞ്ഞു.

അമേഠിയില്‍ മത്സരിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ വികാരം കേന്ദ്ര നേതൃത്വം മനസ്സിലാക്കിയതിൽ സന്തോഷണുണ്ടെന്നും എകെ ആന്റണി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വയനാട്ടിലെ ഡിസിസി നേതൃത്വം സ്വീകരിച്ചത്. നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകും. നാല് ദിവസമാണ് ഇനി നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍