UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

രാജസ്ഥാൻ: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിദ്യാഭ്യാസ മാനദണ്ഡം റദ്ദാക്കി; ലെറ്റർ പാഡുകളിലെ ദീൻദയാൽ ഉപാധ്യായ ചിത്രം നീക്കി

വൃദ്ധർക്കുള്ള പെൻഷൻ തുക കൂട്ടാനും തീരുമാനം വന്നു.

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ വെച്ച മുൻ ബിജെപി സർക്കാരിന്റെ തീരുമാനം പുതിയ കോൺഗ്രസ്സ് സർക്കാർ റദ്ദ് ചെയ്തു. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയിലേക്ക് മത്സരിക്കുന്നവർക്കാണ് നിശ്ചിത വിദ്യാഭ്യാസ മാനദണ്ഡം വെച്ചിരുന്നത്. ഈ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ പത്താംതരം പാസ്സാകണമെന്ന മാനദണ്ഡമാണ് ബിജെപി സർക്കാർ കൊണ്ടു വന്നത്. സർപാഞ്ച് തെരഞ്ഞെടുപ്പിന് നിൽക്കാൻ എട്ടാംതരം പാസ്സാകേണ്ടതുണ്ടായിരുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് ഇളവ് നൽകിയിരുന്നു. അഞ്ചാംതരം പാസ്സാകണമെന്നതായിരുന്നു നിബന്ധന.

ജനാധിപത്യത്തില്‍ ഒരു വ്യക്തിയുടെ സാക്ഷരതയോ നിരക്ഷരതയോ അല്ല ജനങ്ങളുടെ അംഗീകാരത്തിനുള്ള മാനദണ്ഡമെന്ന് പുതിയ തീരുമാനം പ്രഖ്യാപിക്കവെ ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു. ഒരാളെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കാൻ ജനാധിപത്യ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിദ്യാഭ്യാസ മാനദണ്ഡം നീക്കുമെന്നത് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. അർബൻ ലോക്കൽ ബോഡികളിലെ മേയർ, ചെയർമാൻ സ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലൂടെ വേണം നികത്താനെന്ന തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് ഈ പദവികൾ നികത്തിയിരുന്നത്. എന്നാൽ വസുന്ധരരാജെ സിന്ധ്യ സർക്കാർ ഇത് അട്ടിമറിക്കുകയായിരുന്നു

ഇതോടൊപ്പം കഴിഞ്ഞ സർക്കാർ അടച്ച രണ്ട് സർവ്വകലാശാലകൾ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി, ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നിവയാണ് തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. അശോക് ഗെലോട്ട് മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്തു തന്നെയാണ് ഈ സർവ്വകലാശാലകൾ പ്രവർത്തനം തുടങ്ങിയത്.

വൃദ്ധർക്കുള്ള പെൻഷൻ തുക കൂട്ടാനും തീരുമാനം വന്നു. നിലവില്‍ൽ  രൂപ ലഭിക്കുന്നവരുടെ പെൻഷൻ 750 രൂപയിലേക്ക് ഉയർത്തും. 750 രൂപ ലഭിക്കുന്നവരുടേത് 1000 രൂപയായും ഉയരും.

സർക്കാർ ലെറ്റർപാഡുകളിൽ ബിജെപി സർക്കാർ ഉൾപ്പെടുത്തിയിരുന്ന ദീൻദയാൽ ഉപാധ്യായയുടെ ചിത്രവും നീക്കം ചെയ്യും. അടിയന്തിരമായിത്തന്നെ ഇത് നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ദേശീയ ചിഹ്നമാണ് ഇതിനു പകരമായി ലെറ്റർ പാഡുകളിൽ ചേർക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍