UPDATES

വീഡിയോ

കേരളം നടന്ന വഴികള്‍: 10 അപൂര്‍വ വീഡിയോകള്‍

1950കള്‍ മുതല്‍ 70കള്‍ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചിത്രം പ്രതിഫലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍.

ഐക്യ കേരളത്തിന് 61 വയസായിരിക്കുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ദീര്‍ഘകാല ആവശ്യങ്ങളുടെ സാക്ഷാത്കാരത്തിന്റെ രണ്ടാംഘട്ടമായിരുന്നു 1956ല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം. തിരുവിതാംകൂറും കൊച്ചിയിലും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും ദക്ഷിണകാനറ ജില്ലകളിലെ താലൂക്കുകളും ചേര്‍ന്ന് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നു. തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും ഐക്യകേരള പ്രസ്ഥാനം അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശക്തമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ടെലിവിഷന്‍ അപ്രാപ്യമായിരുന്ന കാലത്തെ ചില വീഡിയോ ദൃശ്യങ്ങളാണ് ചുവടെ.

1950കള്‍ മുതല്‍ 70കള്‍ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചിത്രം പ്രതിഫലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് അടക്കമുള്ളവയുടെ യൂടൂബ് ആര്‍കൈവ്‌സില്‍ കേരളത്തിന്റെ അപൂര്‍വ ദൃശ്യങ്ങളുണ്ട്. കേരള സംസ്ഥാനത്തിന്റെ ശില്‍പ്പികളായ നേതാക്കന്മാര്‍ സംസാരിക്കുന്നു. ചരിത്രം കുറിച്ച കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയ നേതാക്കളിലൊരാളായ എകെ ഗോപാലന്റെ ശബ്ദം ആകാശവാണിയുടെ ആര്‍കൈവ്‌സില്‍ പോലും ഇല്ലാത്തതാണ്. അത് ലൂയി മല്ലെ സംവിധാനം ചെയ്ത് ഫ്രഞ്ച് ഡോക്യുമെന്ററിയിലും അസോസിയേറ്റഡ് പ്രസിന്റെ വീഡിയോയിലുമുണ്ട്. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റേയും ഇന്ദിര ഗാന്ധിയുടേയും കേരള സന്ദര്‍ശനങ്ങളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുണ്ട്. കേരളത്തിന്‍റെ പ്രതിഷേധങ്ങളുണ്ട്. അത്തരം വീഡിയോകളിലേയ്ക്ക് ഒരു എത്തിനോട്ടം.

1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്:

ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ:

കൊച്ചി (1957)

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കേരളത്തില്‍. കെപിസിസി പ്രസിഡന്റ് ആര്‍ ശങ്കര്‍ അടക്കമുള്ളവരെ കാണാം.

തിരുവനന്തപുരം – 1966ല്‍ രാഷ്ട്രപതി ഭരണകാലത്ത്

ഇഎംഎസിന്‍റെ രണ്ടാം മന്ത്രിസഭയുടെ (സപ്തകക്ഷി മുന്നണി) സത്യപ്രതിജ്ഞ (1967). മന്ത്രിമാരായ ടിവി തോമസ്‌, കെആര്‍ ഗൗരി, എം എന്‍ ഗോവിന്ദന്‍ നായര്‍, സിഎച്ച് മുഹമ്മദ്‌ കോയ തുടങ്ങിയവരെ കാണാം.

കേരളത്തിന് മതിയായ അരിവിഹിതം തരാത്തത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എംപിമാരുടെ മാര്‍ച്ച് (1967 ജൂലായ്‌ 30)

“we want rice….end the discrimination towards kerala….കേന്ദ്രം കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക” 1967 ജൂലായ്‌ 30…അരി ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് കേരള എംപിമാരുടെ മാര്‍ച്ച്…എകെ ഗോപാലന്‍, ഇകെ നായനാര്‍, പികെ വാസുദേവന്‍ നായര്‍, സുശീല ഗോപാലന്‍ തുടങ്ങിയവരെ കാണാം….

എകെജി പറയുന്നു: “as far as we are concerned, we have not only talked…
in rajyasabha and loksabha…there was half an hour – one hour discussion yesterday and four days back about…
you see calling attention…we have written letter…we have said everything”…

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രതിഷേധക്കാരെ കണ്ട് സംസാരിക്കാന്‍ വരുന്നു…എംപിമാര്‍ ശക്തമായി തന്നെ കേരളത്തിന്റെ പ്രതിഷേധം അറിയിക്കുന്നു…

ലൂയി മല്ലെ സംവിധാനം ചെയ്ത ഫ്രഞ്ച് ഡോക്യുമെന്ററിയില്‍ നിന്ന് (1969) – എകെജി, ഇഎംഎസ്, കെആര്‍ ഗൗരി, സിഎച്ച് മുഹമ്മദ്‌ കോയ, ജ്യോതി ബസു തുടങ്ങിയവര്‍ സംസാരിക്കുന്നു. ഫ്രഞ്ച് വിവരണം മുകളില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ ഇംഗ്ലീഷ് സംഭാഷണം ചില ഭാഗത്ത് മാത്രമേ വ്യക്തമായി കേള്‍ക്കാനാകൂ.

കൊച്ചിയിലെ ജൂതരെക്കുറിച്ച് അസോസിയെറ്റഡ് പ്രസ് (1969)

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി – 1970 സെപ്റ്റംബര്‍ 15

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍